Connect with us

‘റോബിൻ ദിൽഷ പ്രണയമൊക്കെ എന്തായിരുന്നുവെന്ന് ഗെയിം ഇഷ്ടപ്പെടുന്നവർക്ക് അറിയാം. അല്ലാതെ എനിക്ക് ഒരു ഉത്തരമില്ല,’;ധന്യ

Movies

‘റോബിൻ ദിൽഷ പ്രണയമൊക്കെ എന്തായിരുന്നുവെന്ന് ഗെയിം ഇഷ്ടപ്പെടുന്നവർക്ക് അറിയാം. അല്ലാതെ എനിക്ക് ഒരു ഉത്തരമില്ല,’;ധന്യ

‘റോബിൻ ദിൽഷ പ്രണയമൊക്കെ എന്തായിരുന്നുവെന്ന് ഗെയിം ഇഷ്ടപ്പെടുന്നവർക്ക് അറിയാം. അല്ലാതെ എനിക്ക് ഒരു ഉത്തരമില്ല,’;ധന്യ

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് നടി ധന്യ മേരി വർഗീസ്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെയാണ് ധന്യ കൂടുതൽ ശ്രദ്ധ നേടുന്നത്. ഷോയിലെ ഫൈനലിസ്റ്റുകളിൽ ഒരാൾ കൂടിയായിരുന്നു ധന്യ.
ഇപ്പോഴിതാ, തന്റെ ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ധന്യ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

സീ കേരളത്തിൽ ഭയം എന്നൊരു റിയാലിറ്റി ഷോ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ബിഗ് ബോസിലേക്കുള്ള കോൾ വരുന്നത്. വേണോ വേണ്ടയോ എന്ന് ഒത്തിരിവട്ടം ആലോചിച്ചു. അവസാനം വേണമെങ്കിൽ വേണ്ടെന്ന് വയ്ക്കാലോ എന്ന് കരുതിയാണ് പേര് കൊടുത്തത്. പിന്നെ ഒരു തീരുമാനത്തിലാണ് ബിഗ് ബോസിലേക്ക് എത്തിയത്,’

‘പഴയ സീസണുകൾ അങ്ങനെ കണ്ടിട്ടില്ല. എന്റെ കൂടെ അഭിനയിക്കുന്ന ആക്ടർ ഉണ്ടായിരുന്നപ്പോൾ കുറച്ചു എപ്പിസോഡുകൾ കണ്ടിട്ടുണ്ടായിരുന്നു. ആ ഒരു ജഡ്ജ്‌മെന്റ് ഉണ്ടായിരുന്നു. പിന്നെ എല്ലാവരും ഒരുപോലെ പെരുമാറണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് അറിയാമായിരുന്നു. അവിടെ ചെന്നാൽ പ്രതികരിക്കേണ്ടി വരും. എന്നാൽ ഞാൻ കുറെ കാര്യങ്ങൾ ഇഗ്നോർ ചെയ്ത് വിടുന്ന ആളാണ്,’

‘എനിക്ക് സേഫ് ഗെയിമർ എന്നൊരു പേര് വന്നിരുന്നു. അത് ഞാൻ എല്ലാം ആലോചിച്ചു ചെയ്യുന്ന ആളായത് കൊണ്ടാണ്. എന്നെ അങ്ങനെയാരും ഇറിറ്റേറ്റ് ചെയ്യാൻ വന്നിട്ടില്ല. അവസാനം ആയപ്പോൾ ഇതിനെ വെറുതെ വിട്ടൂടാ എന്ന രീതിയിൽ അറ്റാക്ക് ചെയ്ത് വന്നു,’

‘നമ്മൾ അതിനകത്ത് ചെന്നാൽ ആദ്യം ചിന്തിച്ചതെല്ലാം മറക്കും. എന്തിനാ നമ്മൾ പോയത് എന്ന് പോലും മറക്കും. കൃത്യമായ ഒരു ജഡ്ജ്‌മെന്റ് പോലും കിട്ടില്ല. എന്തായാലും ഇവർ എന്നെ പിന്നീട് തള്ളി പറയും. ആദ്യത്തെ കമ്പനി ഒക്കെ മാറും എന്ന ചിന്തയിലാണ് ഞാൻ അങ്ങോട്ട് പോയത്. അവിടെ ചെന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഓട്ടോമാറ്റിക്കലി പലരുമായി അടുത്തു,’

‘കംഫർട്ടബിൾ ആയി കഴിക്കുമ്പോൾ അവർ നമ്മളെ തിരിച്ച് അറ്റാക്ക് ചെയ്യുമെന്ന് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കില്ല. ചെല്ലുന്ന സമയത്ത് അതെല്ലാം ഓർത്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതെല്ലാം മറന്നു. നമ്മൾ മനുഷ്യരുമായി അടുക്കമല്ലോ. അടുത്ത് കഴിയുമ്പോൾ നമ്മളെ ഭയങ്കരമായി അറ്റാക്ക് ചെയ്യുമല്ലോ. അപ്പോൾ ഫീലാകും. അന്നേരം ഗെയിം ആണെന്ന് എല്ലാം നമ്മൾ മറന്നിട്ടുണ്ടാകും. പിന്നെ പുറത്തിറങ്ങണം നമ്മൾ അതൊക്കെ വിട്ടു കളയാൻ. അതാണ് പ്രശ്‌നം,’

‘പാചകം അവിടെ മൈൻഡ് ഡൈവേർട്ട് ചെയ്യാൻ പറ്റിയ ബെസ്റ്റ് കാര്യമാണ്. അതിനകത്തെ പ്രഷർ ഒന്നും അപ്പോൾ നമ്മളിലേക്ക് വരില്ല. ബാക്കിയുള്ളവർ എല്ലാം എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. എനിക്ക് അത്രമാത്രം സംസാരിക്കാനുള്ള ടോപിക് ഉണ്ടാവാറില്ല. അവിടത്തെ പ്രശ്നങ്ങൾക്കിടയിൽ സമയത്ത് ഭക്ഷണം കഴിക്കുക പ്രശ്നമാണ്. ആരെങ്കിലും ഏറ്റെടുത്ത് ചെയ്താലേ കാര്യമുള്ളൂ,’

‘അല്ലാതെ അവിടെ നിന്നാൽ ഓടി പോകാൻ തോന്നും. ഞാൻ കുറെ കാര്യങ്ങൾ സോൾവ് ചെയ്ത് ചെയ്ത് മുന്നോട്ട് പോവുകയായിരുന്നു. ആദ്യമായി വരുന്നവർക്ക് പിആർ ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റില്ല. ഞങ്ങളെ സംബന്ധിച്ച് സെലിബ്രിറ്റി എന്നൊരു അഡ്വാന്റേജ്‌ ഉണ്ട്. ഞങ്ങളെ കുറെ പേർക്ക് അറിയാം. മറ്റുള്ളവർക് എന്തെങ്കിലും ചെയ്താൽ ആണ് നാളെയെങ്കിലും കുറച്ചു പേർ അറിയൂ,’ ധന്യ പറഞ്ഞു.

റോബിനുമായി എനിക്ക് പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. നല്ല രീതിയിൽ തന്നെ ആയിരുന്നു. ആദ്യം പ്രശ്‌നമുണ്ടായെങ്കിലും ഞാൻ അത് പിന്നെ മറന്നുവെന്നും ധന്യ പറയുന്നുണ്ട്. ‘റോബിൻ – ദിൽഷ പ്രണയമൊക്കെ എന്തായിരുന്നുവെന്ന് ഗെയിം ഇഷ്ടപ്പെടുന്നവർക്ക് അറിയാം. അല്ലാതെ എനിക്ക് ഒരു ഉത്തരമില്ല,’

‘ഇപ്പോൾ കാണുന്ന ആരാധകരൊക്കെ സാധാരണയായി ഉണ്ടാക്കാമെന്ന് കരുതിയിരുന്നു. ആളുടെ ആഗ്രഹം അത് തന്നെ ആയിരുന്നു. എഴുപതാം ദിവസം പോയതിലൂടെ സപ്പോർട്ട് കൂടുതൽ കിട്ടുകയാണ് ചെയ്തേ. ഓരോരുത്തർക്ക് ഓരോ രീതിയിലാണ് ആ ഷോയിൽ നിന്ന് ഗുണം കിട്ടിയത്,’ ധന്യ പറഞ്ഞു.

More in Movies

Trending

Recent

To Top