Connect with us

ആദ്യം ആലോചിക്കാമെന്ന് പറയും, പിന്നെ ധൈര്യം കുറയുന്നതാണോ ചെയ്യാന്‍ മടിയായിട്ടാണോന്നും അറിയില്ല പിന്നെ ചെയ്യുന്നില്ലെന്ന രീതിയിലാണ് മറുപടി; സംയുക്ത വര്‍മയെ കുറിച്ച് പറഞ്ഞ് ബിജു മേനോന്‍

Malayalam

ആദ്യം ആലോചിക്കാമെന്ന് പറയും, പിന്നെ ധൈര്യം കുറയുന്നതാണോ ചെയ്യാന്‍ മടിയായിട്ടാണോന്നും അറിയില്ല പിന്നെ ചെയ്യുന്നില്ലെന്ന രീതിയിലാണ് മറുപടി; സംയുക്ത വര്‍മയെ കുറിച്ച് പറഞ്ഞ് ബിജു മേനോന്‍

ആദ്യം ആലോചിക്കാമെന്ന് പറയും, പിന്നെ ധൈര്യം കുറയുന്നതാണോ ചെയ്യാന്‍ മടിയായിട്ടാണോന്നും അറിയില്ല പിന്നെ ചെയ്യുന്നില്ലെന്ന രീതിയിലാണ് മറുപടി; സംയുക്ത വര്‍മയെ കുറിച്ച് പറഞ്ഞ് ബിജു മേനോന്‍

സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം, നടനായ ബിജു മേനോനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും താരം പിന്‍വാങ്ങുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന സംയുക്ത ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. അപ്പോഴെല്ലാം തന്നെ ആരാധകര്‍ സംയുക്തയോട് ചോദിക്കാറുള്ളതാണ് എപ്പോഴാണ് തിരിച്ചു വരുന്നതെന്ന്. എന്നാല്‍ താരം മറുപടി ഒന്നും തന്നെ പറഞ്ഞിരുന്നില്ല.

ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനു ഇപ്പോള്‍ ഒരു മറുപടി പറയുകയാണ് നടന്‍. അത് മനഃപൂര്‍വ്വം ഒഴിവാക്കുന്നതൊന്നുമല്ല. സംയുക്തയ്ക്ക് പോലും അതില്‍ താല്‍പര്യ കുറവുണ്ട്. ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്നതിന്റെ മടിയും താല്‍പര്യ കുറവും ഉണ്ട്.

അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ഒന്ന് രണ്ട് കഥ കേള്‍ക്കാന്‍ പറഞ്ഞാല്‍ ആദ്യം ആലോചിക്കാമെന്ന് പറയും. പിന്നെ ധൈര്യം കുറയുന്നതാണോ ചെയ്യാന്‍ മടിയായിട്ടാണോന്നും അറിയില്ല. പിന്നെ ചെയ്യുന്നില്ലെന്ന രീതിയിലാണ് മറുപടി. അവളുടെ തീരുമാനം അതാണ് എന്നാണ് ബിജു മേനോന്‍ പറയുന്നത്. അയ്യപ്പനും കോശിയുടെയും ആദ്യം മുതല്‍ ഞാനും സച്ചിയ്ക്കൊപ്പം ഉണ്ട്.

സിനിമയുടെ കഥയെ കുറിച്ച് ചെറിയൊരു തുടക്കം ലഭിച്ചപ്പോഴും അവസാനം കഥ പറഞ്ഞപ്പോഴും ഞാനുണ്ട്. ഞാന്‍ ഏത് കഥാപാത്രം ചെയ്യുമെന്ന കാര്യത്തെ കുറച്ച് അന്ന് വ്യക്തതയില്ലായിരുന്നു. പല ആര്‍ട്ടിസ്റ്റുകളുടെ പേരും പറഞ്ഞിരുന്നു. ആദ്യം ഞാന്‍ കോശിയാണെന്ന് പറഞ്ഞു. അവസാനം എല്ലാം വായിച്ചതിന് ശേഷമാണ് നീ അയ്യപ്പന്‍ ചെയ്താല്‍ മതിയെന്ന് പറയുന്നതെന്നും ബിജു മേനോന്‍ പറയുന്നു.

അതേസമയം നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ബിജു മേനോന്‍. വെളളിമൂങ്ങയുടെ വിജയത്തിന് പിന്നാലെയാണ് നായക വേഷങ്ങള്‍ ബിജു മേനോന്‍ കൂടുതല്‍ ചെയ്യാന്‍ തുടങ്ങിയത്. ഹാസ്യത്തിന് പ്രാധാന്യമുളള റോളുകളും സീരിയസ് കഥാപാത്രങ്ങളും ഉള്‍പ്പെടെ എല്ലാം നടന്റെ കൈയ്യില്‍ ഭദ്രമാണ്.

മുന്‍നിര സംവിധായകര്‍ക്കൊപ്പം പുതിയ സംവിധായകര്‍ക്കുമൊപ്പം എല്ലാം ബിജു മേനോന്‍ സിനിമകള്‍ ചെയ്തിരുന്നു. വിവാഹ ശേഷം സംയുക്ത വര്‍മ്മ സിനിമ വിട്ടിരുന്നു. നാല് വര്‍ഷം നീണ്ട സിനിമാ കരിയറായിരുന്നു നടിയുടെത്. സിനിമയില്‍ കുറച്ചുകാലമേ ഉണ്ടായിരുന്നൂളളുവെങ്കിലും ഇക്കാലയളവില്‍ ശ്രദ്ധേയ സിനിമകള്‍ ചെയ്തിരുന്നു നടി.

More in Malayalam

Trending