Malayalam
ശരിക്കും അവിടെ ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ മറവില്‍ ഒന്ന് രണ്ട് അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടാകും. മനുഷ്യരല്ലേ എല്ലാം; കൃപാസനത്തെ കുറിച്ച് ധന്യ മേരി വര്‍ഗീസ്
ശരിക്കും അവിടെ ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ മറവില്‍ ഒന്ന് രണ്ട് അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടാകും. മനുഷ്യരല്ലേ എല്ലാം; കൃപാസനത്തെ കുറിച്ച് ധന്യ മേരി വര്‍ഗീസ്
ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് ഏറെ പ്രശസ്തയായ നടിയും ഡാന്‍സറുമെല്ലാമാണ് ധന്യ മേരി വര്‍ഗീസ്. ധന്യയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് താരം ബിഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരാര്‍ഥിയായി വന്നശേഷമാണ്. നാലാം സീസണില്‍ ഫൈനലിസ്റ്റുകളില്‍ ആറ് പേരില്‍ ഒരാള്‍ ധന്യയായിരുന്നു. അ!ഞ്ചാം സ്ഥാനമായിരുന്നു ധന്യയ്ക്ക് ലഭിച്ചത്. നടന്‍ ജോണിനെയാണ് ധന്യ വിവാഹം ചെയ്തത്. വിവാഹശേഷം ധന്യയുടെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ സംഭവിക്കുകയും താരം കേസില്‍പ്പെട്ട് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
സാമ്പത്തിക തട്ടിപ്പ് ഭര്‍ത്താവ് ജോണും ധന്യയും ചേര്‍ന്ന് നടത്തിയെന്നതായിരുന്നു കേസ്. പിന്നീട് വളരെ നാളത്തെ പരിശ്രമത്തിലൂടെയാണ് ധന്യയും ജോണും ജയില്‍ മോചിതരായത്. കേസില്‍പ്പെട്ട ശേഷം സീരിയില്‍, സിനിമ എന്നിവയില്‍ നിന്നെല്ലാം ധന്യയ്ക്ക് അവസരങ്ങള്‍ കിട്ടാതായിരുന്നു.
പിന്നീട് ബിഗ് ബോസില്‍ വന്നശേഷമാണ് ധന്യയെ കൂടുതല്‍ ആളുകള്‍ മനസിലാക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയ വഴി പങ്കുവെക്കാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയായിരുന്നു. ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തില്‍ പോയി ധന്യ സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോ വൈറലായതോടെയാണ് താരത്തിന് എതിരെ ട്രോളുകള്‍ വന്നത്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്ന് നടന്നത് എന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ധന്യയും ഭര്‍ത്താവും. പലരും പത്രങ്ങള്‍ കൊണ്ടു പോകും. ചിലര്‍ അത് വച്ച് മണ്ടത്തരങ്ങള്‍ കാണിച്ചു. അങ്ങനെ മണ്ടത്തരങ്ങള്‍ കാണിച്ചവരെ വച്ച് ട്രോളുകളുണ്ടായിരുന്നു. ഞാന്‍ എനിക്കുണ്ടായ അനുഭവം ഞാന്‍ സാക്ഷ്യം പറഞ്ഞു.
പക്ഷെ ഇങ്ങനെ ട്രോളപ്പെടുന്ന, സ്ഥാപനത്തെക്കുറിച്ച് പൈസ മേടിച്ച് സാക്ഷ്യം പറഞ്ഞുവെന്ന് പറഞ്ഞ് ഒരാള്‍ യൂട്യൂബിലിട്ടു. എനിക്ക് വിഷമമായി. നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ ആളുകള്‍ പറയുന്നത് എനിക്ക് അറിയില്ലായിരുന്നു. കാള പെറ്റുവെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന ജന്മമാണ്. എന്തെങ്കിലം കേട്ടിട്ട് മൊത്തത്തില്‍ കുറ്റം പറയുകയാണെന്നും ധന്യ പറയുന്നു.
ശരിക്കും അവിടെ ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ മറവില്‍ ഒന്ന് രണ്ട് അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടാകും. മനുഷ്യരല്ലേ എല്ലാം. അവിടെ വരുന്ന എല്ലാവരും 100 ശതമാനം പെര്‍ഫെക്ടല്ല. അബദ്ധങ്ങള്‍ പറ്റും. അതിന്റെ പേരില്‍ അത്രയും നല്ല കാര്യങ്ങള്‍ ചെയ്യുന്ന സ്ഥാപനത്തെ ട്രോളുന്നവരുണ്ട്. അതിന്റെ കൂടെ താനിത് പറഞ്ഞതോടെ തന്നേയും ട്രോളുകയായിരുന്നുവെന്നാണ് ധന്യ പറയുന്നത്. ഈ വിഷമത്തിലാണ് ചാനലിലൂടെ പ്രതികരിച്ചതെന്നും താരം വ്യക്തമാക്കി.
വലിയൊരു ആരോപണമായിരുന്നു അത്. ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന് ജോണ്‍ പറയുന്നുണ്ട്. എന്തും പറയാം എന്നുള്ള ധൈര്യത്തിലാണ് പറയുന്നത്. യാതൊരു അടിസ്ഥാനവുമില്ലാതെ പൈസ വാങ്ങിയെന്ന് പറയുകയായിരുന്നുവെന്നും ജോണ്‍ പറയുന്നു. പിന്നാലെ അന്ന് നടന്ന സംഭവം എന്താണെന്നും ജോണ്‍ വ്യക്തമാക്കുന്നുണ്ട്.
തങ്ങള്‍ അന്നൊരു വ്‌ളോഗ് ചെയ്യുന്നുണ്ട്. കൃപാസനത്തിന്റെ അടുത്ത് എത്താറായപ്പോള്‍ വണ്ടി കേടായി. അത് കാരണം വ്‌ളോഗ് അവിടെ വച്ച് കട്ടായി. ആ ഗ്യാപ്പിലാണ് ധന്യ പള്ളിയില്‍ കയറിയത്. സാക്ഷ്യം പറയാനല്ല പോയത്. പോയിട്ട് തിരിച്ചു വന്നപ്പോള്‍ കോവിഡിന്റെ ഡേറ്റ് മാറിപ്പോയി എന്നൊരു അബദ്ധം പറ്റിയെന്നും പറഞ്ഞു. കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞുവെന്നും ജോണ്‍ ഓര്‍ക്കുന്നുണ്ട്. പറയാന്‍ വേണ്ടി കയറിയതല്ലെന്നും ഷൂട്ട് ചെയ്യുമെന്നോ യൂട്യൂബ് ചാനലില്‍ ഇത്രയും ഫോളോവേഴ്‌സുണ്ടോ എന്നൊന്നും അറിയില്ലായിരുന്നുവെന്നും ധന്യ പറയുന്നു.
ട്രോളിയ വ്യക്തിയ്ക്ക് മറുപടി നല്‍കിയ വീഡിയോയ്ക്ക് ഒന്നര ലക്ഷത്തോളം വ്യൂസ് ലഭിച്ചുവെന്നും ഇരുവരും പറയുന്നുണ്ട്. യൂട്യൂബിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നവരല്ല. പുതിയ ഫോണ്‍ വാങ്ങിയ ദിവസമാണ് വ്‌ളോഗും കൃപാസനവുമൊക്കെ സംഭവിക്കുന്നതെന്നും ധന്യ പറയുന്നു. എല്ലാം ആകസ്മികതകളാണെന്നും തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അങ്ങനെയാണെന്നും താരം പറയുന്നു.
തങ്ങളെ ട്രോളിയ വ്യക്തിയുടെ വിശ്വാസത്തെ തങ്ങള്‍ ചോദ്യം ചെയ്തിട്ടില്ല. അതിനുള്ള അവകാശമില്ല. നിയമപരമായി മുന്നോട്ട് പോകാനുള്ള മെനക്കേടിനും തയ്യാറായിരുന്നില്ല താരങ്ങള്‍. മുമ്പായിരുന്നു ദൈവം പിന്നെ പിന്നെ. ഇപ്പോള്‍ സ്‌പോട്ടിലാണ്. പിന്നിടൊരു പ്രമുഖ നടനെതിരെ ഇയാള്‍ ഇതേപോലെ വീഡിയോ ചെയ്തു. എന്നാല്‍ തങ്ങള്‍ ക്ഷമിച്ചത് പോലെ ആ നടന്‍ ക്ഷമിച്ചില്ലെന്നും അസ്സലായിട്ട് തന്നെ കൊടുത്തുവെന്നും ജോണ്‍ പറയുന്നുണ്ട്.