‘നമുക്ക് വേണ്ടത് മുഖത്ത് എപ്പോഴും ചിരിയുള്ള ആളെ’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ദൃശ്യം 2വിലെ വക്കീല്‍, ചിരിക്കുന്ന മുഖമല്ല വേണ്ടത് സിമ്മന്റും കമ്പിയുമുള്ള പാലമാണ് വേണ്ടതെന്ന് സോഷ്യല്‍ മീഡിയ

കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ വി ഇ അബ്ദുള്‍ ഗഫൂറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കവേ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ‘ദൃശ്യം 2’ താരം ശാന്തിപ്രിയ.
നമ്മുക്ക് വേണ്ടത് പേടിയില്ലാതെ സമീപിക്കാന്‍ കഴിയുന്ന ആളെയാണെന്നും ‘കടക്ക് പുറത്ത്’ എന്നും മറ്റും പറയുന്ന ആളുടെ അടുത്തേക്ക് നമുക്ക് പോകാന്‍ കഴിയുമോ എന്നും അവര്‍ ചോദിക്കുന്നതിന്റെ വീഡിയോ വികെ ഇബ്രാഹിംകുഞ്ഞ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്.
‘നമുക്ക് വേണ്ടത് മുഖത്ത് എപ്പോഴും ചിരിയുള്ള നമുക്ക് സമീപിക്കാന്‍ പേടിയില്ലാത്ത ആളെയാണ്. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നില്ക്കുന്ന ആളുകളുടെ അടുത്തേക്ക് പോകാന്‍ പറ്റുമോ?
നമ്മള് ഓര്‍ക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വിഇ ഗഫൂര്‍’ എന്നായിരുന്നു ശാന്തി പ്രിയയയുടെ വാക്കുകള്‍.
എന്നാല്‍ പോസ്റ്റിനു താഴെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ചിരിക്കുന്ന മുഖമല്ല വേണ്ടത് സിമ്മന്റും കമ്പിയുമുള്ള പാലമാണ് വേണ്ടതെന്നും പാലാരിവട്ടം പാലം മറന്നിട്ടില്ലെന്നുമാണ് കമന്റുകള്‍.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....