Malayalam
ധര്‍മജന് വോട്ട് തേടി തെസ്‌നിഖാന്‍ ബാലുശ്ശേരിയില്‍
ധര്‍മജന് വോട്ട് തേടി തെസ്‌നിഖാന്‍ ബാലുശ്ശേരിയില്‍
Published on
ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിയ്ക്ക് വേണ്ടി വോട്ടു അഭ്യര്‍ത്ഥിച്ച് നടിയും സഹപ്രവര്‍ത്തകയുമായ തെസ്‌നിഖാന്‍.
ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമ-സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
നടന്മാരായ കലാഭവന്‍ ഷാജോണും ഹരീഷ് കണാരനും ചാനല്‍ മിമിക്രി താരങ്ങളായ അജിത്, ജിന്റോ, അജീഷ്, എബി എന്നിവരും മണ്ഡലത്തിലെ വിവിധസ്ഥലങ്ങളില്‍ നടന്ന കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തിരുന്നു.
ബാലുശ്ശേരി പഞ്ചായത്തിലെ കൂനഞ്ചേരി, കണ്ണങ്കോട്, പറമ്പിന്‍മുകള്‍, താനിക്കുഴി, പുളിക്കൂല്‍ താഴെ എന്നിവിടങ്ങളില്‍ നടന്ന യു.ഡി.എഫ് കുടുംബയോഗങ്ങളിലാണ് തെസ്‌നിഖാന്‍ പങ്കെടുത്തത്.
Continue Reading
You may also like...
Related Topics:Dharmajan Bolgatty
