Connect with us

ആ വരികള്‍ അയാള്‍ക്ക് വെറുമൊരു സിനിമാപാട്ട് മാത്രം ആയിരുന്നില്ല, തന്റെ പ്രാണന്റെ പാതിയായവളേ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു വേള അയാളെ പൊള്ളിച്ചിരിക്കാം; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

Malayalam

ആ വരികള്‍ അയാള്‍ക്ക് വെറുമൊരു സിനിമാപാട്ട് മാത്രം ആയിരുന്നില്ല, തന്റെ പ്രാണന്റെ പാതിയായവളേ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു വേള അയാളെ പൊള്ളിച്ചിരിക്കാം; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ആ വരികള്‍ അയാള്‍ക്ക് വെറുമൊരു സിനിമാപാട്ട് മാത്രം ആയിരുന്നില്ല, തന്റെ പ്രാണന്റെ പാതിയായവളേ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു വേള അയാളെ പൊള്ളിച്ചിരിക്കാം; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

സംഗീത സംവിധായകരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരില്‍ ഒരാളാണ് ബിജിപാല്‍. നിരവധി മനോഹര ഈണത്തിലൂടെ ആസ്വാദകരുടെ മനസ്സിലേയ്ക്ക് ചേക്കേറാന്‍ അദ്ദേഹത്തിനായി.

അടുത്തിടെയായി വെള്ളം എന്ന ചിത്രത്തില്‍ അദ്ദേഹം ഈണം നല്‍കിയ ആകാശമായവളെ എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജീവിതത്തില്‍ കൂടെ നില്‍ക്കാനും , കൂടെ ചേര്‍ത്ത് പിടിക്കാനും ആരുമില്ലാതെ ഒറ്റക്കായി പോയ മുരളിയുടെ അവസ്ഥ വിവരിക്കുന്ന ഗാനത്തെ ബിജിബാലിന് സംഭവിച്ച വലിയ നഷ്ടവുമായി ചേര്‍ത്തുവയ്ക്കുകയാണ് സനല്‍ കുമാര്‍ പദ്മനാഭന്‍ ഇപ്പോള്‍.

ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ വിയോഗവും അതിനെ തുടര്‍ന്ന് അദ്ദേഹത്തിനുണ്ടായ വേദനയും ഓര്‍ത്തു കൊണ്ടാണ് സനലിന്റെ കുറിപ്പ്.

സനലിന്റെ ഫേസ്ബുക്ക് കുറിപ്പ്;

ആകാശമായവളേ ..അകലെപ്പറന്നവളേ .. ചിറകായിരുന്നല്ലോ നീ… അറിയാതെ പോയന്നു ഞാന്‍… നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയില്‍..ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്… ഞാനോ ശൂന്യമായി..ഉടലും ചേര്‍ന്നു പോയ് ഉയിരും പകുത്തുപോയ് .. ഉള്ളം പിണഞ്ഞു പോയി..ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേല്‍ക്കണം.. തീരാ നോവുമായി..ഓര്‍മ്മയിലാഴ്ന്നെത്ര കാതങ്ങള്‍ നീന്തണം.. നീയാം തീരമേറാന്‍…

ജീവിതത്തില്‍ കൂടെ നില്‍ക്കാനും , കൂടെ ചേര്‍ത്ത് പിടിക്കാനും ആരുമില്ലാതെ ഒറ്റക്കായി പോയ മുരളിയുടെ കഥ പറഞ്ഞ വെള്ളം ത്തിനു വേണ്ടി , ഈണം നല്‍കുവാന്‍ ആയി നിധീഷ് നടേരി എഴുതിയ ഈ വരികള്‍ ആദ്യമായി വെള്ളപേപ്പറിലെ അക്ഷരങ്ങള്‍ ആയി കണ്ടപ്പോള്‍ ബിജിപാല്‍ സാറിന്റെ ഹൃദയത്തിന്റെ കരിങ്കല്‍ ഭിത്തികളില്‍ നിറഞ്ഞു കത്തി കൊണ്ടിരുന്ന ആ ചിരാതിന്റെ പ്രകാശം ഒരല്പം കൂടിയിരിക്കുമോ ?

അറിയില്ല ആ വരികള്‍ അയാള്‍ക്ക് വെറുമൊരു സിനിമാപാട്ട് മാത്രം ആയിരുന്നില്ല.. ജീവിതത്തിന്റെ പാതിവഴിയില്‍ , 36 ആം വയസില്‍ ഇനി ഒരിക്കലും കര്‍ട്ടന്‍ പൊങ്ങാത്ത ആ ഇരുണ്ട സ്റ്റേജിലേക്ക് ആ വലിയ കലാകാരന്‍, കൂട്ടികൊണ്ടു പോയ ,പതിനഞ്ചോളം വര്‍ഷങ്ങള്‍ താങ്ങും തണലും ആയി നിഴല്‍ പോലെ കൂടെ നടന്ന തന്റെ പ്രാണന്റെ പാതിയായവളേ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു വേള അയാളെ പൊള്ളിച്ചിരിക്കാം…

ആ വരികള്‍ക്ക് ഈണമൊരുക്കാനായി ഹാര്മോണിയത്തില്‍ കൈവിരലുകള്‍ പതിഞ്ഞപ്പോള്‍ പുറത്തു വന്ന ഈണങ്ങള്‍ക്കെല്ലാം അയാളുടെ ഹൃദയസ്പന്ദനത്തിന്റെ താളം ആയിരുന്നു. കേള്‍വിക്കാരുടെ ഹൃദയത്തിലാകെ വിഷാദത്തിന്‍ കറ പുരട്ടികൊണ്ടു ഷഹബാസ് അമന്‍ മ്യൂസിക് പ്ലെയറില്‍ വീണ്ടും പാടിക്കൊണ്ടിരുന്നു…..ആകാശമായവളേ.. അകലെപ്പറന്നവളേ… ചിറകായിരുന്നല്ലോ നീ… അറിയാതെ പോയന്നു ഞാന്‍….

More in Malayalam

Trending

Recent

To Top