ഫിലിംഫെയര്‍ പുരസ്കാരം; മികച്ച നടന് ഇര്ഫാന് ഖാന്, നടി തപ്സി പന്നു
66ാമത് ഫിലിംഫെയര്‍ പുരസ്കാര ചടങ്ങില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി ഇര്ഫാന് ഖാന്. കൂടാതെ സിനിമാ ലോകത്തോട് വിട പറഞ്ഞു പോയ അദ്ദേഹത്തിന് താരത്തിന് ‘ലൈഫ് ടൈം അച്ചീവ്മെന്റ്’ പുരസ്കാരവും നല്കി ആദരിച്ചു. അംഗ്രേസി മീഡിയം എന്ന ചിത്രത്തിനാണ് പുരസ്കാരം.
മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് തപ്സി പന്നുവിനാണ്. ഥപ്പട് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് തപ്സി പുരസ്കാരത്തിന് അര്‍ഹയായത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച നിരൂപക പ്രശംസകള്‍ ലഭിച്ചിരുന്നു.
അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത തപ്പട് അമൃത എന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് തപ്സി പന്നുവാണ്.
പവാലി ഗുലാട്ടി, ദിയ മിര്‍സ, രത്ന പതക്ക് ഷാ, കുമുദ് മിഷ്റ എന്നിവരും പ്രധാന വേഷം ചെയ്തിരുന്നു. സൗമിക് മുഖര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്. മുംബൈയില്‍ വെച്ച് ശനിയാഴ്ച്ച രാത്രിയിലായിരുന്നു ചടങ്ങ് നടന്നത്.
