Malayalam
ഷൂട്ടിംഗ് ലൊക്കേഷനില്‍ ഷട്ടില്‍ കളിച്ച് ജീത്തു ജോസഫ്, ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ഷൂട്ടിംഗ് ലൊക്കേഷനില്‍ ഷട്ടില്‍ കളിച്ച് ജീത്തു ജോസഫ്, ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
12th മാന്‍ എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ ഷട്ടില്‍ കളിച്ച് ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവര്‍ത്തകരും. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. തിരകഥാകൃത്ത് കൃഷ്ണ കുമാറാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ്, നടന്‍ ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് എന്നിവരാണ് വീഡിയോയിലുള്ളത്. 12th മാന്‍ ലോക്കേഷന്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ദൃശ്യം 2 ന് ശേഷം ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്നചിത്രമാണ് 12th മാന്‍. കെ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, ചന്ദു നാഥ്, രാഹുല്‍ മാധവ്, നന്ദു, അനുശ്രി, അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, നമിതാ പ്രമോദ്, പ്രിയങ്ക നായര്‍ എന്നവരാണ് ചിത്രത്തിന് 11 പേര്‍.
അതേസമയം 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രമെന്ന് ജീത്തു ജോസഫ് മുമ്പ് പറഞ്ഞിരുന്നു. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളത്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ സാധിക്കുന്ന സിനിമയാണിതെന്നും ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.