Connect with us

എന്നുകരുതി എല്ലാം കടിച്ചുപിടിച്ച് സഹിച്ചു എന്നല്ല. അമ്മ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കുന്നത് കണ്ടിട്ടുണ്ട്, അത് അറിഞ്ഞോ അറിയാതെയോ എന്റെ ജീവിതത്തെയും സ്വാധീനിച്ചു; പ്രതിസന്ധികളെ അതിജീവിച്ചതിനെ കുറിച്ച് മഞ്ജു വാര്യര്‍

Malayalam

എന്നുകരുതി എല്ലാം കടിച്ചുപിടിച്ച് സഹിച്ചു എന്നല്ല. അമ്മ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കുന്നത് കണ്ടിട്ടുണ്ട്, അത് അറിഞ്ഞോ അറിയാതെയോ എന്റെ ജീവിതത്തെയും സ്വാധീനിച്ചു; പ്രതിസന്ധികളെ അതിജീവിച്ചതിനെ കുറിച്ച് മഞ്ജു വാര്യര്‍

എന്നുകരുതി എല്ലാം കടിച്ചുപിടിച്ച് സഹിച്ചു എന്നല്ല. അമ്മ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കുന്നത് കണ്ടിട്ടുണ്ട്, അത് അറിഞ്ഞോ അറിയാതെയോ എന്റെ ജീവിതത്തെയും സ്വാധീനിച്ചു; പ്രതിസന്ധികളെ അതിജീവിച്ചതിനെ കുറിച്ച് മഞ്ജു വാര്യര്‍

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ മഞ്ജുവിനെ അഭിനന്ദിച്ച് എത്തിയിരുന്നു. അതേസമയം, വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചതിനെക്കുറിച്ചുള്ള മഞ്ജു വാര്യരുടെ തുറന്നുപറച്ചില്‍ ആണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. സിനിമയ്ക്കും മുന്‍പേ നൃത്തത്തിലാണ് മഞ്ജു മടങ്ങിവരവ് നടത്തിയത്. താന്‍ സ്വപ്നത്തില്‍ പോലും ഇത് പ്രതീക്ഷിച്ചിരുന്നതല്ല എന്നാണ് മാധ്യമങ്ങളോട് ഒരിക്കല്‍ മഞ്ജു പറഞ്ഞിട്ടുള്ളത്. നൃത്തം വീണ്ടും അഭ്യസിക്കാന്‍ തുടങ്ങിയപ്പോള്‍ തനിക്ക് ആദ്യം പരിഭ്രമം തോന്നി എന്നും താന്‍ പേടിച്ചു പേടിച്ചു നൃത്തവും ചെയ്യുന്നത് കണ്ടപ്പോള്‍ ലഭിച്ച ആത്മവിശ്വാസം കൂട്ടുന്ന വാക്കുകളെ കുറിച്ചും മഞ്ജു പറഞ്ഞിട്ടുണ്ട്.

‘ഹൗ ഓള്‍ഡ് ആര്‍ യൂ’വിലെ കഥാപാത്രത്തിന്റെ കരുത്തും ഇംപാക്ടുമാണ് തിരിച്ചുവരവില്‍ തനിക്ക് കരുത്തായതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറയുന്നു. ആ ഇംപാക്ട് എനിക്കു തന്ന കോണ്‍ഫിഡന്‍സ് വലുതായിരുന്നു. അഭിനയിക്കുന്നതിനു മുന്‍പ് കഥാപാത്രമാകാനായി തയാറെടുക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ തയാറെടുപ്പ് നടത്താന്‍ അറിയില്ല, ആ സമയം മനസ്സില്‍ വരുന്നതു പോലെ അങ്ങ് അഭിനയിക്കും എന്നാണ് മഞ്ജു പറയുന്നത്.

ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് എന്ന് പറയുന്നത്, ലോഹി സാര്‍ എന്റെ മുഖചിത്രം കണ്ടതാകാം. അങ്ങനെയാണ് സല്ലാപത്തില്‍ ക്ഷണം കിട്ടുന്നത്. അപ്പോഴും തനിക്ക് അറിയില്ലയിരുന്നു അതാണ് ജീവിതത്തിലെ നിര്‍ണായക ഘട്ടമെന്ന് മഞ്ജു പറയുന്നു. തന്റെ എനര്‍ജിയ്ക്ക് പിന്നില്‍ തന്റെ കുടുംബവും അമ്മയും ആണെന്ന് മഞ്ജു പറയുന്നു. അമ്മ തരുന്ന ഏറ്റവും വലിയ സപ്പോര്‍ട്ട് അമ്മ സ്വന്തം ലോകത്ത് സന്തോഷമായി ഇരിക്കുന്നതാണ്. വീട്ടില്‍ നിന്നു കിട്ടുന്ന സപ്പോര്‍ട്ടിന്റെയും അണ്ടര്‍സ്റ്റാന്‍ഡിങ്ങിന്റെയും സന്തോഷമാണ് തന്റെ എനര്‍ജിക്കു പിന്നിലെന്നും മഞ്ജു പ്രതികരിച്ചു.

ജീവിതത്തിലെ കഠിന സമയത്തെ നേരിട്ട കാലത്ത് മഞ്ജു ‘കന്മദ’ത്തിലെ നായികയെപ്പോലെ ആയിരുന്നോ എന്ന ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടിയിങ്ങനെയാണ് ‘അന്നും ഇന്നും എന്നും ഞാന്‍ വളരെ പോസിറ്റീവാണ്. ഒന്നും പരിധിയില്‍ കൂടുതല്‍ എന്നെ ബാധിക്കാന്‍ അനുവദിക്കാറില്ല’ എന്നുകരുതി എല്ലാം കടിച്ചുപിടിച്ച് സഹിച്ചു എന്നല്ല. അമ്മ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കുന്നത് കണ്ടിട്ടുണ്ട്. അത് അറിഞ്ഞോ അറിയാതെയോ എന്റെ ജീവിതത്തെയും സ്വാധീനിച്ചു എന്നാണ് മഞ്ജു മറുപടി നല്‍കിയത്.

വിവാദങ്ങളെ അതിജീവിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നാണ് മഞ്ജു പറയുന്നത്. ഒന്നും ഒരു പ്രതികരണം പോലും അര്‍ഹിക്കാത്ത കാര്യങ്ങളാണ്. സത്യം അറിയുന്ന നമ്മള്‍ എന്തിനാണ് പേടിക്കുന്നതെന്നു ചോദിച്ച മഞ്ജു ലൈഫില്‍ ഒരു ഫ്‌ലോയില്‍ അങ്ങ് പോകുന്നു എന്ന പോസിറ്റീവ് ചിന്ത നിറച്ച മറുപടിയും നല്‍കി. ജീവിത്തിലെ ഒരു നിര്‍ണ്ണായക തീരുമാനത്തെക്കുറിച്ച് പറയാന്‍ സാധിക്കുകയില്ല എന്നാണ് മഞ്ജു പറയുന്നത്. ഇനിയാണ് ജീവിതത്തിലെ നിര്‍ണായകമായ തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ? എന്ന മറുചോദ്യവും മഞ്ജു ചോദിക്കുന്നു. മാത്രവുമല്ല ഇന്നുവരെ ഒരു കാര്യവും ആലോചിച്ച് തീരുമാനം എടുത്തിട്ടില്ല, ഇനി വരുന്നതും അങ്ങനെ ആയിരിക്കാം എന്നും മഞ്ജു മറുപടി നല്‍കി.

1995 മുതല്‍ സിനിമാലോകത്തുള്ള മഞ്ജു വാര്യര്‍ അനശ്വരമാക്കിയ നിരവധി വേഷങ്ങളുണ്ട്. രാധയും അഞ്ജലിയും മീനാക്ഷിയും താമരയും ഉണ്ണിമായയും അഭിരാമിയും ദേവികയും ഭദ്രയും നിരുപമയും സുജാതയും സൈറയും പ്രഭയും പ്രിയദര്‍ശിനിയും ഏറ്റവും ഒടുവില്‍ പച്ചൈയമ്മാളും സൂസനും തേജസ്വിനിയുമായി വിവിധ സിനിമകളില്‍ കഥാപാത്ര വൈവിധ്യങ്ങളിലൂടെ വിസ്മയിപ്പിക്കുകയായിരുന്നു

1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് മഞ്ജു വാര്യര്‍

മഞ്ജുവാര്യരുടെ 43-ാം പിറന്നാള്‍ ദിനത്തില്‍ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. മഞ്ജു നായികയാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. താരം പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള-അറബിക് ചിത്രമായി ഒരുങ്ങുകയാണ് ആയിഷ. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. മഞ്ജുവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിഷയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top