Malayalam
പതിന്നാലുകാരിയെ വീട്ടുജോലിക്കാരിയാക്കി, വിവാദങ്ങള്‍ക്ക് ശേഷം ഭാനുപ്രിയ ഇപ്പോള്‍ ഇവിടെയാണ്!
പതിന്നാലുകാരിയെ വീട്ടുജോലിക്കാരിയാക്കി, വിവാദങ്ങള്‍ക്ക് ശേഷം ഭാനുപ്രിയ ഇപ്പോള്‍ ഇവിടെയാണ്!
നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച താരമാണ് ഭാനു പ്രിയ. 1992-ല്‍ റിലീസായ മോഹന്‍ലാല്‍ നായകനായ രാജശില്‍പ്പിയാണ് ഭാനു പ്രിയയുടെ ആദ്യ സിനിമ. തുടര്‍ന്ന് 1996-ല്‍ അഴകിയ രാവണന് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായും താരം എത്തി. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, മഞ്ഞു പോലൊരു പെണ്‍കുട്ടി, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മംഗഭാനു എന്നായിരുന്നു താരത്തിന്റെ ആദ്യത്തെ പേര്. മലയാളത്തെ കൂടാതെ തമിഴ് കന്നഡ, തെലുങ്ക്, ഹിന്ദി എന്നി ഭാഷകളില്‍ തിളങ്ങി നിന്നിരുന്ന താരം ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. നല്ലൊരു നര്‍ത്തകി കൂടിയായ ഭാനു പ്രിയ ഒരു ഡാന്‍സ് സ്കൂള്‍ നടത്തുകയാണ് ഇപ്പോള്‍. ഇടയ്ക്ക് വെച്ച് വലിയ വിവാദങ്ങളിലും താരം പെട്ടിരുന്നു.
പതിനാലുവയസുകാരിയായ വീട്ടുജോലിക്കാരിയായ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്ക്കെതിരെ കേസും ഉയര്‍ന്നിരുന്നു. പതിനാലു വയസുകാരിയായ തന്റെ മകളെ ആന്ധ്രപ്രദേശ് സ്വദേശിയായ പ്രഭാവതിയാണ് കാണാന്‍ നടി അനുവദിക്കുന്നില്ലെന്നും പറഞ്ഞുറപ്പിച്ച ശമ്പളം മകള്‍ക്ക് നല്‍കുന്നില്ലെന്നും ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്.
ഏജന്റ് വഴിയാണ് മകളെ ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടിലേക്ക് 10,000 രൂപ മാസശമ്പളത്തിന് അയച്ചത്. മകളെ ഭാനുപ്രിയയുടെ സഹോദരന് ഗോപാലകൃഷ്ണന് ഉപദ്രവിച്ചതായി അജ്ഞാത സന്ദേശം ലഭിച്ചെന്നും മകളെ കാണാന്‍ ചെന്നൈയിലെത്തിയ കുടുംബത്തിനെ ഗോപാലകൃഷ്ണന് ഭീഷണിപ്പെടുത്തിയെന്നും പ്രഭാവതി നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ ഭാനുപ്രിയ പൂര്‍ണമായും ഇക്കാര്യങ്ങളെല്ലാം തള്ളിയിരുന്നു. പെണ്‍കുട്ടി വീട്ടില്‍ നിന്നും ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചുവെന്നും പരാതിയുമായി മുന്നോട്ട് നീങ്ങുമെന്ന് കുടുംബത്തിനെ അറിയച്ചതിനെ തുടര്‍ന്നുമാണ് അവര്‍ വ്യാജ പരാതി നല്‍കിയതെന്നാണ് ഭാനുപ്രിയ വെളിപ്പെടുത്തിയത്.
തെലുങ്ക് ചിത്രമായ സിതാരയില്‍ അഭിനയിച്ചുകൊണ്ടാണ് ഭാനുപ്രിയ തന്റെ അഭിനയ ലോകത്തിന് തുടക്കം കുറിച്ചത്. ഇതുവരെ നൂറ്റിപ്പതിനൊന്നിലേറെ ചിത്രങ്ങളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള ഭാനുപ്രിയ കൂടുതലും കൈകാര്യം ചെയ്തിരിക്കുന്നത് നൃത്തത്തെ ആസ്പദമാക്കിയുള്ള വേഷങ്ങളായിരുന്നു. നൃത്തത്തെ ജീവവായുവായി കാണുന്ന താരം നൃത്തത്തിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബോളിവുഡില്‍ തിളങ്ങി നിന്ന ഭാനുപ്രിയ 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. 1998-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഡിജിറ്റല്‍ ഗ്രാഫിക്സ് എന്‍ജിനീയറായ ആദര്‍ശ് കൗശളിനെ വിവാഹം ചെയ്തു. എന്നാല്‍ ഈ ബന്ധം 2005-ല്‍ അവസാനിക്കുകയും ചെയ്തു. ഇപ്പോള്‍ തമിഴ്നാട്ടിലെ ചെന്നൈയില്‍ സ്ഥിരതാമസമാണ് ഭാനുപ്രിയ. താരത്തിന് ഒരു മകള്‍ ഉണ്ട്.
