സംവിധായകനുമായി പ്രണയം; വില്ലത്തിയായത് അമ്മ… ആ സത്യങ്ങൾ പുറത്ത്; തുറന്ന് പറഞ്ഞ് ഭാനുപ്രിയ!!
By
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടി ആണ് ഭാനുപ്രിയ. മികച്ച നർത്തകി കൂടിയാണ് ഭാനുപ്രിയ.1992ൽ റിലീസായ മോഹൻലാൽ നായകനായ രാജശിൽപ്പിയാണ് ഭാനു പ്രിയയുടെ ആദ്യ സിനിമ. തുടർന്ന് 1996ൽ അഴകിയ രാവണൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും താരം എത്തി.
ഹൃദയത്തിൽ സൂക്ഷിക്കാൻ, മഞ്ഞു പോലൊരു പെൺകുട്ടി, കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മംഗഭാനു എന്നായിരുന്നു താരത്തിന്റെ ആദ്യത്തെ പേര്. മലയാളത്തെ കൂടാതെ തമിഴ് കന്നഡ, തെലുങ്ക്, ഹിന്ദി എന്നി ഭാഷകളിൽ തിളങ്ങി നിന്നിരുന്ന താരം ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. നല്ലൊരു നർത്തകി കൂടിയായ ഭാനു പ്രിയ ഇപ്പോൾ ഒരു ഡാൻസ് സ്‌കൂൾ നടത്തുകയാണ്.
ഭാനുപ്രിയ മലയാളി അല്ലെങ്കിലും കൊച്ച് കൊച്ച് സന്തോഷങ്ങൾ, അഴകിയ രാവണൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപിരിചിത ആണ്. രണ്ട് സിനിമകളിലും ശ്രദ്ധേയ വേഷമാണ് ഭാനുപ്രിയ ചെയ്തത്.അധികം സിനിമകളിൽ നടിയെ പിന്നീട് മലയാളത്തിൽ കണ്ടില്ലെങ്കിലും ചെയ്ത സിനിമകൾ അഭിനേത്രിയെന്ന നിലയിൽ ഭാനുപ്രിയയെ പ്രേക്ഷക മനസ്സിൽ അടയാളപ്പെടുത്തി. കരിയറിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല ഭാനുപ്രിയ. 33 വർഷം നീണ്ട കരിയറിൽ 150 ഓളം സിനിമകളിൽ ഭാനുപ്രിയ അഭിനയിച്ചു. കരിയറിനൊപ്പം ഭാനുപ്രിയയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാർത്തകളിൽ നിറയാറുണ്ടായിരുന്നു.
തെലുങ്കില്‍ ആദ്യമായി ചെയ്ത ചിത്രമായിരുന്നു സിത്താര. ചിത്രത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. സിത്താര സംവിധാനം ചെയ്തത് സംവിധായകന്‍ വംശിയായിരുന്നു. തന്റെ അടുത്ത ചിത്രത്തിലും വംശി ഭാനുപ്രിയയെ തന്നെ നായികയാക്കി അന്വേഷണ എന്ന ചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് ആലാപന, പ്രേമിച്ചു പെല്ലടു തുടങ്ങി അടുപ്പിച്ച് വന്ന ചിത്രങ്ങളിലെല്ലാം ഭാനുപ്രിയ നായികയായി.
എന്നാല്‍ ഇതിനു പിന്നാലെ വംശിയ്ക്ക് ഭാനുപ്രിയയോട് അടുപ്പം തോന്നി തുടങ്ങിയിരുന്നു. വിവാഹിതനും അതില്‍ കുട്ടികളുമുണ്ടായിരുന്നിട്ടും വംശി ഭാനുപ്രിയയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ അത് നടന്നില്ലെന്നും അതിന് അമ്മ കാരണമായെന്നും തുറന്ന് പറയുകയാണ് ഭാനുപ്രിയ. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ഭാനുപ്രിയ മനസ്സ് തുറന്നത്.
വംശിക്കൊപ്പം സിനിമകള്‍ ചെയ്യുന്ന കാലത്താണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്. വലിയ പ്രണയമായി മാറുകയും അത് ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചാവിഷയമാവുകയും വരെ ചെയ്തിരുന്നു. തന്റെ പ്രണയത്തെക്കുറിച്ച് ഭാനുപ്രിയ വീട്ടില്‍ സംസാരിച്ചു. എന്നാല്‍ മാതാപിതാക്കള്‍ അതിനെ നിശിതമായി എതിര്‍ത്തു. പ്രത്യേകിച്ചും വിവാഹിതനായ ഒരാളായതുകൊണ്ട്. അമ്മയുടെ എതിര്‍പ്പ് തന്നെയായിരുന്നു അതിന് പ്രധാന കാരണമെന്നും നടി പറയുന്നു.
വിവാഹിതനും അച്ഛനുമായ ഒരാളെ വീണ്ടും വിവാഹം കഴിക്കുന്നതിനെ അമ്മ എതിര്‍ത്തത് അന്ന് തനിക്ക് സഹിക്കാനായില്ല. അതിനാല്‍ വിവാഹമേ കഴിക്കേണ്ട എന്ന തീരുമാനത്തിലെത്തി. പക്ഷെ അമ്മ എപ്പോഴും സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നു ചെയ്തിരുന്നതെന്ന് നടി അഭിമുഖത്തില്‍ പറഞ്ഞു. അമ്മ കാരണം വിവാഹം എന്ന ചിന്ത ഉപേക്ഷിച്ചു. അതോടെ വംശിയുമായുള്ള രണ്ടാം വിവാഹ ആലോചനകളും അവസാനിച്ചുവെന്നും നടി പറയുന്നു.
വീണ്ടും സിനിമയില്‍ സജീവമായ നടി പിന്നേയും ധാരാളം സിനിമകള്‍ ചെയ്തു. തുടര്‍ന്ന് 1998ല്‍ ഡിജിറ്റല്‍ ഗ്രാഫിക് എഞ്ചിനീയറായ ആദര്‍ശ് കൗശലിനെ വിവാഹം കഴിക്കുകയായിരുന്നു നടി. കാലിഫോര്‍ണിയയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തില്‍ ഇവര്‍ക്ക് ഒരു മകളുമുണ്ട്. 2018ല്‍ ആദര്‍ശ് ഹൃദായാഘാതം മൂലം മരിച്ചു. ഇപ്പോള്‍ മകള്‍ക്കൊപ്പം ചെന്നൈയിലാണ് ഭാനുപ്രിയ താമസിക്കുന്നത്. അതേസമയം ആദർശുമായി പ്രണയിലത്തിലാകുന്നതിന് മുൻപ് ഭാനുപ്രിയക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്നത് ഈയ്യടുത്ത് ചർച്ചയായിരുന്നു.
തമിഴ് സിനിമയിലെ മുൻനിര താരമായിരുന്നു ഭാനുപ്രിയ പ്രണയിച്ച നടൻ എന്നാണ് പറയപ്പെടുന്നത്. അതേസമയം, നടിമാരുൾപ്പെടെ നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിട്ടുള്ളയാളാണ് ഇതെന്നും അയാളിൽ നിന്ന് ഒരു സംവിധായകൻ ഭാനുപ്രിയയെ രക്ഷിക്കുകയായിരുന്നു എന്നും ഒരു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. നടിമാരുമായുള്ള ബന്ധത്തിന്റെ പേരിലടക്കം നിരവധി വിവാദങ്ങളിൽ പെട്ടിട്ടുള്ള നടനും ഭാനുപ്രിയയും ഒരു സിനിമയിൽ ഒന്നിച്ചു അഭിനയിച്ചിരുന്നു.
ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഷൂട്ടിങ്ങിന്റെ ഓരോ ദിവസവും ഇവർക്കിടയിലെ പ്രണയം വളരുകയും ഇരുവരും ഒന്നിച്ച് കറക്കവും മറ്റും ആരംഭിച്ചു. അധികം വൈകാതെ തന്നെ ഇരുവരും പ്രണയത്തിലാണെന്നത് സെറ്റിൽ ചർച്ചയായി മാറി. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് സംവിധായകൻ ഭാനുപ്രിയയെ നേരിൽ കണ്ട് ഇക്കാര്യം തിരക്കുകയായിരുന്നു. തനിക്ക് അദ്ദേഹത്തെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഭാനുപ്രിയ സംവിധായകനോട് വെളിപ്പെടുത്തി.
നടനെക്കുറിച്ച് വ്യക്തമായി അറിയുമായിരുന്നു സംവിധായകന്. ഇത് കേട്ട് സംവിധായകൻ ഞെട്ടി. എങ്ങനെയെങ്കിലും അയാളുടെ കയ്യിൽ നിന്ന് ഭാനുപ്രിയയെ രക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. അതിനായി അദ്ദേഹം ഒരു മാർഗ്ഗം കണ്ടെത്തി. സംവിധായകൻ ഉടനെ ആ നടനെ ഫോൺ ചെയ്തു. ഭാനുപ്രിയ കേൾക്കുന്ന വിധത്തിൽ നടനോട് സ്വാഭാവികമായി സംസാരിക്കുകയും ഭാനുപ്രിയയെ കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ ഭാനുപ്രിയയുമായുള്ള പ്രണയം തന്റെ ടൈം പാസ് മാത്രമാണെന്നായിരുന്നു നടന്റെ മറുപടി. ഭാനുപ്രിയയെ ഞെട്ടിക്കുന്നതായിരുന്നു നടന്റെ വാക്കുഖൾ. ഈ സംഭവത്തോടെ ഭാനുപ്രിയ ആ നടനിൽ നിന്ന് അകലം പാലിക്കുകയും കരിയറുമായി മുന്നോട്ട് പോവുകയുമായിരുന്നു.
