Connect with us

സ്റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് നന്ദന വര്‍മ; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് പുത്തന്‍ ചിത്രങ്ങള്‍!

Malayalam

സ്റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് നന്ദന വര്‍മ; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് പുത്തന്‍ ചിത്രങ്ങള്‍!

സ്റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് നന്ദന വര്‍മ; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് പുത്തന്‍ ചിത്രങ്ങള്‍!

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരി കൊണ്ടിരിക്കുകയാണ് നന്ദന വര്‍മയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ബ്ലാക്ക് ആന്‍ഡ് റെഡ് കോമ്പിനേഷനില്‍ നല്ല സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇസബെല്ലാ കളക്ഷന്‍സിനു വേണ്ടി നന്ദനയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് അഭിജിത്ത് പെരുമ്പാവൂര്‍ ആണ്. അഭിജിത്ത് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടു തന്നെ വൈറലാകുകയും ചെയ്തു.

മിനിസക്രീന്‍ താരമായ വരദ ജിഷിന്‍, ഷിയാസ് കരീം എന്നിവരുടേത് ഉള്‍പ്പെടെ നിരവധി പേരെ മോഡലാക്കി ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് അഭിജിത്ത്. ഈ ചിത്രങ്ങളെല്ലാം തന്നെ അഭിജിത്ത് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്.

അഭിജിത്തിന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കായി നിരവധി പേരാണ് കാത്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നാലായിരത്തിലധികം പേരാണ് അഭിജിത്തിനെ പിന്തുടരുന്നത്.

ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ള താരമാണ് നന്ദന. താരത്തിന്റെ ഈ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ പുതിയ ചിത്രങ്ങളെയും സ്വീകരിച്ചിരിക്കുന്നത്.

അയാളും ഞാനും തമ്മില്‍, ഗപ്പി എന്നീ സിനിമകളിലെ നന്ദനയുടെ പ്രകടനം ഇന്നും ആരും മറക്കാനിടയില്ല. നന്ദനയ്ക്കും തന്റെ പ്രിയപ്പെട്ട ചിത്രങ്ങള്‍ ഇവ രണ്ടും തന്നെയാണ്.

പുറത്തേയ്ക്ക് ഒക്കെ പോകുമ്പോള്‍ ചിലരൊക്കെ തന്നെ ഗപ്പിയിലെ ആമിന എന്നാണ് വിളിക്കുന്നതെന്നും ആ കഥാപാത്രത്തെ ഇപ്പോഴും എല്ലാവരും ഓര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് നന്ദന മുമ്പ് പറഞ്ഞത്.

സ്പിരിറ്റ്, മഴയത്ത്, മിലി, റബേക്ക ഉതുപ്പ് കിഴക്കേമല, മിസ്സിസ് ലേഖാ തരൂര്‍ കാണുന്നത്, എന്റെ പുതിയ നമ്പര്‍, ആകാശമിഠായി, സണ്‍ഡേ ഹോളിഡേ, വാങ്ക് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷത്തിലാണ് നന്ദന എത്തിയത്.

More in Malayalam

Trending