Connect with us

ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല, ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം ഞാന്‍ എന്റെ സാധനങ്ങള്‍ പോലും മറന്നു; ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയെ കുറിച്ച് ഭാനുപ്രിയ

Actress

ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല, ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം ഞാന്‍ എന്റെ സാധനങ്ങള്‍ പോലും മറന്നു; ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയെ കുറിച്ച് ഭാനുപ്രിയ

ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല, ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം ഞാന്‍ എന്റെ സാധനങ്ങള്‍ പോലും മറന്നു; ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയെ കുറിച്ച് ഭാനുപ്രിയ

നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാനു പ്രിയ. ഒരുകാലത്ത് താരശോഭയില്‍ നിറഞ്ഞ് നിന്നിരുന്ന നടിയുടെ ഇപ്പോഴത്തെ ജീവിതം അത്ര സുഖകരമല്ല. 1998ലാണ് നടി ആദര്‍ശ് കൗശല്‍ എന്നയാളുമായി വിവാഹിതയാവുന്നത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. എന്നാല്‍ പിന്നീട് നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. ആ സമയത്താണ് ഭാനുപ്രിയയ്ക്ക് പെട്ടെന്ന് ഓര്‍മ്മശക്തി നഷ്ടപ്പെടുന്നത്.

ഒന്നും ഓര്‍മയില്ലാത്ത അവസ്ഥയിലേക്ക് താന്‍ എത്തിപ്പെട്ടു എന്നായിരുന്നു നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് ഭാനുപ്രിയ പങ്കുവെച്ച കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഓര്‍മ്മ നഷ്ടപ്പെട്ടതോടെ ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല. ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം ഞാന്‍ എന്റെ സാധനങ്ങള്‍ പോലും മറന്നു. ഇക്കാരണത്താല്‍ സിനിമയില്‍ അഭിനയിക്കുന്നത് പോലും ഉപേക്ഷിക്കാമെന്ന് വിചാരിച്ചു.

പക്ഷേ എന്റെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചതിനാല്‍ കുഞ്ഞിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. അതുകൊണ്ടാണ് ഞാന്‍ വീണ്ടും അഭിനയത്തിലേക്ക് വന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു അതെന്നും നടി പറഞ്ഞു. മാത്രമല്ല ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന അഭ്യൂഹത്തെക്കുറിച്ചും അഭിമുഖത്തില്‍ ഭാനുപ്രിയ വിശദീകരിച്ചു.

ഞാനും ഭര്‍ത്താവും വിവാഹമോചിതരായിട്ടില്ല. ഇതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭാനുപ്രിയ കൂട്ടിച്ചേര്‍ത്തു. പലപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്ന് മാറി ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് നടി പറഞ്ഞിരുന്നു.

കൂടുതല്‍ സമയവും വീട്ടിലിരിക്കാനും പുസ്തകങ്ങള്‍ വായിക്കാനും പാട്ട് കേള്‍ക്കാനും ദൈനംദിന ജോലികള്‍ ചെയ്യാനുമാണ് താന്‍ ഇഷ്ടപ്പെടുന്നത്. ഭാനുപ്രിയയുടെ മകള്‍ അക്ഷയ ഇപ്പോള്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ സയന്‍സ് ബിരുദം പഠിക്കുകയാണ്. അതേസമയം മറവി രോഗം കാരണം ഭാനുപ്രിയ ഒരുപാട് വേദനിച്ചിട്ടുണ്ടെന്ന് മുന്‍പൊരു നടന്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, തമിഴില്‍ അഭിനയിക്കുമ്പോള്‍ ഒരു സിനിമയുടെ സെറ്റില്‍ വെച്ച് നടിയ്ക്ക് മോശമായിട്ടുള്ള അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചെയ്യാര്‍ ബാലുവും മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം നടക്കുന്നത്. കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന സിനിമയില്‍ ഭാനുപ്രിയ പ്രധാനപ്പെട്ടൊരു റോളാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ഡയലോഗ് മനപ്പാഠം ചെയ്‌തെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ നടിയത് മറന്നു. നിരന്തരം ഡയലോഗ് മറന്നതോടെ ആ സീനിന് വേണ്ടി റീ ടേക്ക് പോയി കൊണ്ടേയിരുന്നു. ഒന്നുകില്‍ ഡയലോഗ് മാറ്റൂ, അല്ലെങ്കില്‍ ഇവരെ മാറ്റൂ എന്ന് പറഞ്ഞു സിനിമയില്‍ അഭിനയിക്കുന്ന യുവ നായകന്‍ ബഹളമുണ്ടാക്കി.

അത് ഭാനുപ്രിയയെ വല്ലാതെ വിഷമത്തിലാക്കി. ആ നടന്റെ അച്ഛനൊപ്പം ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ടെന്ന് ചെയ്യാര്‍ ബാലു പറയുന്നുണ്ട്. ഇതുപോലൊരു അസുഖത്തിലൂടെ കടന്ന് പോവുകയാണെങ്കിലും ഭാനുപ്രിയയെ കുറിച്ച് നിരവധി കഥകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ സിനിമാ മേഖലയിലുള്ള സുഹൃത്തുക്കളില്‍ ആരും തന്നെ നടിയെ ഫോണ്‍ വിളിച്ചിട്ട് പോലും എന്തു പറ്റിയെന്ന് ചോദിച്ചിട്ടില്ല. ഒടുവില്‍ നടി രാധ നേരിട്ട് വന്ന് ഭാനുപ്രിയയെ കാണുകയും സുഖവിവരം അന്വേഷിക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള അവസ്ഥയിലൂടെയാണ് ഭാനുപ്രിയ കടന്ന് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മങ്കഭാനു എന്നാണ് ഭാനുപ്രിയയുടെ യഥാര്‍ത്ഥ പേര്. ആന്ധ്രയിലാണ് ജനിച്ചതെങ്കിലും നടിയുടെ കുടുംബം ചെന്നൈയിലേക്ക് താമസം മാറിയിരുന്നു. നടി ശാന്തിപ്രിയ ആണ് ഭാനുപ്രിയയുടെ സഹോദരി. ഗോപികൃഷ്ണ എന്ന സഹോദരനും ഉണ്ട്. 1983 ല്‍ മെല്ലെ പേസുങ്കള്‍ എന്ന എന്ന തമിഴ് ചിത്രത്തിലൂടെ ആണ് ഭാനുപ്രിയ അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് തിരക്കേറിയ നായിക ആയി മാറിയ ഭാനുപ്രിയ ഹിന്ദി സിനിമകളിലേയ്ക്കും ചേക്കേറി. അതേ സമയം തെലുങ്ക്, തമിഴ് സിനിമകളിലാണ് ഭാനുപ്രിയക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. ആന്ധ്ര സര്‍ക്കാരിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ ഭാനുപ്രിയക്ക് ലഭിച്ചിട്ടുണ്ട്.

More in Actress

Trending

Malayalam