News
കോവിഡ് പ്രതിസന്ധി; ഉപജീവനത്തിനായി മോമോസ് വിറ്റ് ബോളിവുഡ് ക്യാമറ അസിസ്റ്റന്‍ഡ്
കോവിഡ് പ്രതിസന്ധി; ഉപജീവനത്തിനായി മോമോസ് വിറ്റ് ബോളിവുഡ് ക്യാമറ അസിസ്റ്റന്‍ഡ്
കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ ജീവിക്കാന്‍ വേണ്ടി മോമോസ് വിറ്റ് ഉപജീവന മാര്‍ഗം തേടുകയാണ് ബോളിവുഡിലെ ക്യാമറ അസിസ്റ്റന്‍ഡ് സുചിസ്മിത റൗത്രായ്.
ആറു വര്‍ഷമായി അമിതാഭ് ബച്ചന് ഉള്‍പ്പെടെ ബോളിവുഡിലെ വലിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ക്യാമറ അസിസ്റ്റന്റാണ് സുചിസ്മിത.
എന്നാല്‍ ഇപ്പോള്‍ കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ ജീവിക്കാന്‍ വേണ്ടി സ്വന്തം നാട്ടില്‍ മോമോസ് വില്‍ക്കേണ്ട അവസ്ഥയിലാണ് സുചിസ്മിത.
ലോക്ക്ഡൗണ്‍ മൂലം വരുമാനം ഇല്ലാതായതോടെയാണ് മുംബൈയില്‍ നിന്ന് സ്വന്തം നാടായ ഒഡിഷയിലെ കട്ടക്കിലേക്ക് സുചിസ്മിത തിരിച്ചെത്തിയത്.
നാട്ടിലേക്ക് മടങ്ങാനുള്ള പണം പോലും ആ സമയത്ത് ഇവരുടെ കൈയിലുണ്ടായിരുന്നില്ല. തുടര്‍ന്ന് അമിതാഭ് ബച്ചനും സല്മാന് ഖാനുമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള പണം നല്‍കിയത്.
കട്ടക്കിന്റെ തന്റെ കടയില്‍ മോമോസ് വിറ്റ് ദിവസവും 300- 400 രൂപയാണ് ഇവര്‍ സമ്പാദിക്കുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞ് സിനിമയില്‍ അവസരം തേടിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് ഫെബ്രുവരിയില്‍ നാട്ടിലേക്ക് തിരിച്ചു വരികയായിരുന്നു.
