News
സിനിമ മേഖലയില്‍ വിജയിക്കണമെങ്കില്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം; കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി
സിനിമ മേഖലയില്‍ വിജയിക്കണമെങ്കില്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം; കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി
34പ്രമുഖ കൊറിയോഗ്രാഫറായ ഗണേഷ് ആചാര്യയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. മുംബൈ പോലീസ് ഗണേഷ് ആചാര്യക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഗണേഷിന്റെ സഹ-നര്‍ത്തകരില്‍ ഒരാളാണ് 2020-ല്‍ ലൈംഗിക പീഡന പരാതി ആരോപിച്ചത്. അന്ധേരിയിലെ ബന്ധപ്പെട്ട മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പരാതിയെ കുറിച്ച് അന്വേഷിച്ച ഒഷിവാര പോലീസ് ഓഫീസര്‍ സന്ദീപ് ഷിന്‍ഡെയാണ് ഇതേ കുറിച്ച് പറഞ്ഞത്.
മുമ്പും ഗണേഷിനെതിരെ നിരവധി സഹപ്രവര്‍ത്തകര്‍ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും അടിസ്ഥാനരഹിതമെന്ന് പറയുകയും ഗണേഷ് ചെയ്തു. ലൈംഗികബന്ധം ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിന് ശേഷമാണ് ആചാര്യ തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയതെന്ന് സഹ നര്‍ത്തകി പരാതിയില്‍ പറയുന്നു. ഈ മേഖലയില്‍ വിജയിക്കണമെങ്കില്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഗണേഷ് 2021 മെയ് മാസത്തില്‍ തന്നോട് പറഞ്ഞതായി യുവതി പറയുന്നു.
വിസമ്മതിച്ചതിന്റെ ഫലമായി ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷനില്‍ നിന്നും തന്റെ അംഗത്വം അവസാനിപ്പിച്ചു എന്നും അവര്‍ ആരോപിച്ചു. എന്നാല്‍ പരാതിയില്‍ മുംബൈ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നെങ്കിലും ഗണേഷ് ആചാര്യയുടെ അഭിഭാഷക സംഘം 2020 ഫെബ്രുവരിയില്‍ സഹ നര്‍ത്തകിക്കെതിരെ അപകീര്‍ത്തിപ്പെടുത്തല്‍ പരാതി നല്‍കി.
നിലവില്‍ ഗണേഷ് ആചാര്യയ്ക്കും സഹായിയ്ക്കും എതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354-എ ലൈംഗിക പീഡനം, 354-സി വോയറിസം, 354-ഡി പിന്തുടരല്‍, 509 സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, 323 പരിക്കേല്‍പ്പിക്കല്‍, 504 സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള അപമാനിക്കല്‍, 506 ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, 34 കുറ്റം ചെയ്യാനുള്ള പൊതു ഉദ്ദേശ്യം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.