Connect with us

വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നത്…. ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ട പാര്‍ട്ടിയിലാണ് ചേര്‍ന്നതെ ന്ന് ഷക്കീല; കേരളത്തിൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനെത്തുമോ?

News

വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നത്…. ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ട പാര്‍ട്ടിയിലാണ് ചേര്‍ന്നതെ ന്ന് ഷക്കീല; കേരളത്തിൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനെത്തുമോ?

വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നത്…. ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ട പാര്‍ട്ടിയിലാണ് ചേര്‍ന്നതെ ന്ന് ഷക്കീല; കേരളത്തിൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനെത്തുമോ?

കഴിഞ്ഞ ദിവസമായിരുന്നു ഷക്കീല കോണ്‍ഗ്രസിലെ അംഗത്വം എടുത്തത്. തമിഴ്നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വകുപ്പ് മേധാവി ശ്രീനിവാസനാണ് താരത്തിന് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു ജീവിതത്തില്‍ പുതിയ റോള്‍ ഏറ്റെടുത്തിരിക്കുകയാണു താരം

താന്‍ എങ്ങനെ കോണ്‍ഗ്രസുകാരിയായെന്ന് പ്രമുഖ മാധ്യമത്തോട് ഷക്കീല വെളിപ്പെടുത്തുകയാണ്

പല രീതിയില്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ടെന്ന് ഷക്കീല പറഞ്ഞു. പല വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍, നടിയെന്ന വിലാസം മാത്രമാകുമ്പോള്‍ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കല്‍പിക്കില്ല. സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്‌ഫോമായാണു രാഷ്ട്രീയത്തെ കാണുന്നത്.

എന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജവാഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചും അദ്ദേഹം രാഷ്ട്രത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ചുമൊക്കെ അച്ഛന്‍ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാല്‍, ചെറുപ്പത്തില്‍ത്തന്നെ കോണ്‍ഗ്രസിനോടു മനസ്സില്‍ ഒരിഷ്ടമുണ്ട്.

മതത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നതാണു കോണ്‍ഗ്രസിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആശയം. പിന്നെ, പ്രവര്‍ത്തിക്കുന്നെങ്കില്‍ ദേശീയ പാര്‍ട്ടിയിലെന്നു നേരത്തേ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസില്‍നിന്നു ക്ഷണം കിട്ടിയപ്പോള്‍ അതു സ്വീകരിച്ചു. സിനിമ അഭിനയം തുടര്‍ന്നുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്ന് താരം വ്യക്തമാക്കി.

എല്ലാവരെയും പോലെയല്ല ഷക്കീലയെന്നു മലയാളികള്‍ക്കു നന്നായി അറിയാമല്ലോ? വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നത്. ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ട പാര്‍ട്ടിയിലാണു ചേര്‍ന്നത്.

കേരളത്തില്‍ ഷക്കീലയ്ക്ക് ഒരുപാട് ആരാധകരുണ്ട്. അവിടെയും തിരഞ്ഞെടുപ്പു നടക്കുകയാണ്. പ്രചാരണത്തിനെത്തുമോ? എന്ന ചോദ്യത്തിന് തമിഴ്‌നാട്ടിലെ പ്രചാരണത്തിനാണു മുന്‍ഗണന നല്‍കുന്നത്. ഇനി 10 ദിവസം മാത്രമാണുള്ളത്. പാര്‍ട്ടി നേതൃത്വം പറയുന്നതുപോലെ ചെയ്യും.

രാഷ്ട്രീയത്തില്‍ സജീവമാകുമ്പോള്‍ സിനിമ ഉപേക്ഷിക്കില്ല. സിനിമ എന്റെ ജീവനോപാധിയാണ്. രണ്ടും ഒരുമിച്ചു കൊണ്ടുപോകുമെന്ന് ഷക്കീല പറയുന്നു

സിനിയ്ക്ക് പുറമെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താരം നേരത്തെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. തമിഴ്‌നാട്ടിലെ നിരവധി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഷക്കീല സഹായങ്ങള്‍ ചെയ്തിരുന്നു.

തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 110 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഷക്കീല. തുടക്കത്തിൽ അഡൾട്ട്സ് ഓൺലി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

More in News

Trending

Recent

To Top