Connect with us

റോഷാക്ക് സിനിമാ റിവ്യൂ ; പ്രതികാരം ചെയ്യാൻ വന്ന റോഷാക്ക് ; മലയാള സിനിമയെ മാറ്റി മറിക്കുമോ..?!

Movies

റോഷാക്ക് സിനിമാ റിവ്യൂ ; പ്രതികാരം ചെയ്യാൻ വന്ന റോഷാക്ക് ; മലയാള സിനിമയെ മാറ്റി മറിക്കുമോ..?!

റോഷാക്ക് സിനിമാ റിവ്യൂ ; പ്രതികാരം ചെയ്യാൻ വന്ന റോഷാക്ക് ; മലയാള സിനിമയെ മാറ്റി മറിക്കുമോ..?!

Mystery ത്രില്ലർ ജോർണറിൽ സിനിമയോ, മലയാളത്തിലോ ഓ കാര്യമില്ല… ഇന്റർനാഷണൽ സിനിമകളും സീരീസുകളും കണ്ട് തഴക്കം ചെന്ന മലയാളികൾ പറയാൻ സാധ്യതയുള്ള ഒരു ഡയലോഗ് ആണിത്.

എന്നാൽ തിരുത്താൻ മമ്മൂട്ടിയുടെ റോഷാക്ക് മതിയാകുമോ..? ഈ ചോദ്യത്തിനാണ് സിനിമ കണ്ട ശേഷം നമ്മൾ ഉത്തരം പറയേണ്ടത്.

അപ്പോൾ നേരെ സിനിമയിലേക്ക് കടക്കാം . മമ്മൂട്ടിയുടെ ത്രില്ലെർ എന്ന് തന്നെ റോഷാക്കിനെ വിലയിരുത്താം.

പോസ്റ്ററുകൾ ഇറങ്ങിയപ്പോൾ മുതൽ എന്താണ് ഇതിലെന്നറിയാൻ ഒരു ആകാംക്ഷയുണ്ടായിരുന്നു. മികച്ച കഥയും കെട്ടുറപ്പുള്ള തിരക്കഥയും തന്നെയാണ് നിസാം ബഷീർന്റെ മേക്കിങിലൂടെ , സിനിമക്ക് നൽകുന്ന ആ ഒരു ഫ്രഷ്‌നെസ്സ് . അത് ഒട്ടും തന്നെ ചെറുതായി കാണാൻ പറ്റില്ല.

Dop bgm എല്ലാം ഉഷാറായി.. സിനിമയുടെ ഫാസ്റ്റ് ഹാഫ് എടുത്തുനോക്കിയാൽ അതിൽ നമുക്ക് ഒന്നും പെട്ടന്ന് മനസിലാകില്ല. എന്നാൽ അത്രത്തോളം ആകാംക്ഷ ഉണ്ടാകും. എന്താകും എന്നറിയാൻ. പിന്നെ മേക്കിങ് തന്നെയാണ് ആദ്യ പകുതിയിൽ പിടിച്ചിരുത്തുന്നത് ,

സെക്കൻഡ് ഹാഫിൽ ആദ്യം നമ്മൾ കണ്ടുനിർത്തിയതിലെ നിഗൂഢതകൾ എല്ലാം ചുരുളഴിഞ്ഞു വരും. അതൊരു ഇന്റർസ്റ്റിംഗ് തന്നെയാണ്…ഒരു ഫ്ലോ ഉണ്ട്..

സിനിമ അത്ര അങ്ങോട്ട് ഫാസ്റ്റ് അല്ല, പക്ഷെ അത് ഈ സിനിമയിൽ കറക്ടറ് ആയി എന്നെ പറയാൻ കഴിയു. കാരണം ഇത് എല്ലാത്തരം ഓഡിയൻസിനും ഇഷ്ടപ്പെടണം എന്നില്ല, എന്നാൽ സ്ലോ ആയി കഥയിലേക്ക് കടക്കുന്നത് ഇഷ്ടപ്പെടുന്നവർക്ക് റോഷാക്ക് ഗംഭീരമായി തന്നെ ഫീൽ ചെയ്യും.

ഇനി മമ്മൂട്ടിയുടെ കഥാപാത്രത്തിലേക്ക് എത്തിയാൽ, മമ്മൂക്ക ഇത് ലൂക്ക് ആന്റണി എന്ന കഥാപാത്രമാണ് ചെയ്യുന്നത്. ഈ ഒരു കഥാപാത്രം 71 വയസുള്ള മമ്മൂക്ക തിരഞ്ഞെടുത്തത് എടുത്തു പറയേണ്ട ഒന്നാണ്. കാരണം ഇത്രത്തോളം അപ്ഡേറ്റഡ് ആയ അല്ലെങ്കിൽ സിനിമയിൽ റിസ്ക് എടുത്തു പരീക്ഷണം നടത്താൻ ഈ വയസിലും തയ്യാറായി മുന്നിൽ നിൽക്കുന്നതിനെ സമ്മതിച്ചേ മതിയാകൂ..

പിന്നെ എന്താണ് ഞാൻ ഇങ്ങനെ പറഞ്ഞത് എന്ന്പറഞ്ഞാൽ നിങ്ങൾക്ക് പിന്നെ സിനിമ കാണേണ്ടി വരില്ല. കാരണം അതുതന്നെയാണ് കഥ.

പിന്നെ സിനിമയുടെ ഒരു വൺ ലൈൻ അത് പ്രതികാരമാണെന്ന് പറയാം…

അപ്പോൾ തോന്നും ഓ സാധാരണ ഒരു Revenge Story .

പക്ഷേ അതല്ല മലയാള സിനിമ ഇന്നോളം പറഞ്ഞു പോയിട്ടില്ലാത്ത തരത്തിൽ അ സാധാരണമായ രീതിയിൽ പ്രസന്റ് ചെയ്തിരിക്കുന്നു, എന്നതാണ് ഇത് കാണണം എന്ന് പറയാൻ ധൈര്യപ്പെടുത്തുന്നത്

പൊതുവേ കൊറിയൻ സിനിമകളിൽ മാത്രം കണ്ട് വരുന്ന എക്സ്ട്രീം ലെവൽ പ്രതികാരം ഇല്ലേ അമ്മാതിരി ഒരു ഐറ്റം.. എന്ന് വെച്ച് അവരെപ്പോലെ വെട്ടി കീറി പീസ് പീസ് ആക്കുക കത്തിച്ചു കളയുക തുടങ്ങിയ ഓവർ വയലൻസ് ഒന്നുമില്ല.. ഇന്റർനാഷണൽ ലെവൽ പിടിച്ചു.

പിന്നെ ജഗദീഷ് ഏട്ടൻ ശറഫുദ്ധീൻ , കോട്ടയം നസീർ , ബിന്ദു പണിക്കർ, ഇവരെല്ലാം തകർത്തു, ഇ വരെല്ലാം തകർത്തു എന്ന് പറയുമ്പോൾ ഒരാളെ എന്ത് പറയണം എന്നെനിക്കറിയില്ല ഗ്രെയിസ് ആന്റണി.. ശരിക്കും ഈ സിനിമ വഴിത്തിരിവാകാൻ പോകുന്നത് ഗ്രയിസിനാകും..

പൂർണമായും എക്സ്പീരിമെന്റൽ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ചലച്ചിത്ര അനുഭവം.. കഥയിലും .. കഥയുടെ അവതരണത്തിലും തുടങ്ങി ഷോട്ടുകളും ബാക്ക്ഗ്രൗണ്ട് സ്കോറും ഉൾപ്പെടെ സകലതും ഒരു ഫ്രഷ്‌നെസ്സ് നൽകും എന്നുറപ്പ്.. ഒറ്റ വാക്കിൽ പറഞ്ഞു തീർക്കവുന്ന ജോനറിൽ ആണ് ചിത്രം പെടുന്നതെങ്കിലും ആ ഒരു പ്ലോട്ടിനെ ആരും അവതരിപ്പിക്കാത്ത രീതിയിൽ കൺസിവ് ചെയ്യാൻ സംവിധായകനായി..

എങ്കിലും നേരത്തെ പറഞ്ഞപോലെ വളരെ സ്ലോ പേസിൽ പോകുന്ന.. സിനിമ . ലാഗ് ഫാക്ടർ സിനിമയിൽ മനഃപൂര്വമായി വന്നതാണെങ്കിൽ അതൊരു പോരായ്മ ആകില്ല.. അല്ലെങ്കിൽ ചിലപ്പോൾ ലാഗ് അടിച്ചു എന്ന അഭിപ്രായം വരാൻ സാധ്യതയുണ്ട് .

about Rorschach

More in Movies

Trending

Recent

To Top