Malayalam
മോഹന്‍ലാലിന് അഭിനന്ദനവുമായി അമിതാഭ് ബച്ചന്; ബഹുമാനവും ആരാധനയും തുടര്‍ന്നുകൊണ്ടേ ഇരിക്കുമെന്ന് താരം
മോഹന്‍ലാലിന് അഭിനന്ദനവുമായി അമിതാഭ് ബച്ചന്; ബഹുമാനവും ആരാധനയും തുടര്‍ന്നുകൊണ്ടേ ഇരിക്കുമെന്ന് താരം
Published on

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നു കൊണ്ടു തന്നെ മലയാളികള്‍ക്കിടയിലെ ചര്‍ച്ചയാണ് ബറോസ്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.
ഇപ്പോഴിതാ ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്ന ബറോസിന് ആശംസയുമായി എത്തുകയാണ് ബോളിവുഡ് നടന് അമിതാഭ് ബച്ചന്.
ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന് മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചത്. ‘മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ വിജയങ്ങളും ഉയര്‍ച്ചകളും ഉണ്ടാവട്ടെ’, എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ഇതിന് മോഹന്‍ലാല്‍ മറുപടിയും നല്കി.
‘സര്, വളരെ നന്ദിയോടെ ഞാന്‍ താങ്കളുടെ സ്നേഹം നിറഞ്ഞ വാക്കുകള്‍ സ്വീകരിക്കുന്നു. ഹൃദയസ്പര്‍ശിയായ അങ്ങയുടെ വാക്കുകള്‍ ഞാന്‍ എന്നും കാത്ത് സൂക്ഷിക്കുന്ന അനുഗ്രഹമാണ്.
അങ്ങെയോടുള്ള എന്റെ ബഹുമാനവും ആരാധനയും തുടര്‍ന്നുകൊണ്ടേ ഇരിക്കും. വളരെ നന്ദി’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം...