Malayalam
വിജയ് യേശുദാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഗായിക സിത്താര; വൈറലായി പോസ്റ്റ്
വിജയ് യേശുദാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഗായിക സിത്താര; വൈറലായി പോസ്റ്റ്
ഒട്ടേറെ ഹിറ്റു ഗാനങ്ങള്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ ഗായകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗായകനാണ് വിജയ് യേശുദാസ്. ഗാനലോകത്ത് മാത്രമല്ല, അഭിനയ ലോകത്തും തിളങ്ങി നില്‍ക്കുകയാണ് വിജയ്. താരത്തിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ഗായിക സിത്താര കൃഷ്ണകുമാര്‍ പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്.
പ്രിയപ്പെട്ട വിജുവിന് സന്തോഷകരമായ ജന്മദിനം, എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നാണ് സിത്താര പറഞ്ഞത്. ഇതിനു താഴെ നിരവധി പേരാണ് വിജയ്ക്ക് ആശംസകളുമായി എത്തിയത്.
വിജയ് യേശുദാസിനൊപ്പമുള്ള തന്റെ ഫോട്ടോയും സിത്താര കൃഷ്ണകുമാര്‍ ഷെയര്‍ ചെയ്തിരിക്കുന്നു. തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു, തെലുഗു എന്നീ ഭാഷകളില്‍ പാടിയ ഗായകനാണ് വിജയ് യേശുദാസ്.
2007ല്‍ നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴല്‍ വിളി കേട്ടോ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുസ്‌കാരം വിജയ് സ്വന്തമാക്കിയിരുന്നു.
2012ല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, സ്പിരിറ്റ് എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 2018ല്‍ ജോസഫ് എന്ന സിനിമയിലെ ഗാനത്തിനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.
