Malayalam
പ്രിയദര്‍ശന്‍ ഒരു വികാരമാണെന്ന് അജു വര്‍ഗീസ്; കിടിലൻ കമന്റുമായി മകൾ കല്യാണി പ്രിയദര്‍ശനും
പ്രിയദര്‍ശന്‍ ഒരു വികാരമാണെന്ന് അജു വര്‍ഗീസ്; കിടിലൻ കമന്റുമായി മകൾ കല്യാണി പ്രിയദര്‍ശനും
67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ തന്നെ മൂന്നു അവാര്‍ഡുകളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ നേടിയത്. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം, മികച്ച സ്‌പെഷല്‍ ഇഫക്ട്‌സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്‌കാരം എന്നിവയാണ് നേടിയത് .
മലയാളത്തിലേക്ക് വീണ്ടും ദേശീയ പുരസ്‌കാരം എത്തിയതിന്റെ സന്തോഷത്തിലാണ് ചലച്ചിത്രമേഖലയിലെ പ്രമുഖര്‍. അക്കൂട്ടത്തില്‍ പ്രിയദര്‍ശന്റെ ആരാധകനും നടനുമായ അജു വര്‍ഗീസ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അന്നും ഇന്നും എന്നും’- രചന സംവിധാനം പ്രിയദര്‍ശന്‍ എന്ന് എഴുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് അജു വര്‍ഗീസ് കുറിച്ചു. ഒപ്പം ഇതൊരു വികാരമാണ് എന്ന ഹാഷ്ടാഗിലാണ് നടന്റെ പോസ്റ്റ്. ഇത് കണ്ടയുടന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി തന്റെ സ്നേഹം കമന്റിലൂടെ അറിയിച്ചു.
പ്രിയദര്‍ശനൊപ്പം മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും ഒരുമിച്ച ചിത്രം കൂടിയാണ് മരക്കാര്‍. അച്ഛന്റെ ചിത്രത്തിലൂടെ മികച്ച സ്പെഷല്‍ ഇഫക്ട്സിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സഹോദരനെ അഭിനന്ദിച്ചു കൊണ്ടുള്ള കല്യാണിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
”നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. ഇതാദ്യമായാണ് ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ചെത്തുന്നത്. ഈ പ്രൊജക്റ്റിനെ കുറിച്ച് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല,” എന്നാണ് കല്യാണി കുറിച്ചിരിക്കുന്നത്.
