Malayalam
‘അപ്പുക്കുട്ടന് ഫസ്റ്റ്’; സന്തോഷ വാര്‍ത്ത പങ്കിട്ട് ആദിത്യനും അമ്പിളിയും
‘അപ്പുക്കുട്ടന് ഫസ്റ്റ്’; സന്തോഷ വാര്‍ത്ത പങ്കിട്ട് ആദിത്യനും അമ്പിളിയും
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ആദിത്യന് ജയനും അമ്പിളി ദേവിയും. സീരിയുകളില്‍ തിളങ്ങി നില്ക്കുന്ന ഇരുവരും ജീവിതത്തിലും മിന്നി നില്‍ക്കുകയാണ്. നിരവധി ടെലിവിഷന്‍ സീരിയലുകളുടെ ഭാഗം ആയിരുന്ന അമ്പിളി ദേവി. ബിഗ് സ്ക്രീനിലും തന്റേതായ ഇടം നേടിയെടുക്കാന്‍ ഈ കലാകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
നടന് ആദിത്യന് ജയനുമായുള്ള വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായിരുന്ന അമ്പിളി മകന് ജനിച്ചതോടെ താത്കാലികമായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ഇപ്പോള്‍. ഒരു നൃത്ത വിദ്യാലയവും ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ തിരക്കുകളിലാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അമ്പിളിയും ആദിത്യന് ജയനും മൂത്തമകന് അമര്‍നാഥ് എന്ന അപ്പുവിന്റെ നേട്ടത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ‘അപ്പുക്കുട്ടന് ഡാന്‍സ് പെര്‍ഫോമന്‍സിനു വീണ്ടും ഫസ്റ്റ്’എന്ന ക്യാപ്ഷ്യനോടെയാണ് മകന് സമ്മാനം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ ഇരുവരും ഷെയര്‍ ചെയ്തത്. അപ്പുവിന് ആശംസകളറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
2019 ജനുവരിയിലായിരുന്നു ആദിത്യന് ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് പിന്നാലെ ഇരുവര്‍ക്കും വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ എല്ലാം മറികടന്ന് മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് പ്രേക്ഷകരുടെ പ്രിയ താരദമ്പതിമാര്‍.
