Connect with us

ഓരോ ഫ്രെയിമിലും അഭയ തുറിച്ചു നോക്കി; തുടർച്ചയായി പൊട്ടുന്ന ആ ടാങ്ക്.. പേടിപ്പെടുത്തിയ ആ കൗതുകങ്ങൾ, മറച്ച് വെയ്ക്കുന്നില്ല; ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തൽ

Malayalam

ഓരോ ഫ്രെയിമിലും അഭയ തുറിച്ചു നോക്കി; തുടർച്ചയായി പൊട്ടുന്ന ആ ടാങ്ക്.. പേടിപ്പെടുത്തിയ ആ കൗതുകങ്ങൾ, മറച്ച് വെയ്ക്കുന്നില്ല; ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തൽ

ഓരോ ഫ്രെയിമിലും അഭയ തുറിച്ചു നോക്കി; തുടർച്ചയായി പൊട്ടുന്ന ആ ടാങ്ക്.. പേടിപ്പെടുത്തിയ ആ കൗതുകങ്ങൾ, മറച്ച് വെയ്ക്കുന്നില്ല; ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തൽ

28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ കഴിഞ്ഞ ദിവസം അഭയയ്ക്ക് നീതി ലഭിച്ചിരിക്കുകയാണ്. അഭയ കേസിൽ ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് തെളിഞ്ഞു.ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. കോട്ടയം ബിസിഎം കോളജിൽ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയായിരിക്കെ 1992 മാർച്ച് 27 നാണു കോൺവന്റിലെ കിണറ്റിൽ സിസ‍്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സിസ്‌റ്റർ അഭയ, തങ്ങളെ അരുതാത്ത സാഹചര്യത്തിൽ കണ്ടതു പുറത്തു പറയാതിരിക്കാൻ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്‌റ്റർ സെഫി എന്നിവർ ചേർന്നു കൊല നടത്തിയതായാണു സിബിഐ കുറ്റപത്രത്തിൽ പറയുന്നത്

1999 ൽ എ .കെ സാജന്റെ തിരക്കഥയിൽ കെ .മധു സംവിധാനം ചെയ്ത ക്രൈം ഫയൽ അഭയ കൊലക്കേസ് ആസ്പദമാക്കി ഒരുക്കിയതായിരുന്നു. അഭയയ്ക്ക് നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് തിരക്കഥ കൃത്ത് എ .കെ സാജൻ പറയുന്നു.

സുരേഷ്ഗോപിയായിരുന്നു സിനിമയിലെ നായകൻ.അഭയയുടെ പ്രതിരൂപമായ അമലയായി വന്നത് സംഗീതയും. അഭയ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് വന്ന ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരുന്നത്. കോണ്‍വെന്റിലെ കിണ്ണറ്റില്‍ സിസ്റ്റര്‍ അമലയെ മരിച്ചനിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്നു നടക്കുന്ന പോലീസ് അന്വേഷണവുമാണ് സിനിമയില്‍ കാണിച്ചത്. അതീവ ശ്രദ്ധേയോടെയാണ് അന്ന് സിനിമ അണിയിച്ചൊരുക്കിയതെന്ന് സംവിധായകന്‍ കെ മധു പറഞ്ഞിരുന്നു.
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അഭയ കേസ് സിനിമയ്ക്ക് ഒരു പശ്ചാത്തലം ആയെന്നേയുളളൂ എന്നും സംവിധായകന്‍ പറയുന്നു. റിലീസിന് മുന്‍പ് വരെ പലരുടെയും മനസില്‍ ആ സിനിമയെ കുറിച്ച് ചില കറുത്ത പാടുകളുണ്ടായിരുന്നു. എന്താണ് ഇവര്‍ സിനിമയിലൂടെ ഉദ്ദേശിക്കുന്നതെന്നായിരുന്നു അവരെല്ലാം ചിന്തിച്ചത്. എന്നാല്‍ മാറ്റിനി കഴിഞ്ഞതോടെ ആ കറുത്ത പാടുകളെല്ലാം മാഞ്ഞു. ഇത് അഭയ കൊലക്കേസ് അല്ലെന്നും വെറും സിനിമാ കേസാണെന്നും അവര്‍ക്ക് മനസിലായി. ഒരു കുറ്റാന്വേഷണ കഥ മറ്റൊരു രീതിയില്‍ തികച്ചും സിനിമാറ്റിക്ക് രീതിയില്‍ ആവിഷ്‌കരിക്കുകയാണ് ചെയ്തത്. ആരുടെയും പേരെടുത്ത് പറയാതെ ആരെയും കുറ്റപ്പെടുത്താതെ ഒരു കഥ തിരക്കഥാകൃത്തുക്കളായ ഏകെ സാജനും ഏകെ സന്തോഷും തയ്യാറാക്കി.

കോടതിയുടെ പരിഗണനയിലുളള ഒരു കേസ് ആയതിനാലും സെന്‍സേഷണല്‍ സംഭവമായതിനാലും അതീവ ശ്രദ്ധയോടെയാണ് സിനിമ ചെയ്തത്. ഓരോ ഷോട്ടും കൃത്യതയോടെയാണ് പകര്‍ത്തിയതെന്നും സംവിധായകന്‍ പറഞ്ഞു. പൊതു സമൂഹത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ പ്രായം കുറവായിരുന്ന സംവിധായകനായിട്ടും ഓരോ ഷോട്ടിലും അത്രയേറെ ശ്രദ്ധിച്ചിരുന്നു. ഒരു സംവിധായകന് ചെയ്യാവുന്ന പരമാവധി നീതി പുലര്‍ത്തിയാണ് ആ കഥ സിനിമയാക്കിയത് അഭിമുഖത്തില്‍ കെ മധു പറഞ്ഞു.

ചിത്രീകരണ സമയത്ത് പേടിപ്പെടുത്തുന്ന ചില കൗതുകങ്ങൾ ഉണ്ടായെന്ന് തിരക്കഥാകൃത്ത് സാജനും പറയുന്നു
ചിത്രത്തിന്റെ സിനിമോറ്റോഗ്രാഫർ സാലൂ ജോർജ് റോമൻ കത്തോലിക്കാ വിശ്വാസിയാണ്. അദ്ദേഹം ക്രെയിനിൽ ഇരുന്നു ചിത്രീകരിക്കുമ്പോൾ അസ്വസ്ഥനായി കാണപ്പെടുമായിരുന്നു ദിവസങ്ങളോളം. വിയർത്തു കുളിച്ചു അദ്ദേഹം എന്നോട് പറയുമായിരുന്നു. ഓരോ ഫ്രെമിലും അഭയ തുറിച്ചു നോക്കി കൊണ്ട് നിൽക്കുന്നതാണ് കാണാൻ കഴിയുന്നതെന്ന്. അദ്ദേഹം മാനസികമായി തളർന്നിരുന്നു

ചില ഭാഗങ്ങൾ ചിത്രീകരിക്കാനെ കഴിയാത്ത അവസ്ഥയായിരുന്നു. വെള്ളം നിറഞ്ഞു കിടക്കുന്ന ഒരു ടാങ്കിൽ തല മുക്കിയാണ് അമലയെ സിനിമയിൽ കൊല്ലുന്നതായി കാണിക്കുന്നത്. അതിനായി കലാ സംവിധായകൻ ഇഷ്ടിക വച്ച് ടാങ്ക് ഉണ്ടാക്കി. ആ സീൻ ചാർട്ട് ചെയ്തു അത് ചെയ്യാൻ തയ്യാറായി അതിൽ വെള്ളമെല്ലാം നിറച്ച് ചിത്രീകരണം തുടങ്ങാറായപ്പോൾ അത് പൊട്ടി. അത് മൂന്നാലു തവണ ആവർത്തിച്ചു. അപ്പോൾ എന്നോട് മധു ചേട്ടൻ പറഞ്ഞു ഇങ്ങനെയായിരിക്കില്ല അഭയയെ കൊന്നിട്ടുണ്ടാവുക. ചിലപ്പോൾ സത്യം കാണിച്ചു തരാനായിരിക്കും . ആറു ഏഴു മാസത്തിന്റെയുള്ളിൽ പത്തോ അതിൽ കൂടുതൽ ഷെഡ്യുളുകയാണ് ചിത്രം പൂർത്തീകരിച്ചത്. ഏത് നിമിഷവും ഉപേക്ഷിക്കപ്പെടുമെന്ന രീതിയിലാണ് സിനിമയുടെ ഓരോ ഷെഡ്യൂളും അവസാനിക്കുന്നതെന്നും സാജൻ പറയുന്നു

ഡി ഐജി ഈശ്വോ പണിക്കര്‍ ഐപിഎസ് എന്ന നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിച്ചത്. എസ് പി അന്‍വര്‍ റാവത്തറായി സിദ്ധിഖും ഫാദര്‍ ക്ലെമന്‌റ് കാളിയാര്‍ ആയി വിജയരാഘവവനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ എപ്പോഴും വരാറുണ്ട് സിനിമ. എന്‍എഫ് വര്‍ഗീസ്, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, വിജയകുമാര്‍, മേഘനാഥന്‍, കുണ്ടറ ജോണി, ജഗനാഥ വര്‍മ്മ, ബാബു നമ്പൂതിരി, സുബൈര്‍, റിസബാവ, സ്ഫടികം ജോര്‍ജ്ജ്, കെബി ഗണേഷ് കുമാര്‍, എംഎസ് തൃപ്പൂണിത്തുറ, സീനത്ത്, ശാന്തകുമാരി, പ്രിയങ്ക തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

More in Malayalam

Trending

Recent

To Top