Connect with us

സിനിമയില്‍ ഇനിയും അവസരം കുറഞ്ഞാല്‍ ആ ഒരു വഴി മാത്രം; നിങ്ങള്‍ക്ക് എന്റെ തിളക്കം കുറയ്ക്കാന്‍ കഴിയില്ല എന്ന് നിഖില വിമല്‍

Malayalam

സിനിമയില്‍ ഇനിയും അവസരം കുറഞ്ഞാല്‍ ആ ഒരു വഴി മാത്രം; നിങ്ങള്‍ക്ക് എന്റെ തിളക്കം കുറയ്ക്കാന്‍ കഴിയില്ല എന്ന് നിഖില വിമല്‍

സിനിമയില്‍ ഇനിയും അവസരം കുറഞ്ഞാല്‍ ആ ഒരു വഴി മാത്രം; നിങ്ങള്‍ക്ക് എന്റെ തിളക്കം കുറയ്ക്കാന്‍ കഴിയില്ല എന്ന് നിഖില വിമല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് ഒരുക്കിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായി സിനിമാ ലോകത്തേയ്ക്ക് എത്തിയ നിഖില ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിന്നീട് ദിലീപ് നായകനായി എത്തിയ ലവ് 24*7 എന്ന ചിത്രത്തിലൂടെ നായികയായി എത്തി.

തുടര്‍ന്ന് മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിഖിലയ്ക്ക് സാധിച്ചു. ഇപ്പോള്‍ മലയാളത്തിലെ യുവ നായികമാര്‍ക്കിടയില്‍ ശ്രദ്ധേയയാണ് താരം. മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ നിഖില എത്തിയിരുന്നു.

പ്രീസ്റ്റ്’ എന്ന സിനിമയില്‍ ‘ജെസ്സി’ എന്ന കഥാപാത്രത്തെയാണ് താരം അവതരിരപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ നടി ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.

സിനിമയില്‍ തനിക്ക് അവസരം കുറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അമ്മ നടത്തുന്ന ഡാന്‍സ് സ്‌കൂളിലെ ടീച്ചര്‍ ആകുമെന്നായിരുന്നു നിഖിലയുടെ ഉത്തരം.

‘പ്രീസ്റ്റ്’ ഒരു സൂപ്പര്‍താര ചിത്രമായിരുന്നുവെങ്കിലും ആ സിനിമയിലെ കഥാപാത്രമാണ് തന്നെ ആകര്‍ഷിച്ചതെന്നും നിഖില വിമല്‍ പറയുന്നു. ഒടിടി റിലീസിനേക്കാള്‍ തിയേറ്റര്‍ റിലീസാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറയുന്ന നിഖില മമ്മൂട്ടിയുമായി അഭിനയിച്ചപോള്‍ തനിക്ക് ആരാധന മാത്രമാണ് തോന്നിയതെന്നും പേടി തോന്നിയില്ലെന്നും പങ്കുവച്ചു.

സ്റ്റാര്‍ സിനിമകളിലും മികച്ച അഭിനേതാക്കളുടെ ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഞാനാദ്യമായിട്ടാണ് ഒരു സൂപ്പര്‍താര ചിത്രത്തിലഭിനയിക്കുന്നത്. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായിരുന്നു മമ്മുക്കയുടെ കൂടെയുള്ള അഭിനയം. എങ്ങനെ അഭിനയിക്കണമെന്നോ ഇങ്ങനെ അഭിനയിക്കൂ എന്നോ പറഞ്ഞുതരുന്നതല്ല, അല്ലെങ്കില്‍ ഒരു ക്ലാസില്‍ ചെന്ന് പഠിക്കുന്ന രീതിയിലുമല്ല കാര്യം. അദ്ദേഹത്തിന്റെ അഭിനയം നേരിട്ട് കണ്ട് നമുക്ക് ഏറെ പഠിക്കാന്‍ സാധിക്കുന്നു എന്നതായിരുന്നു ആ പ്രത്യേകത എന്നും നിഖില പറയുന്നു.

വ്യക്തിപരമായി ഞാനേറെ ആശ്വാസത്തോടെ ഒന്നിച്ചഭിയിച്ച അഭിനേതാവാണ് മമ്മുക്ക. സഹ അഭിനേതാക്കെല്ലാവര്‍ക്കും ഉത്സാഹം പകരുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ സമീപനം. മമ്മുക്കയും മഞ്ജു വാര്യര്‍ ചേച്ചിയുമല്ലാതെ, ബാക്കിയെല്ലാം താരതമ്യേന എന്നെപ്പോലെ വലിയ അഭിനയ പരിചയമില്ലാത്ത അഭിനേതാക്കളായിരുന്നു.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച ബേബി മോണിക്കയടക്കം എല്ലാവരെയും അദ്ദേഹം ഏറെ പ്രോത്സാഹിപ്പിച്ചു. തന്റെ ഭാഗങ്ങള്‍ പെട്ടെന്ന് ചിത്രീകരിച്ച ശേഷം വേണമെങ്കില്‍ മമ്മുക്കയ്ക്ക് പോകാന്‍ സാധിക്കുമായിരുന്നെങ്കിലും അതിന് തുനിയാതെ അദ്ദേഹം മറ്റുള്ളവര്‍ക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്ന്, ഞാനടക്കമുള്ളവര്‍ ശരിയാകുന്നതുവരെ അഭിനയിച്ചു. അതൊക്കെ അഭിനയ ജീവിതത്തിലെ പ്രധാന പാഠമായി കരുതുന്നതായും നിഖില പറഞ്ഞിരുന്നു.

സിനിമയില്‍ നിന്ന് ലഭിക്കുന്ന ആത്മ സംതൃപ്തി തനിക്ക് ഒരു സ്റ്റേജ് ഷോയ്ക്ക് പോയത് കൊണ്ടോ അല്ലെങ്കില്‍ നാട മുറിച്ചു ഉദ്ഘാടനം ചെയ്തതു കൊണ്ടോ ലഭിക്കില്ലെന്നും ചില നിഖില വിമല്‍ പറയുന്നു.

‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയ്ക്ക് ശേഷം തനിക്ക് ലഭിച്ച ഒരു മുഴുനീള വേഷം അത്ര വെല്ലുവിളി നിറഞ്ഞതായി തോന്നിയില്ലെന്നും പക്ഷേ പെര്‍ഫോം ചെയ്യാനുള്ള സ്പേസ് സിനിമയില്‍ ഉണ്ടായിരുന്നുവെന്നും നിഖില പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ വളരെ അധികം സജീവമായ നിഖില തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങളും വിവിധ തരത്തിലുള്ള മനോഹരമായ ഫോട്ടോകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

ഫോട്ടോയ്ക്ക് നല്‍കുന്ന ക്യാപ്ഷനുകളും ആകര്‍ഷണമാണ്. ഏറ്റവുമൊടുവില്‍ നിഖില പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനാണ് നിങ്ങള്‍ക്ക് എന്റെ തിളക്കം കുറയ്ക്കാന്‍ കഴിയില്ല എന്ന്. ഞായറാഴ്ചത്തെ മൂഡ് എന്ന ഹാഷ് ടാഗും ഫോട്ടോയ്ക്ക് നല്‍കിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top