Connect with us

അനൂപേ ആ താറാവിനെ എനിക്ക് അയച്ചു തായോ.. ;രസകരമായ കുറിപ്പുമായി നടി അശ്വതി

Malayalam

അനൂപേ ആ താറാവിനെ എനിക്ക് അയച്ചു തായോ.. ;രസകരമായ കുറിപ്പുമായി നടി അശ്വതി

അനൂപേ ആ താറാവിനെ എനിക്ക് അയച്ചു തായോ.. ;രസകരമായ കുറിപ്പുമായി നടി അശ്വതി

കഴിഞ്ഞ ദിവസങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെ സമാധാനത്തോടെ കടന്നു പോയ ഒരു ദിവസമായിരുന്നു ബിഗ് ബോസ് ഹൗസിൽ ഇന്നലെ കണ്ടത്. വാരാന്ത്യ എപ്പിസോഡിൽ മോശം സംസാരത്തിന്റെ പേരില്‍ മോഹന്‍ലാല്‍ വന്ന ദിവസം ഫിറോസ് ഖാനും സജ്‌നയ്ക്കും 48 മണിക്കൂറോളം വെക്കാന്‍ മാസ്‌ക് നല്‍കിയിരുന്നു. ഇതോടെ ബിഗ് ബോസ് വീട് പൊതുവേ ശാന്തമായൊരു അന്തരീക്ഷത്തിലൂടെയാണ് കടന്ന് പോയത്.

നോമിനേഷനും കിടിലന്‍ ഗെയിമുമായി നടത്തിയ എപ്പിസോഡിനെ കുറിച്ച് വിലയിരുത്തുകയാണ് സീരിയല്‍ നടി അശ്വതി. സ്ഥിരമായി ബിഗ് ബോസ് റിവ്യൂ എഴുതാറുള്ള അശ്വതി ഇത്തവണയും രസകരമായ എഴുത്തുമായിട്ടാണ് എത്തിയിരിക്കുന്നത് . അനൂപ് ഫോയില്‍ പേപ്പര്‍ കൊണ്ട് ഉണ്ടാക്കിയ മയിലിനെ തനിക്ക് തരാന്‍ കൂടി നടി കൂട്ടത്തിൽ കുറിച്ചിട്ടുണ്ട്.

ആഹ് പുതിയ പ്രെഡിക്ഷനോട് കൂടെ ഇന്നത്തെ ദിവസം തുടങ്ങി. ആര്‍ക്കൊക്കെ എത്ര എത്ര വോട്ടോടെ നോമിനേഷനില്‍ കയറും എന്നു. ബല്ലാത്ത തലേക്കാച്ചിലാ ന്റെ ഭാഗ്യേച്ചിയെ. ഫിറോസ് സജ്ന നിങ്ങളില്ലാത്ത നോമിനേഷന്‍ ഉണ്ടാകില്ലാന്ന് നല്ലപോലെ വ്യക്തമാണ്. എന്നാല്‍ നിങ്ങള്‍ രണ്ടുപേരും നോമിനേഷനില്‍ പക തീര്‍ക്കാതെ യഥാര്‍ത്ഥ നോമിനേഷന്‍ നടത്തി ഹൃദയം കവരുന്നു. ബാക്കി സകലരും അന്യോന്യം ന്യായമായ കാരണമില്ലാതെ ഉള്ള നോമിനേഷന്‍ തന്നെ ആരുന്നു. ചില ആള്‍ക്കാരുടെ നോമിനേഷന്‍ കാരണങ്ങള്‍.

കിടിലു ആണേല്‍ അനിയത്തിക്കുട്ടിക്കാണ് നോമിനേറ്റ് ചെയ്തത്. പാവം… ന്താലെ. അപ്പൊ ഇനി നിങ്ങള്‍ എല്ലാവരുടേം കൈയിലാണ്. നല്ലപോലെ ഗെയിം കളിക്കുന്നുണ്ട് എന്നുറപ്പുള്ളവരെ മാത്രം വോട്ട് നല്‍കി മുന്നോട്ടു നടത്തുക. മിസ്റ്റര്‍. പൊളി ഫിറോസ് തെറ്റിധാരണ മാറ്റാന്‍ ചെന്നത് നല്ല കാര്യമായി തോന്നി. പക്ഷെ സായിയുടെ റെസ്‌പോണ്‍സ് മാനേറിസംസ് എന്തോ താല്‍പ്പര്യമില്ല സംസാരിച്ചു തീര്‍ക്കാന്‍ എന്നപോലെ എനിക്ക് തോന്നി. എന്നെ എത്ര മാസ്‌ക് ഇടീച്ചാലും വായടക്കി അനന്ത ശയനത്തിനല്ല ഇവിടെ എത്തിയേക്കുന്നത് അല്ലെ പൊളി?

ഒരു മല്ലിപ്പൊടിയില്‍ മാസ്സ് കാണിച്ച ആളാണ് പിന്നല്ലാ. ഞാന്‍ മാസ്‌ക് ഊരുന്നത് വരെ എല്ലാരുമായി തെറ്റിദ്ധാരണ മാറ്റി നടക്കും. അങ്ങനെ എന്റെ ക്യാമറ സ്‌പേസ് വേറൊരാള്‍ക്കും തരൂലാ. ‘മീശക്കാരന്‍ മണിക്കുട്ടാ.. നിന്‍ മീശ പിരിയുമ്പോള്‍ എന്റെ നെഞ്ചില്‍ ലപ് ടപ്’ മലയാളം വേര്‍ഷന്‍ ഓഫ് ‘സന്റ കുത്താ ടോമി’ ആയിട്ടാണ് എനിക്ക് തോന്നിയത്. ശോ..

അല്ലപ്പാ, ഇവര്‍ക്കെല്ലാ ആഴ്ചയിലും നല്ല ഫുഡ് കിട്ടണില്ലേ? ഓരോ സ്‌പോണ്‍സര്‍ ടാസ്‌ക് കഴിയുമ്പോളും അടിപൊളി ഭക്ഷണം ആണ്. എന്നിട്ടും ഭക്ഷണം കണ്ടിട്ട് മാസങ്ങളായപോലെ അലറുന്നത് എന്തിനോ എന്തോ? ഇന്നത്തെ രണ്ടാമത്തെ ടാസ്‌ക് എനിക്ക് നല്ല കോമഡി ആയിട്ടും കറക്റ്റ് സ്‌പോര്‍ട്‌സ്മന്‍ സ്പിരിറ്റോടെയും കളിച്ചു. നല്ല ഗെയിം ആയിരുന്നു. ആ ടാസ്‌ക് തുടങ്ങുന്ന മുന്നേ പൊളി ഫിറോസ്‌നും സജ്നക്കും മാസ്‌ക് ഊരാനുള്ള അന്നൗണ്‍സ്മെന്റ് വന്നു. ഇനി എന്തെങ്കിലുമൊക്കെ നടക്കും.

അനൂപേ ആ താറാവിനെ എനിക്ക് അയച്ചു തായോ.. ഞാന്‍ വാങ്ങിക്കാം ട്ടോ. വിഷമിക്കണ്ട. ബിഗ് ്ബോസ് ഉറക്കമാ രാത്രി ആയില്ലേ അതാണ്..കരയിപ്പിക്കല്ലേ. മെയിന്‍ എപ്പിസോഡില്‍ എത്ര മനം കവര്‍ന്നാലും ന്റെ ഭാഗ്യേച്ചിയെ.. കിടിലുവേ ബി ബി പ്ലസില്‍ ഇരുന്നു റിവ്യൂ പറയുന്നത് കാണുമ്പോള്‍ സകലതും പോകും. പ്രെഡിക്ഷന്‍ ഏല്‍ക്കുന്നുണ്ട് എന്നു ലാലേട്ടന്‍ കൂടെ പറഞ്ഞപ്പോ ലൈസന്‍സ് ആയതുപോലെ.

കിടിലുവേ എന്താ സുഖം ബീന്‍ ബാഗിലിരുന്നും കിടന്നും കുറ്റം പറയാന്‍ ല്ലെ… ടാസ്‌കില്‍ നിങ്ങള്‍ എന്ത് കാണിച്ചു ആ വീട്ടില്‍ എന്ത് കാണിച്ചു എന്നു പുറത്തിറങ്ങിയിട്ടു ഫുള്ള് കാണണേ. ഹയ്യോ.. ഹയ്യോ.. ‘ദ ഷോ മസ്റ്റ് ഗോ ഓംണ്‍’…എന്നും പറഞ്ഞ് രസകരമായിട്ടാണ് കുറിപ്പവസാനിപ്പിച്ചിരിക്കുന്നത്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top