ദുല്‍ഖര്‍ സല്മാന് പുലിയാണെന്ന് നെറ്റ്ഫ്ലിക്സ്. ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ ദുല്‍ഖറിന്റെ ചിത്രം പങ്കു വെച്ചു കൊണ്ടാണ് നെറ്റ്ഫഌക്സിന്റെ ട്വീറ്റ്. അതേസമയം, ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന കുറുപ്പ് ഒടിടി റിലീസ് ആണെന്നാണ് പറയപ്പെടുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ദുല്‍ഖര്‍ നിര്‍മ്മിച്ച മണിയറയിലെ അശോകന് എന്ന ചിത്രം നെറ്റ്ഫഌക്സിലാണ് റിലീസ് ചെയ്തത്. തിരുവോണദിനത്തില്‍ റിലീസായ ഈ ചിത്രം നെറ്റ്ഫ്ലിക്സ് ട്രെന്റിങ്ങില്‍ ഒന്നാമതായി എന്ന് ദുല്‍ഖര്‍ സല്മാന് പറഞ്ഞിരുന്നു. ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന് മുന്നോടിയായ ഈ ട്വീറ്റ് എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയാണ്.
‘ദുല്‍ഖര്‍ സല്മാന് പുലിയാണെന്നത് ഓകെ. എന്നാല്‍ കുറുപ്പ് തിയേറ്ററില്‍ എത്തുന്നതിന് മുമ്പ് സ്ട്രീമിംഗ് ആരംഭിക്കരുത്’, ‘കുറുപ്പിനെ കുറിച്ചുള്ള അപ്ഡേഷന് ആണോ ഇത്?’ എന്നിങ്ങനെയാണ് ചില കമന്റുകള്‍. ‘മലയാളം ഒക്കെ അറിയുമോ’ എന്ന ഒരു കമന്റിന് ‘പിന്നെ, മലയാളം അറിയാം’ എന്ന മറുപടിയും നെറ്റ്ഫഌക്സിന്റെ അക്കൗണ്ടില്‍ നിന്നും വന്നിട്ടുണ്ട്.
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന കുറുപ്പ് ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...