പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് 2 കൂടി എത്തിയതോടെ ബീസ്റ്റ് പൊട്ടിപ്പൊളിഞ്ഞു; എന്നാൽ സിനിമയുടെ യഥാർത്ഥ പരാജയത്തിന് കാരണം ഇത് ; വിജയിയുടെ അച്ഛന്റെ വാക്കുകൾ!
പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് 2 കൂടി എത്തിയതോടെ ബീസ്റ്റ് പൊട്ടിപ്പൊളിഞ്ഞു; എന്നാൽ സിനിമയുടെ യഥാർത്ഥ പരാജയത്തിന് കാരണം ഇത് ; വിജയിയുടെ അച്ഛന്റെ വാക്കുകൾ!
പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് 2 കൂടി എത്തിയതോടെ ബീസ്റ്റ് പൊട്ടിപ്പൊളിഞ്ഞു; എന്നാൽ സിനിമയുടെ യഥാർത്ഥ പരാജയത്തിന് കാരണം ഇത് ; വിജയിയുടെ അച്ഛന്റെ വാക്കുകൾ!
കോളിവുഡ് ചിത്രം ബീസ്റ്റിന് ലഭിക്കുന്ന മോശം അഭിപ്രായങ്ങളിൽ പ്രതികരണവുമായി വിജയിയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍. പുതിയ തലമുറയിലെ കഴിവു തെളിയിച്ച സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന് തെറ്റിദ്ധാരണയുണ്ട്.
ബീസ്റ്റിന്റെ കാര്യത്തില്‍ തിരക്കഥയും അവതരണവും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും എസ് എ ചന്ദ്രശേഖര്‍ പറയുന്നു. ബീസ്റ്റിലെ അറബിക്കുത്ത് സോങ് ആസ്വദിച്ചു. എന്നാല്‍ സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയുടെ താരപദവിയെ ആശ്രയിച്ചാണ് സിനിമ നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സംവിധായകര്‍ അവരുടെ ശൈലിയില്‍ സിനിമയെടുക്കുകയും അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. പുതുതലമുറയിലെ സംവിധായകരുടെ ആദ്യ 2 സിനിമകള്‍ വലിയ വിജയമാകുന്നതോടെ സൂപ്പർതാരങ്ങൾ അവരുടെ പിന്നാലെ പോകും. കഥയില്ലെങ്കിൽ പോലും ഫാൻസ് ചിത്രത്തെ രക്ഷിക്കും എന്ന വിശ്വാസത്തിൽ ഈ സംവിധായകരും അവർക്കൊപ്പം സിനിമ എടുക്കാൻ ഒരുങ്ങും. അതൊരു തെറ്റായ ധാരണയാണ്”- ചന്ദ്രേശഖര്‍ പറഞ്ഞു.
ചിത്രം എത്തിയതിന്റെ അടുത്ത ദിവസം കന്നഡത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് 2 കൂടി എത്തിയതോടെ ബോക്സ് ഓഫീസിലും ബീസ്റ്റ് കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...