Malayalam
അവസാന മാസത്തിലും അച്ഛന് അവിടങ്ങളില്‍ എത്തുമ്പോള്‍ നിര്‍ത്തിക്കുമായിരുന്നു; തന്റെ അച്ഛനെ കുറിച്ച് വാചാലയായി ആന്‍ അഗസ്റ്റിന്
അവസാന മാസത്തിലും അച്ഛന് അവിടങ്ങളില്‍ എത്തുമ്പോള്‍ നിര്‍ത്തിക്കുമായിരുന്നു; തന്റെ അച്ഛനെ കുറിച്ച് വാചാലയായി ആന്‍ അഗസ്റ്റിന്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായിരുന്ന നടനായിയിരുന്നു അഗസ്റ്റിന്. താരത്തിന്റെ മരണം മലയാള സിനിമയ്ക്ക് ഒരു തീരാ വേദന തന്നെയാണ്. അദ്ദേഹത്തിന്റെ മകള്‍ ആന്‍ അഗസ്റ്റിനും സിനിമയിലേയ്ക്ക് എത്തിയിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം ഒരു ഇടവേളയെടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.
ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് ആന്‍ ഒരു അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളാണ് വൈറലായി മാറുന്നത്. മധുരപലഹാരങ്ങള്‍ ഒഴിവാക്കിയുള്ള നോമ്പിലാണ് താന്‍. അപ്പവും സ്റ്റൂവുമാണ് വീട്ടില്‍ രാവിലത്തെ ഭക്ഷണം. അച്ഛനൊക്കെയുള്ള സമയത്ത് നന്നായി ആഘോഷിച്ചിരുന്നു. ഇപ്പോ അത്ര വലിയ ആഘോഷമില്ല, പള്ളിയിലൊക്കെ പോവും.
അച്ഛന് നല്ല ഭക്ഷണപ്രിയനാണ്, എല്ലാവരേയും വിളിച്ച് സല്‍ക്കരിക്കാനൊക്കെ ഇഷ്ടമാണ്. വയ്യാണ്ടായപ്പോഴും അതിന് കുറവില്ലായിരുന്നു. അച്ഛന്റെ ലാസ്റ്റ് ഡേയ്സില്‍ കോഴിക്കോടു നിന്നും കൊച്ചി അമൃതയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. കുറ്റിപ്പുറമൊക്കെ എത്തിയപ്പോള്‍ അച്ഛന് നിര്‍ത്താന്‍ പറഞ്ഞു. ചെറിയൊരു കടയുണ്ടായിരുന്നു അവിടെ. എന്തിനാണ് നിര്‍ത്താന്‍ പറഞ്ഞത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു.
എനിക്ക് ഇവിടെ നിന്ന് അപ്പവും സ്റ്റ്യൂവും കഴിക്കാനാണെന്നായിരുന്നു അച്ഛന് പറഞ്ഞത്. നല്ല ഭക്ഷണം കിട്ടുന്ന ചെറിയ കടകളൊക്കെ അച്ഛനറിയാം. നല്ല ടേസ്റ്റായിരിക്കും അവിടത്തെ ഫുഡിന്. അവസാന മാസത്തിലും അച്ഛന് അവിടങ്ങളില്‍ എത്തുമ്പോള്‍ നിര്‍ത്തിക്കുമായിരുന്നു എന്നാണ് ആന്‍ പറയുന്നത്.
