Malayalam
ലവ് ചിഹ്നത്തിനുള്ളില്‍ പൃഥ്വിരാജിന്റെ പേര് മെലാഞ്ചി കൊണ്ടെഴുതി സുപ്രിയ മേനോന്‍
ലവ് ചിഹ്നത്തിനുള്ളില്‍ പൃഥ്വിരാജിന്റെ പേര് മെലാഞ്ചി കൊണ്ടെഴുതി സുപ്രിയ മേനോന്‍
മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. താരത്തെ പോലെ തന്നെ താരത്തിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയയെയും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.
കയ്യില്‍ പൃഥ്വിരാജിന്റെ പേര് മെലാഞ്ചി കൊണ്ടെഴുതിയിരിക്കുകയാണ് സുപ്രിയ മേനോന്‍. മൈലാഞ്ചി അണിഞ്ഞുള്ള ചിത്രങ്ങള്‍ സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ ഡിസൈനുകള്‍ക്കൊപ്പമാണ് ഭര്‍ത്താവ് പൃഥ്വിരാജിന്റെ പേരും സുപ്രിയ വരച്ചു ചേര്‍ത്തത്.
ഒരു ലവ് ചിഹ്നത്തിനുള്ളിലാണ് പൃഥ്വി എന്നെഴുതിയിരിക്കുന്നത്. അതേസമയം, ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിനായി അള്‍ജീരിയലിലാണ് പൃഥ്വിരാജ് ഇപ്പോള്‍. സഹാറാ മരുഭൂമിയാണ് ലൊക്കേഷന്‍. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അതേസമയം, സുപ്രിയ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റും ഏറെ വൈറലായിരുന്നു. മകള്‍ സുപ്രിയയുടെ പുസ്തകത്തെ കുറിച്ചാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അലംകൃതയുടെ ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്ന പുസ്തകം പുറത്തിറങ്ങിയത്.
‘ക്രിസ്മസ് ദിനത്തില്‍ ഞാന്‍ അല്ലിയുടെ കവിതാ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ നിങ്ങളില്‍ പലരും ഒരു കോപ്പി ആവശ്യപ്പെട്ടിരുന്നല്ലോ. അല്ലിയുടെ പുസ്തകം ചോദിച്ച എല്ലാവര്‍ക്കുമായി വാങ്ങാന്‍ ഇപ്പോള്‍ അത് ആമസോണില്‍ ലഭ്യമാണ്.’ എന്നാണ് പുസ്തകത്തിന്റെ കവര്‍ ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയ കുറിച്ചിരിക്കുന്നത്.
