Malayalam
ആ ഞങ്ങള്‍ ഇവിടെയുള്ളപ്പോള്‍ നിങ്ങളെപോലെ ഒരു സഖാവ് ഇങ്ങിനെ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് ഞങ്ങള്ക്കപമാനമാണ്; പോസ്റ്റുമായി ഹരീഷ് പേരടി
ആ ഞങ്ങള്‍ ഇവിടെയുള്ളപ്പോള്‍ നിങ്ങളെപോലെ ഒരു സഖാവ് ഇങ്ങിനെ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് ഞങ്ങള്ക്കപമാനമാണ്; പോസ്റ്റുമായി ഹരീഷ് പേരടി
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച് പുറത്തിറക്കിയ ഉത്തരവ് പൊതുഭരണ വകുപ്പ് റദ്ദാക്കി. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അപേക്ഷ പരിഗണിച്ച് അതിവേഗത്തില്‍ പണം അനുവദിച്ചതിനെതിരെ വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. ഈ റിപ്പോര്‍ട്ട് പങ്കുവച്ചുകൊണ്ടാണ് നടന് ഹരീഷ് പേരടിയുടെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഞങ്ങള്‍ നാടകക്കാര്‍ക്ക് ഒരു സംഘടനയുണ്ട്…നാടക് …
ഈ അടുത്ത് ഞങ്ങളില്‍ നിന്ന് വിട്ടുപോയ ഒരു നാടകക്കാരന്റെ കുടുംബത്തിനുവേണ്ടി വെറും ഒന്നര മാസം കൊണ്ട് ഞങ്ങള്‍ നാടകക്കാര് 26 ലക്ഷം രൂപ പിരിച്ചുകൊടുത്തു…
ആ ഞങ്ങള്‍ ഇവിടെയുള്ളപ്പോള്‍ നിങ്ങളെപോലെ ഒരു സഖാവ് ഇങ്ങിനെ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് ഞങ്ങള്ക്കപമാനമാണ്..
കാരണം ഞങ്ങളുടെ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവില്‍ നാടകം കളിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്… നിങ്ങളെപോലെ ഒരു സഖാവിനെ ഇനിയും ഈ നാട് ആഗ്രഹിക്കുന്നുണ്ട്…
