Malayalam
ചക്കപ്പഴത്തില്‍ നിന്നും പിന്‍വാങ്ങിയതിന്റെ ആ കാരണം! സോഷ്യൽ മീഡിയ ആളി കത്തുന്നു
ചക്കപ്പഴത്തില്‍ നിന്നും പിന്‍വാങ്ങിയതിന്റെ ആ കാരണം! സോഷ്യൽ മീഡിയ ആളി കത്തുന്നു
ടിക് ടോക്കിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയെ പോലെ തന്നെ ഭർത്താവ് അർജുനും ആരാധകർ ഏറെയാണ്. അടുത്തിടെയായിരുന്നു താരം വെള്ളിത്തിരയിൽ ചുവടുറപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയായി മാറിയ ചക്കപ്പഴത്തിലൂടെയാണ് അർജുൻ അഭിനയത്തിന് തുടക്കം കുറിച്ചത്
ചക്കപ്പഴത്തില്‍ ശിവന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അർജുനായിരുന്നു പൈങ്കിളിയും ശിവനും തമ്മിലുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയായിരുന്നു താരം എന്നാൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമായിരുന്നു അർജുൻ എത്തിയത്. അര്‍ജുന്റെ കുറിപ്പിന്റെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയെന്നും കാരണങ്ങള്‍ പറയാന്‍ താല്പര്യമില്ലെന്നും അര്ജുന് കുറിച്ചിട്ടുണ്ട്. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നുമായിരുന്നു താരം കുറിച്ചത്. അര്‍ജുന്റെ പോസ്റ്റ് വൈറലായി മാറിയതോടെയായിരുന്നു കാരണം തിരക്കി ആരാധകരെത്തിയത്. പുതിയ എപ്പിസോഡ് വന്നപ്പോള്ആരാധകര് ചോദിച്ചത് ശിവനെക്കുറിച്ചായിരുന്നു. , തിരിച്ചു കൊണ്ടു വരണം അർജുൻ ചേട്ടനെ പ്ലീസ്. അർജുൻ ചേട്ടനെ തിരിച്ചു കൊണ്ടുവരാൻ എല്ലാവരും ഒന്ന് പറയൂ . കമന്റ്സ് ഇട്ട് ആളുകളെ ഒഴിവാക്കാൻ പറ്റുമെങ്കിൽ തിരിച്ചു വിളിക്കാനും പറ്റുമായിരിക്കും. ശിവൻ അളിയൻ പോകുന്നു എന്ന് കേട്ടു. ശിവൻ അളിയൻ പോയാൽ ഒരു ഗുമ്മ് കിട്ടില്ല … അങ്ങനെ നീണ്ടുപോകുകയാണ് ആരാധകരുടെ കമന്റുകൾ
അവതാരകയായ അശ്വതി ശ്രീകാന്ത് ഇതാദ്യമായാണ് അഭിനേത്രിയായി മാറിയത്. ആദ്യമൊക്കെ ആശങ്കയുണ്ടായിരുന്നുവെങ്കിലും എല്ലാവരും പിന്തുണയുമായി കൂടെ നിന്നതോടെ അത് മാറിയെന്നായിരുന്നു അശ്വതി പറഞ്ഞത്.
