Connect with us

വിവാഹം അടക്കം എല്ലാ പ്രധാന ചടങ്ങുകളിലും ഈ കാലില്‍ പിടിച്ചു അനുഗ്രഹം വാങ്ങുന്ന കാര്യം നടക്കാറുണ്ട്, അതിനര്‍ത്ഥം അവരെല്ലാം സംഘികളാണ് ബിജെപിക്കാര്‍ ആണ് എന്നല്ല; കാലില്‍ തൊട്ട് നമസ്‌കരിക്കുന്നത് ഭാരതത്തിന്റെ ഒരു സാംസ്‌ക്കാരിക ആചാരം ആണെന്ന് സന്തോഷ് പണ്ഡിറ്റ്

Malayalam

കഴിഞ്ഞ ദിവസമായിരുന്നു നടനും എംപിയുമായ സുരേഷ് ഗോപി വിഷു പ്രമാണിച്ച് വിഷു കൈനീട്ടം നല്‍കിയത് ഏറെ വിവാദമായിരുന്നു. സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്നതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

വിഷു ആഘോഷത്തിന്റെ ഭാഗമായി മലയാള സിനിമയിലെ superstar , MP കൂടിയായ സുരേഷ് ഗോപി ജി ആയിര കണക്കിന് പേര്‍ക്ക് വിഷു കൈനീട്ടം കൊടുതിരുന്നല്ലോ . എന്നാല്‍ ആ കൈനീട്ടം വാങ്ങിയവര്‍ അദ്ദേഹത്തിന്റെ കാലു പിടിച്ചു അനുഗ്രഹം വാങ്ങിച്ച വാര്‍ത്തയറിഞ്ഞ ചിലര്‍ ശക്തമായി രംഗത്ത് വന്നത് ശരിയാണോ? ഒരാളുടെ കാല്‍ പിടിക്കുന്നത് ശരിയല്ലെന്നും , അതൊക്കെ BJP ക്കാര്‍ മാത്രം ചെയ്യുന്ന കാര്യമാണെന്നും , അതെല്ലാം സാമ്രാജ്യത്വത്തെ , ജന്മിത്വത്തിന്റെ പ്രതീകം ആണെന്നൊക്കെയാണ് ഈ കൈനീട്ട വിവാദത്തില്‍ വിമര്ശകര് പറയുന്നത് . അദ്ദേഹം എന്തോ വലിയ മഹാപാപം ചെയ്തത് പോലെയാണ് പലരും പ്രതികരിക്കുന്നത് .

വിമര്ശകരുടെ ശ്രദ്ധക്ക് .. വിഷു കൈനീട്ടം കിട്ടുമ്‌ബോ കാല്‍ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം മാത്രമാണ്. വീട്ടില്‍ കൈനീട്ടം കൊടുക്കുന്ന മുതിര്‍ന്നവരുടെ കാലില്‍ തൊട്ടു സാധാരണ എല്ലാവരും നമസ്‌കരിക്കാറുണ്ട് . വിവാഹം അടക്കം എല്ലാ പ്രധാന ചടങ്ങുകളിലും ഈ കാലില്‍ പിടിച്ചു അനുഗ്രഹം വാങ്ങുന്ന കാര്യം നടക്കാറുണ്ട് . അതിനര്‍ത്ഥം അവരെല്ലാം സംഖികളാണ് , BJP ക്കാര്‍ ആണ് എന്നല്ല .
കാലില്‍ തൊട്ട് നമസ്‌കരിക്കുന്നത് ഭാരതത്തിന്റെ ഒരു സാംസ്‌ക്കാരിക ആചാരം ആണ് . മറ്റു മതസ്ഥരും അങ്ങനെ ചെയ്യാറുണ്ട് . അതൊന്നും രാഷ്ട്രീയം നോക്കിയല്ല .

സുരേഷ് ഗോപി ജിയെ നമസ്‌കരിച്ചവര്‍ക്ക് അദ്ദേഹം അവരുടെ പാദവന്ദനതിന് അര്‍ഹന്‍ എന്ന് തോന്നിയിട്ടുണ്ട്. അവരിലാരും പരാതി പറഞ്ഞിട്ടില്ല, പിന്നെ കണ്ടു നില്‍ക്കുന്നവര്‍ എന്തിനാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത് . എന്തിനും ഏതിനും രാഷ്ട്രീയവും , മതവും നോക്കി മാത്രം അഭിപ്രായം പറയുന്നതും , വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതും ശരിയല്ല .
ഞാനൊക്കെ പ്രധാന പരീക്ഷകള്‍ക്ക് പോകുമ്‌ബോള്‍ മാതാപിതാക്കളില്‍ നിന്നും കാല് തൊട്ടു അനുഗ്രഹം വാങ്ങാറുണ്ട് . എന്തിനു മറ്റുള്ളവരുടെ സിനിമകളില്‍ അഭിനയിക്കുമ്‌ബോഴും ആ സംവിധായകന്റെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങിക്കും .

ഇതൊന്നും ആരെയും കാണിക്കാനല്ല. നമ്മുടെ സംസ്‌കാരം അത്രേയുള്ളൂ. ഈ കൈനീട്ട വിവാദം ഉടനെ അവസാനിപ്പിക്കുക . ഇന്ത്യയില്‍ ഭരണ ഘടനാ പ്രകാരം അതിനൊക്കെ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കാലുപിടിച്ചു അനുഗ്രഹം വാങ്ങുന്നത് ഒരു ക്രിമിനല്‍ mistake അല്ല എന്ന് സാരം . എല്ലാ കൂട്ടുകാര്‍ക്കും വിഷു ആശംസകള്‍. By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Continue Reading
You may also like...

More in Malayalam

Trending

Recent

To Top