കെ.ജി.എഫ് ആദ്യഭാഗം പുറത്തിറക്കുമ്പോള്‍ രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ അതൊരു തരംഗമായി മാറുമെന്ന് കരുതിയില്ല, സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രമായിരുന്നു ഇത്; തുറന്ന് പറഞ്ഞ് കെജിഎഫ് സംവിധായകന്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ 2. ചിത്രം ഇന്ന് റിലീസായതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കെ.ജി.എഫ് ആദ്യഭാഗം പുറത്തിറക്കുമ്പോള്‍ രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ അതൊരു തരംഗമായി മാറുമെന്ന് കരുതിയില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ പ്രശാന്ത് നീല്‍.
പാന്‍ ഇന്ത്യന്‍ ചിത്രമായി, രണ്ട് ഭാഗങ്ങളായി ഇറക്കണമെന്ന് കരുതിയല്ല കെ.ജി.എഫ് ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാഗങ്ങളാക്കാന്‍ തീരുമാനിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും നിര്‍മാതാവായ വിജയ് കിരഗണ്ടൂരിനും നായകന് യഷിനുമാണ്.
മാനുഷികവശമാണ് ഇത്രയും വലിയ ഒരു സിനിമയില്‍ ആദ്യം ചേര്‍ത്തത്. ജീവിതഗന്ധിയായ ചിത്രങ്ങള്ക്കപ്പുറമുള്ള സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്ബോള്‍ മാനുഷികതയാണ് എല്ലാ ഘടകങ്ങളേയും കൂട്ടിയോജിപ്പിച്ചുനിര്ത്തുന്നത് എന്ന് സംവിധായകന് പറഞ്ഞു. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് രണ്ടാം ഭാഗം ഉയരുമോ എന്ന് റിലീസിന് മുമ്ബ് മാനസിക സമ്മര്‍ദമുണ്ടായിരുന്നെന്ന് പ്രശാന്ത് നീല്‍ പറഞ്ഞു.
സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ ആദ്യഭാഗത്തില്‍ത്തന്നെ എഴുതിയിരുന്നു. എന്നാല്‍ സിനിമയുടെ വിജയം ഉറപ്പിക്കുന്നതുവരെ അദ്ദേഹത്തെ സമീപിക്കാനാവില്ലായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഒരാള്‍ വേണമെന്നതിനാലാണ് രവീണ ടണ്ഠനെ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014-ല്‍ പുറത്തിറങ്ങിയ ഉഗ്രം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് പ്രശാന്ത് നീല്‍ കന്നഡ സിനിമാരംഗത്തേക്ക് കടന്നത്. പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ ഒന്നിക്കുന്ന സലാര്‍ ആണ് പ്രശാന്തിന്റേതായി ഇനി വരാനിരിക്കുന്ന സംവിധാന സംരംഭം.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...