Malayalam
ആറ് വർഷത്തെ പ്രണയം പൂവണിയുന്നു! വീട്ടുകാര്‍ വിവാഹത്തിന് സമ്മതം അറിയിച്ചു, എലീന പടിക്കലും രോഹിത് പി നായരും വിവാഹിതരാവുന്നു
ആറ് വർഷത്തെ പ്രണയം പൂവണിയുന്നു! വീട്ടുകാര്‍ വിവാഹത്തിന് സമ്മതം അറിയിച്ചു, എലീന പടിക്കലും രോഹിത് പി നായരും വിവാഹിതരാവുന്നു
അവതാരകയും അഭിനേത്രിയുമായ എലീന പടിക്കല്‍ പ്രേക്ഷരുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളാണ്. ബിഗ് ബോസിൽ എത്തിയതോടെയാണ് എലീന വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ തുറന്ന് പറഞ്ഞത്. താന്‍ പ്രണയത്തിലാണെന്നും, സിനിമാസ്റ്റൈലിലുള്ള പ്രണയമാണ് തന്റേതെന്നായിരുന്നു എലീന പറഞ്ഞത്
ഇപ്പോൾ ഇതാ എലീന പടിക്കല്‍ വിവാഹിതയാവുന്നുവെന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു എലീന വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. അവതാരകയായ മീര അനിലായിരുന്നു പുതിയ സന്തോഷത്തെക്കുറിച്ച് ചോദിച്ചത്.. 6 വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ ജനുവരിയിലാണ് വിവാഹമെന്ന് താരം പറഞ്ഞു
വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരിക്കുകയാണ്. രോഹിത് പി നായരെന്നാണ് ആളുടെ പേര്, ഹിന്ദുവാണ്, ഇന്റര്‍കാസ്റ്റ് മാര്യേജാണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ സജീവമാണ്. കോഴിക്കോടാണ് അദ്ദേഹത്തിന്റെ വീടെന്നും എലീന പറയുന്നു.
15 വയസ്സില്‍ തുടങ്ങിയ പ്രണയമാണ്, 21 ആയപ്പോള്‍ അവര്‍ കെട്ടാന്‍ തീരുമാനിച്ചുവെന്നായിരുന്നു സാജന് സൂര്യയുടെ കമന്റ്. അതെ സമയം ബിഗ് ബോസിലെത്തിയതിന് ശേഷം ഫുക്രുവും എലീനയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും തുറന്നുപറഞ്ഞതോടെയാണ് ആ വിവാദം അവസാനിച്ചത്.
