Connect with us

അമ്മയറിയാതെയിൽ ഇനി അധീന വിവാഹാഘോഷം; അലീനയുമായുള്ള അമ്പാടിയുടെ മോതിരമാറ്റം നടത്താൻ ദ്രൗപദിയുടെ നീക്കം ; തെറ്റിദ്ധാരണയിൽ അലീന; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

Malayalam

അമ്മയറിയാതെയിൽ ഇനി അധീന വിവാഹാഘോഷം; അലീനയുമായുള്ള അമ്പാടിയുടെ മോതിരമാറ്റം നടത്താൻ ദ്രൗപദിയുടെ നീക്കം ; തെറ്റിദ്ധാരണയിൽ അലീന; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

അമ്മയറിയാതെയിൽ ഇനി അധീന വിവാഹാഘോഷം; അലീനയുമായുള്ള അമ്പാടിയുടെ മോതിരമാറ്റം നടത്താൻ ദ്രൗപദിയുടെ നീക്കം ; തെറ്റിദ്ധാരണയിൽ അലീന; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ശരിക്കും പറഞ്ഞാൽ അലീന എന്തൊരു തോൽവിയാണ് എന്ന് തോന്നിപ്പോയി. പക്ഷെ ലാസ്റ്റ് ഒരു സീൻ ഉണ്ടായിരുന്നു. അമ്പാടി ദ്രൗപതി ‘അമ്മ, ശങ്കരൻ മാമ.. അതായിരുന്നു സൂപ്പർ.

പിന്നെ അലീന ഇന്ന് അപർണ്ണയെ ഉപദേശിക്കുന്നതും ആ യദുവിനെ തേടിപ്പോകുന്നതും എല്ലാം എന്തൊരു ബോർ ആയിരുന്നു. ഓരോരുത്തരും ഓരോ രീതിയിലാണ് ജീവിതത്തെ കാണുന്നത്. പക്ഷെ ഇതാണ് ജീവിതം ഇങ്ങനെ വേണം ജീവിക്കാൻ എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. ഇവിടെ അലീന അതാണ് സംസാരിക്കുന്നത്.

അതും ഇത്രയും സ്ത്രീ പുരോഗമ സീരിയൽ എന്നൊക്കെ പറഞ്ഞിട്ട്, അപർണ്ണയ്ക്ക് അലീന കൊടുക്കുന്ന ഉപദേശങ്ങൾ വളരെ ബോർ ആയിപ്പോയി. പക്ഷെ അപർണ്ണ ഇന്ന് തിരിച്ചു സംസാരിച്ചു തുടങ്ങുന്നുണ്ട്. ഈ വിനീതിന് വേണ്ടിയാണല്ലോ അപർണ്ണ ഇങ്ങനെ സംസാരിക്കുന്നത് എന്നോർക്കുമ്പോഴാണ് വിഷമം.

സ്വന്തം ഭാര്യയെ അഴിഞ്ഞാട്ടക്കാരിയാക്കുന്നതും അവിഹിതക്കാരിയാക്കുന്നതും എല്ലാം മിണ്ടാതെ ചിരിച്ചോണ്ട് കെട്ടിനിൽക്കുന്ന നന്മമരം അതാണ് ഈ വിനുമോൻ. വിനുമോനെ പോലെ നല്ലവന്മാർ സമൂഹത്തിൽ കുറവാണ്..

ഇവർ രണ്ടുപേരും കൂടി ഒന്നിച്ചു പോയി നീരാജയോടും മഹാദേവനോടും ഞങ്ങൾക്കിടയിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ല. ഞങ്ങൾക്ക് ബന്ധം പിരിയേണ്ട എന്ന് ഒന്നിച്ചു പറഞ്ഞാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളു.. ആ സമയത്ത് പറഞ്ഞാൽ അവർ വൈകാരികമായി പ്രതികരിക്കുമായിരിക്കും. എന്നാൽ ഇപ്പോൾ പറയാവുന്നതല്ലേ ഉള്ളു..

അതല്ലെങ്കിൽ അലീനയോടും അമ്പാടിയോടും ഇതിനിടെ കുറിച്ച് സംസാരിക്കണം.. ഇനി ഇതൊന്നുമല്ല അവരുടെ ഉദ്ദേശം എങ്കിൽ… അതായത് അലീനയും അമ്പാടിയും ചെയ്യുന്ന പോലെ വിവാഹം കഴിക്കാതെ കറങ്ങി നടക്കാൻ ആണ് പ്ലാൻ എങ്കിൽ, അതൊരു രഹസ്യമായിട്ടൊക്കെ ആവണ്ടേ വിനുമോനെ…

പിന്നെ നീരജ അമ്മ അവിടെ ചോറും കറിയും സാരിയും എടുത്തുകൊണ്ടിരിക്കുമ്പോൾ ദ്രൗപതി അമ്മയുടെ കൈയിൽ തോക്കാണ് തോക്ക്… ഇന്ന് ആ തോക്കും കൊണ്ടൊരു പോക്ക് ഉണ്ട്.. രണ്ടിലൊന്ന് ഇന്നറിയാം…

ആ സംഭവത്തിന് ശേഷം അമ്പാടി ഇന്ന് ലോക്ക് ആകുന്ന ഒരു സീൻ കൂടി ഉണ്ട്.. മര്യാദയ്ക്ക് മോതിരമാറ്റം നടത്തിക്കോളണം… എന്നിട്ടേ നീ ഇനി ട്രെയിനിങ് ക്യാമ്പിൽ പോകൂ… അതൊരു സീൻ തന്നെയാണ്.., ഇപ്പോഴും അമ്മയറിയാതെ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്നുണ്ട് അദീന marriage ട്രാക്ക് ആണ്.

പിന്നെ ദ്രൗപതി ‘അമ്മ ഇന്ന് സംസാരിച്ചതിന് ഒരു നെഗറ്റിവ് സംഭവിച്ചിട്ടുണ്ട്. ഇന്നത്തെ അദീനയുടെ നിശ്ചയത്തിന്റെ കാര്യം നീരജയെയും മഹാദേവനെയും വിളിച്ചു സംസാരിച്ചെന്ന് ദ്രൗപതി ‘അമ്മ പറയുന്നുണ്ട് … അപ്പോൾ പീറ്റർ പപ്പയോ..? പീറ്റർ പപ്പയെ ഇപ്പോൾ അലീനയെ ഉപദേശിക്കാൻ വേണ്ടി മാത്രം ആണ് കാണിക്കുന്നത്.. എത്രയൊക്കെയായലും അലീനയ്ക്ക് വേണ്ടി ജീവിച്ച ആ പപ്പ തന്നെയാണ് അലീനയ്ക്ക് ഏതൊരു രക്തബന്ധത്തെക്കാളും മൂല്യമുള്ളത് എന്ന് പ്രേക്ഷകരും പറയുന്നുണ്ട്… ഏതായാലും ഇന്നത്തെ എപ്പിസോഡ് അപർണ്ണ സീൻ ഒഴികെ എല്ലാം സൂപ്പർ ആണ്…

about ammayariyathe

Continue Reading
You may also like...

More in Malayalam

Trending

Recent

To Top