Connect with us

അടുത്ത ആഴ്ച കൂടി കാത്തിരുന്നാൽ മതി, അമ്പാടി തിരികെ നാട്ടിലേക്ക്; ഒപ്പം അനുപമയും ; പഴയ ത്രില്ലെർ ട്രാക്കിലേക്ക് അമ്മയറിയാതെ പരമ്പര !

Malayalam

അടുത്ത ആഴ്ച കൂടി കാത്തിരുന്നാൽ മതി, അമ്പാടി തിരികെ നാട്ടിലേക്ക്; ഒപ്പം അനുപമയും ; പഴയ ത്രില്ലെർ ട്രാക്കിലേക്ക് അമ്മയറിയാതെ പരമ്പര !

അടുത്ത ആഴ്ച കൂടി കാത്തിരുന്നാൽ മതി, അമ്പാടി തിരികെ നാട്ടിലേക്ക്; ഒപ്പം അനുപമയും ; പഴയ ത്രില്ലെർ ട്രാക്കിലേക്ക് അമ്മയറിയാതെ പരമ്പര !

മലയാള കുടുംബ പ്രേക്ഷകർ നെഞ്ചോട് ചേർത്ത ത്രില്ലെർ സ്റ്റോറി അമ്മയറിയാതെ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചപോലെ തന്നെ അപർണ്ണയും വിനീതും ഒന്നാകുകയാണ്. ഏതായാലും ഈ സീരിയൽ പ്രൊമോട്ട് ചെയ്യുന്ന കണ്ടന്റുകൾ വളരെ മോശമാണ്. അത് പറയാതിരിക്കാൻ ആവില്ല.

പിന്നെ കഴിഞ്ഞ എപ്പിസോഡിൽ വിനീത് അപർണ്ണയോട് അമ്പലത്തിൽ വച്ച് പറയുന്ന ഒരു കാര്യമുണ്ട്, അമ്മയാണ് വലുത് എന്ന്. ഈ അമ്മതന്നെയാണ് അതിനു മുന്നേയുള്ള എപ്പിസോഡിൽ മാതാപിതാക്കളെ മാത്രമേ ഇപ്പോഴുള്ള കുട്ടികൾ സ്നേഹിക്കുന്നുള്ളു . ഭാര്യ ഭർത്താക്കന്മാർക്കിടയിൽ സ്നേഹമില്ല എന്ന് പറഞ്ഞത് . അത് കേട്ടുനിന്ന ശേഷവും വിനീത് അപർണ്ണയോട് ഇത് പറയുമ്പോൾ എന്തോ ഒരു കുഴപ്പമുള്ളത് പോലെ.

അപ്പോൾ വിനീതും അപർണ്ണയും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്. അമ്മയെ നോവിച്ചത് കൊണ്ടാണ് അപർണ്ണയെ വെറുക്കുന്നത്, സ്നേഹിക്കാൻ സാധിക്കാത്തത് എന്നൊക്കെ വിനീത് പറയുന്നുണ്ട്. ഈ വിനീത് പിന്നെ എന്തിനായിരുന്നുവോ അപര്ണയ്ക്ക് വേണ്ടി സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചത്. അന്ന് ഈ ‘അമ്മ ഇല്ലായിരുന്നോ?

ഏതായാലും വിപർണ്ണ പുരാണത്തിന് കർട്ടൻ ഇടാൻ സമയമായിരിക്കുകയാണ്. കണ്ടു പഴകിയ മറ്റൊരു ക്ളൈമാക്സ് കൂടി വീണ്ടും കാണാം. വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം വിനീതിനോട് പ്രണയം വന്ന അപർണ്ണ. അപർണ്ണ തന്റെ പ്രണയം തുറന്നു പറയുമ്പോൾ വിശ്വാസമില്ലാതെ തള്ളിക്കളയുന്ന വിനീത്. ശേഷം വിനീതും അപർണ്ണയും വേർപിരിയലിന്റെ തുമ്പത്ത് എത്തിനിൽക്കുമ്പോൾ നീരജ നടത്തിയ കഠിന വ്രതത്തിന്റെയും പൂജയുടെയും ഫലമായി അവരുടെ ബന്ധം ദൃഢമാകുന്നു.

ഏതായാലും ഏഷ്യാനെറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ന്യൂ ഇയർ സീരിയൽ മിക്സ് വീഡിയോയിലും വിനീതും അപർണ്ണയും തന്നയായിരുന്നു നിറഞ്ഞു നിന്നത്. എത്ര നോക്കിയിട്ടും അമ്പാടിയുടെയും അലീനയുടെയും ഫോട്ടോ ഇല്ലായിരുന്നു. അമ്മയറിയാതെ സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ വിനീതും അപർണ്ണയും ആണോ എന്ന് സംശയം തോന്നും…

ഇനിയേതായാലും പറഞ്ഞിട്ട് കാര്യമില്ല , അതുകൊണ്ട് ഒന്നിപ്പിക്കാൻ ആണെങ്കിൽ അങ്ങനെ അപര്ണയെയും വിനീതിനെയും ഒന്നിപ്പിച്ചിട്ട് വേഗം അലീന അമ്പാടി കഥയിലേക്ക് വരട്ടെ. ഏതായാലും അടുത്ത ആഴ്ച മൂർത്തിയും സച്ചിയും വരുന്നുണ്ട്. അതാണ് ഏക ആശ്വാസം … അതുമാത്രമല്ല ഉടൻ തന്നെ അമ്പാടിയും നാട്ടിലേക്ക് തിരികെ എത്തുന്നുണ്ട്.

സച്ചി കി കൊടുത്തു വിട്ടിരിക്കുന്ന ഒരു കളിപ്പാവയുണ്ടല്ലോ ആ നരസിംഹം. അമ്പാടി ഇപ്പോൾ ആ കളിപ്പാവയെ തറ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം കഴിഞ്ഞു അമ്പാടി അലീന ടീച്ചർക്ക് അരികിലേക്ക് എത്തുമ്പോൾ ഒപ്പം അനുപമയും എത്തും. പിന്നെ അനുപമ അറിയും അലീന ടീച്ചർ ആരാണെന്നും അമ്പാടി എന്താണെന്നും. അതോടെ അനുപമ നമ്മുടെ അലീന ടീച്ചറുടെ വലം കയ്യായി മാറും .

ഈ ഒരു കാഴ്ച കാണാനാണ് അമ്മയറിയാതെയുടെ യൂത്ത് പ്രേക്ഷകർ കാത്തിരിക്കുന്നത്. അപ്പോൾ ഈ വരുന്ന ആഴ്ച ഒരു മഞ്ഞുരുകളാണ്. വിനീത് അപർണ്ണ പ്രണയ രംഗങ്ങൾ കാണിച്ചേ ഇനി ആ പ്രശ്നം അവസാനിപ്പിക്കു, അത് കഴിഞ്ഞു വീണ്ടും അമ്മയറിയാതെ പഴയ ത്രില്ലെർ തീമിലേക്ക് കടക്കും .

ഇനി വിനീത് അപർണ്ണ പ്രണയം സത്യമായോ സ്വപ്നമാണോ എന്നൊരു ചോദ്യം പ്രൊമോയിൽ ഉണ്ട്. അത് സത്യം തന്നെയാണ്. അപർണ്ണയ്ക്കും വിനീതിനും ഇപ്പോൾ പരസ്പരം പ്രണയമാണ്. അവർക്കിടയിൽ സംശയങ്ങളുടെ മഞ്ഞുരുകി പ്രണയത്തിന്റെ കുളിർ മഴ പൊഴിയാൻ വേണ്ടി വരുന്നത് വെറും ഒറ്റ രാത്രിയാണ്.

അപർണ്ണയുടെ അച്ഛനും നീരജയുമെല്ലാം വീണ്ടും നിർബന്ധിച്ച് വിനീതിനെ അവിടെ താമസിപ്പിക്കുന്നുണ്ട്. അതോടെ അവർക്കിടയിൽ തുറന്നു സംസാരിക്കാനുള്ള അവസരം ലഭിക്കുന്നതായും അതോടെ അവർക്കിടയിലെ തെറ്റിദ്ധാരണ ഒക്കെ മാറി പരസ്പരമുള്ള സ്നേഹം തിരിച്ചറിയുകയുമാണ്.

പലതവണയായി അമ്മയ്ക്ക് വേണ്ടി അമ്മയുടെയും കുടുംബത്തിന്റെയും സന്തോഷത്തിനു വേണ്ടി അപർണ്ണ പ്രണയം അഭിനയിച്ചിട്ടുള്ളതുകൊണ്ട് അപർണ്ണ ഇപ്പോൾ കാണിക്കുന്ന പ്രണയവും അതുപോലെ നാടകമാണെന്നാണ് വിനീത് കരുതുന്നത്. അതങ്ങനെ വിനീതിന്റെ മനസ്സിൽ ഉറഞ്ഞു പോയി. അതാണ് വിനീതിനെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യിക്കുന്നത്. അപ്പോൾ ആ ഒരു വാശിയും കാര്യങ്ങളുമൊക്കെ മാറി വീട്ടമ്മമാരുടെ പ്രിയപ്പെട്ട വിനുമോൻ അപർണ്ണയുടെ സ്നേഹം തിരിച്ചറിയുകയാണ് സൂറത്തുക്കളെ…

പിന്നെയുള്ള പ്രണയ മധുര കാഴ്‌ചകൾ ഒക്കെ കാണാൻ അടിപൊളിയാണ്… അപർണ്ണ വിനീതിന്റെ നെഞ്ചിൽ കിടന്നു പൊട്ടിക്കരയുന്നതോടെ അവരുടെ പ്രണയ രംഗങ്ങൾക്കുള്ള തുടക്കമായി. എന്നാൽ ഇവിടെ അവർക്കിടയിലെ ബന്ധത്തിന് ഇനി വീട്ടുകാരാണ് തടസമാകുന്നത്. ഇപ്പോൾ മഹി തീരുമാനിച്ചുറപ്പിച്ചു നിൽക്കുകയാണ് അപർണ്ണയെയും വിനീതിനെയും വേർപിരിക്കാൻ. അത് പതിയെ നീരാജയുടെ എടുത്തേക്കും എത്തിയാൽ പിന്നെ ഈ ഭാര്യ ഭർത്താക്കന്മാർ രഹസ്യ കാമുകി കാമുകന്മാരെ പോലെ പ്രണയിക്കുന്നത് കണ്ടേണ്ടി വരുമോ? ഏതായാലും അടുത്ത ആഴ്ച വിനീത് അപർണ്ണ ബന്ധത്തിലെ നല്ല കാലം കാണാം . തുടർന്ന് വരാനിരിക്കുന്ന അലീന അമ്പാടി കോംബോയ്ക്കും കാത്തിരിയ്ക്കാം …

about ammayariyathe

More in Malayalam

Trending

Recent

To Top