News
റിലീസിന് മുമ്പ് തന്നെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് കെജിഎഫ് 2; ആര്‍ആര്‍ആറിനെ കടത്തിവെട്ടി
റിലീസിന് മുമ്പ് തന്നെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് കെജിഎഫ് 2; ആര്‍ആര്‍ആറിനെ കടത്തിവെട്ടി
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കെജിഎഫ് ചാപ്റ്റര്‍ 2. ആദ്യ ഭാഗത്തിന്റെ വിജയത്തിന് പിന്നാലെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലീസിന് മുമ്പ് തന്നെ കോടികളുടെ വരുമാനം സ്വന്തമാക്കി.
ഏപ്രില്‍ 14ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ റോക്കിങ് സ്റ്റാര്‍ യഷ് ആണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. പ്രശാന്ത് നീല്‍ ആണ് സംവിധാനം. ഈ ചിത്രം അഡ്വാന്‍സ് ബുക്കിങ്ങിലും റിക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. തിയേറ്റര്‍ അവകാശം വിറ്റ് കെജിഎഫ് 2 ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത് 345 കോടി രൂപയാണ്.
കര്‍ണാടകയില്‍ തന്നെ 100 കോടി സ്വന്തമാക്കിട്ടുണ്ട്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 78 കോടിയുമാണ് നേടിട്ടുള്ളത്. ഹിന്ദി തിയറ്ററുകളുടെ അവകാശം 100 കോടിക്കാണ് വിറ്റിരിക്കുന്നത്. കേരളത്തില്‍ പത്ത് കോടിയും ഇന്ത്യക്ക് പുറത്ത് നിന്ന് 30 കോടിയുമാണ് നിര്‍മാതാക്കള്‍ സ്വന്തമാക്കിട്ടുള്ളത്.
അതോടൊപ്പം തന്നെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങില്‍ റിക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. മള്‍ട്ടി സ്റ്റാറര്‍ തെലുഗു ചിത്രമായിരുന്ന ആര്‍ആര്‍ആറിന്റെ പ്രീ-റിലീസ് റിക്കോര്‍ഡാണ് കെജിഎഫ് 2 തകര്‍ത്തിരിക്കുന്നത്. ഇന്നലെ ഏപ്രില്‍ 11 വരെയുള്ള കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ കെജിഎഫ് 2 ഇതുവരെ നേടിയിരിക്കുന്നത് അഖിലേന്ത്യ തലത്തിലുള്ള ഗ്രോസ് കളക്ഷന്‍ 20.25 കോടിയാണ്.
യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ടന്, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
