News
51വയസുകാരിയായ ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലിക്കും വീണ്ടും വിവാഹിതരാകുന്നു; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ജെന്നിഫര്‍
51വയസുകാരിയായ ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലിക്കും വീണ്ടും വിവാഹിതരാകുന്നു; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ജെന്നിഫര്‍
പ്രമുഖ നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസും നടന്‍ ബെന്‍ അഫ്ലിക്കും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍. ജെന്നിഫര്‍ ലോപ്പസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്കുവച്ചത്. എനിക്ക് വളരെ ആവേശകരവും സവിശേഷവുമായ ഒരു കഥ നിങ്ങളോട് പങ്കുവയ്ക്കാന്‍ ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ജെന്നിഫര്‍ തന്റെ വാക്കുകള്‍ തുടങ്ങുന്നത്.
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ജെന്നിഫര്‍ ലോപസ് തന്റെ ഗ്രീന്‍ ഡയമണ്ട് വിവാഹനിശ്ചയ മോതിരവും ആരാധകരെ കാണിച്ചിരുന്നു. ഗ്രീന്‍ തന്റെ ഭാഗ്യ നിറമാണെന്ന് താരം മുമ്പും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും തമ്മിലുള്ള പ്രണയം വീണ്ടും തുടങ്ങിയത്.
22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2002ല്‍ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. 2002ല്‍ പുറത്തിറങ്ങിയ ഗിഗ്വി എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അപ്പോള്‍ താരജോഡിക്ക് ഫാന്‍സ് ഇട്ട പേരാണ് ബെന്നിഫര്‍ എന്ന്. അതേ വര്‍ഷം നവംബറില്‍ ഔദ്യോഗികമായി വിവാഹനിശ്ചയവും കഴിഞ്ഞു.
എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2004ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ശേഷം ഇരുവരും മറ്റു ജീവിത പങ്കാളികളെ കണ്ടെത്തുകയും അവരില്‍ കുട്ടികള്‍ ജനിക്കുകയും ചെയ്തു. ബെന്‍ അഫ്ളെക്കുമായി പ്രണയത്തിലാകുന്നതിന് മുന്‍പ് ജെന്നിഫര്‍ വിവാഹിതയായിരുന്നു.
ഈ ബന്ധങ്ങള്‍ വളരെ പെട്ടന്ന് തന്നെ അവസാനിച്ചു. ബെന്‍ അഫ്ളെക്കുമായി വേര്‍പിരിഞ്ഞ ശേഷം മാര്‍ക്ക് ആന്റണിയെ വിവാഹം ചെയ്തു. 2014 വിവാഹമോചിതയായി. 2005 ല്‍ ബെന്‍ അഫ്ളെക്ക് നടി ജെന്നിഫര്‍ ഗാര്‍ണറിനെ വിവാഹം ചെയ്തു. 2018 ല്‍ ഇവര്‍ വിവാഹമോചിതരായി. 51വയസുകാരിയാണ് ജെന്നിഫര്‍ ലോപസ്.
