നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഇടയ്ക്ക് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിക്കാറുണ്ട്.
ഇപ്പോഴിതാ അമല്‍നീരദ്- മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വത്തില്‍ ഷൈന്‍ ടോം അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രം വലിയ ശ്രദ്ധയാണ് നേടിയത്. ഇതിന് പിന്നാലെ ഒരു മാധ്യമ്തതിനോട് സംസാരിക്കവെ ഷൈന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മറ്റേതെങ്കിലും നടന്മാര് ചെയ്ത റോളുകള്‍ കണ്ടിട്ട് അത് ഞാന്‍ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ, എന്ന അവതാരകയുടെ ചോദ്യത്തിന് ഷൈന്‍ നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ജുറാസിക് പാര്‍ക്കിലെ ദിനോസറിന്റെ റോള്‍ ഞാന്‍ ചെയ്തിരുന്നെങ്കില്‍ നന്നായേനെ എന്നാണ് തമാശരൂപേണ ഷൈന്‍ പറഞ്ഞത്.
‘ഇടക്കൊക്കെ തോന്നാറുണ്ട്. പക്ഷെ, ഏത് ക്യാരക്ടറാണെന്ന് പറയില്ല. ജുറാസിക് പാര്‍ക്കിലെ ദിനോസറിന്റെ റോള്‍. എനിക്കത് നന്നായി ചെയ്യാന്‍ പറ്റും. അതിന് അത്ര മൂവ്മെന്റ് ഇല്ലല്ലോ. ചാടി വന്ന് പിടിച്ച്,” ഷൈന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റിലും ഷൈന്‍ അഭിനയിക്കുന്നുണ്ട്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....