Connect with us

ക്രൈം ബ്രാഞ്ചിന്റെ നിർണ്ണായക നീക്കം ;ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഉടൻ ഹാജരാക്കണം , ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ്

Malayalam

ക്രൈം ബ്രാഞ്ചിന്റെ നിർണ്ണായക നീക്കം ;ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഉടൻ ഹാജരാക്കണം , ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ്

ക്രൈം ബ്രാഞ്ചിന്റെ നിർണ്ണായക നീക്കം ;ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഉടൻ ഹാജരാക്കണം , ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ്

കഴിച്ച കുറച്ചു ദിവസങ്ങളായി നിര്ണ്ണായക വിവരങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപെട്ട് പുറത്തുവരുന്നത് . നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാമൻപിള്ള അസോസിയേറ്റ്സിന് നോട്ടീസ് നൽകിയത്. സായ് ശങ്കറിൽ നിന്ന് വാങ്ങിവച്ച ഗാഡ്ജറ്റുകൾ ഹാജരാക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം.

തന്റെ കൈയിലുണ്ടായിരുന്ന ചില ഡിജിറ്റൽ രേഖകൾ ദിലീപിന്റെ അഭിഭാഷകർ വാങ്ങിവച്ചെന്ന് സായ് ശങ്കർ മൊഴി നൽകിയിരുന്നു. ഇത് ഹാജരാക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ.ദിലീപിന്റെ ഫോണിൽ നിന്ന് ചില നിർണായക വിവരങ്ങൾ സായ്‌ ശങ്കർ മായ്​ച്ചു കളഞ്ഞെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ് തെളിവുനശിപ്പിക്കൽ ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി ഏഴാം പ്രതിയാക്കിയത്. ദിലീപിനും അഭിഭാഷകർക്കുമെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സായിയുടെ രഹസ്യമൊഴി എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തിയി​ട്ടുണ്ട്.

അഭിഭാഷകർ ആവശ്യപ്പെട്ടതനുസരിച്ച് ദിലീപിന്റെ രണ്ട് ഐ ഫോണുകളിൽ നിന്ന് 12 ചാറ്റുകളും ഫോട്ടോകളുമുൾപ്പെടെയുള്ള രേഖകളാണ് സായ് ശങ്കർ നീക്കിയത്. ദിലീപിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. രേഖകളിൽ കോടതിയി​ലെ കൈയെഴുത്ത് പകർപ്പുകളും മറ്റും ഉണ്ടായിരുന്നെന്ന് സായ് വ്യക്തമാക്കിയിരുന്നു. സായിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.അതേസമയം നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഇന്ന് വിചാരണക്കോടതിയിൽ ഹാജരാകും. കോടതി നടപടികളിലെ ചില രേഖകൾ മാദ്ധ്യമങ്ങൾക്ക് ചോർന്നതിൽ വിശദീകരണം നൽകണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. പ്രതിഭാഗം നൽകിയ ഹർജിയിലായിരുന്നു നിർദേശം.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. മൂന്നേകാലോട് കൂടിയാണ് സായ് ശങ്കറിന്റെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഏഴാം പ്രതിയാണ് സൈബര്‍ വിദഗ്ധനായ സായ് ശങ്കര്‍.

ദിലീപിന്റെ മൊബൈലുകളില്‍ നിന്ന് തെളിവുകള്‍ സായ്ശങ്കര്‍ നീക്കം ചെയ്‌തെന്ന് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞിരുന്നു. ഇതില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കുള്ള പങ്കും സായ് തുറന്നു സമ്മതിച്ചിരുന്നു. അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് തെളിവുകള്‍ നശിപ്പിച്ചെന്നാണ് സായ് ശങ്കറിന്റെ മൊഴി. ഈ സാഹചര്യത്തില്‍ കൂടിയാണ് രഹസ്യ മൊഴി അടിയന്തരമായി രേഖപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. സായ് ശങ്കറെ മാപ്പുസാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെയുള്ള മൊഴി നിര്‍ണായകമാകും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്കും ക്രൈംബ്രാഞ്ച് കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അതേ സമയം ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അതിജീവിതയുടെ പരാതിയിലാണ് നടപടി. സാക്ഷികളെ മൊഴിമാറ്റാന്‍ സ്വാധീനം ചെലുത്തിയെന്നാണ് ഇവര്‍ക്കെതിരെ അതിജീവിത പരാതിപ്പെട്ടത്. അഭിഭാഷകരായ ബി രാമന്‍ പിള്ള, സുജേഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ക്കാണ് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചത്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.കേസുമായി ബന്ധപ്പെട്ട് പ്രതികളോടൊപ്പം ചേര്‍ന്ന് സാക്ഷികളെ കൂറുമാറ്റി. 20ലേറെ സാക്ഷികളെയാണ് ഇത്തരത്തില്‍ കൂറുമാറ്റിയതെന്നും ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ മൂന്ന് അഭിഭാഷകരുടെയും പ്രവൃത്തികള്‍ അഭിഭാഷക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കേസിലെ സാക്ഷികളിലൊരാളായ ജിന്‍സനെ സ്വാധീനിക്കാന്‍ പണം വാഗ്ദാനം ചെയ്തു. 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയുമാണ് ജിന്‍സന് വാഗ്ദാനം ചെയ്തത്. ഇതില്‍ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ അഭിഭാഷകന്‍ ഹാജരായിട്ടില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top