കെജിഎഫ് എന്ന ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കെ.ജി.എഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14-ന് റിലീസ് ചെയ്യാനിരിക്കെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയ യാഷിന് മികച്ച പിന്തുണയും വരവേല്‍പ്പുമാണ് ആരാധകര്‍ നല്‍കിയത്.
ഈ പത്ര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നിര്‍മ്മാതാവ് സുപ്രിയ മേനോന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. യാഷ്, ശ്രീനിധി തുടങ്ങിയ താരങ്ങള്‍ പങ്കെടുത്ത പത്ര സമ്മേളനത്തില്‍ പൃഥ്വിരാജിന് പകരമായി എത്തിയത് സുപ്രിയ മേനോനാണ്. സുപ്രിയയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ ഈ വേദിയില്‍ വെച്ച് നടി ശ്രീനിധിയോട് സുപ്രിയ കാണിച്ച അവഗണനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയായിരിക്കുന്നത്. ചെയ്തത് വളരെ മോശമായി പോയെന്നും ആരാധകര്‍ പറയുന്നു. സുപ്രിയയെ കണ്ടുടനെ എഴുന്നേറ്റ ശ്രീനിധിയെ സുപ്രിയ തിരിഞ്ഞുപോലും നോക്കാതെ, അടുത്തിരുന്ന യാഷിന് കൈകൊടുത്ത് സമീപമുള്ള സീറ്റില്‍ പോയിരിക്കുകയായിരുന്നു.
തന്നെ സുപ്രിയ മൈന്‍ഡ് ചെയ്യാതെ വന്നപ്പോള്‍, എഴുന്നേറ്റ് നിന്നിരുന്ന ശ്രീനിധി വീണ്ടും തന്റെ സീറ്റിലേയ്ക്ക് മടങ്ങുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. ഇത് വളരെ ചീപ്പ് ഷോയായിപ്പോയി, എന്തൊരു മോശമാണ്, പരസ്യമായി അപമാനിച്ചു എന്നുതുടങ്ങി നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...