Malayalam
റോക്കി ഭായി കൊച്ചിയില്‍…, വമ്പന്‍ സ്വീകരണവുമായി ആരാധകര്‍, വൈറലായി വീഡിയോ
റോക്കി ഭായി കൊച്ചിയില്‍…, വമ്പന്‍ സ്വീകരണവുമായി ആരാധകര്‍, വൈറലായി വീഡിയോ
തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിച്ച ചിത്രമായിരുന്നു കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏപ്രില്‍ 14നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഇതിനിടെ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ നായകന് യാഷ് കൊച്ചിയിലെത്തിയപ്പോഴുള്ള വീഡിയോ ആണ് വൈറലാകുന്നത്.
കൊച്ചിയിലെ ലുലുമാളില്‍ എത്തിയ യാഷിന് ആരാധകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാഷ് നായക കഥാപാത്രത്തെ അവതരിപ്പിച്ച റോക്കി ഭായിയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കെജിഎഫിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
കന്നഡ സൂപ്പര്‍ താരം യാഷ് പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ ശ്രീനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സഞ്ജയ് ദത്ത് ആണ് വില്ലനായി എത്തുന്നത്. വില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.
തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കെജിഎഫ് 2 ന്റെ ട്രെയ്ലര് തരംഗമായിരിക്കുകയാണ്. കെജിഎഫ് 2 ന്റെ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയ്ലറില് മാസ് ഡയലോഗുകളും സ്റ്റൈലന്‍ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
