Connect with us

ജഗന്നാഥൻ വെറും മണ്ടനല്ല, പിന്നെയോ?, അത് ഇന്നത്തെ എപ്പിസോഡിൽ കാണാം; സൂര്യ എവിടെ?; ഒന്നല്ല, രണ്ട് വലിയ ബോംബ് പൊട്ടിച്ചു; കൂടെവിടെ അടിപൊളി എപ്പിസോഡ് !

Malayalam

ജഗന്നാഥൻ വെറും മണ്ടനല്ല, പിന്നെയോ?, അത് ഇന്നത്തെ എപ്പിസോഡിൽ കാണാം; സൂര്യ എവിടെ?; ഒന്നല്ല, രണ്ട് വലിയ ബോംബ് പൊട്ടിച്ചു; കൂടെവിടെ അടിപൊളി എപ്പിസോഡ് !

ജഗന്നാഥൻ വെറും മണ്ടനല്ല, പിന്നെയോ?, അത് ഇന്നത്തെ എപ്പിസോഡിൽ കാണാം; സൂര്യ എവിടെ?; ഒന്നല്ല, രണ്ട് വലിയ ബോംബ് പൊട്ടിച്ചു; കൂടെവിടെ അടിപൊളി എപ്പിസോഡ് !

ഇന്നത്തെ എപ്പിസോഡ് അടിപൊളിയായി കഴിഞ്ഞിട്ടുണ്ട്. അപ്പോൾ രണ്ടു ദിവസം ഞാൻ ഇല്ലങ്കിലും കഥ അടിപൊളിയായിട്ട് പോയിട്ടുണ്ട്. ഞാൻ സീരിയൽ കണ്ടിരുന്നു. ഇന്നലെ എപ്പിസോഡ് സൂപർ ആയിരുന്നു അതുപോലെ റോഷൻ പറഞ്ഞ കഥയും എല്ലാം കൊമെടി ആയിരുന്നു. ഇനി ഇന്ന് കുറച്ചു ഗൗരവമുള്ള എപ്പിസോഡ് ആണ്. സംഭവം ഋഷിയും ആദിയും ജഗനിട്ട് നല്ല പണികൊടുക്കുന്നുണ്ട്.

ഇന്നലെ എപ്പിസോഡ് തുടങ്ങിയപ്പോൾ ജഗനെ കുറിച്ച് ആദി സാർ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് എനിക്ക് സീരിയൽ കണ്ടപ്പോൾ ഓർമ്മ വന്നത്… കുഞ്ഞിയുടെ സംസാരവും സൂപ്പർ ആയിരുന്നു. അതുപിന്നെ എടുത്തു പറയണ്ടല്ലോ …

ആദി സാർ ജഗനെ കുറിച്ച് പറഞ്ഞത്, അയാൾ ശരിക്കും മണ്ടനാണോ അതോ മണ്ടനായിട്ട് അഭിനയിക്കുന്നതാണോ? അതിനെ കുറിച്ച് ഋഷിയോട് അഭിപ്രായം ചോദിക്കുമ്പോൾ… ഋഷി അടിപൊളിയായിട്ട് ജഗനെ കുറിച്ച് പറയുന്നുണ്ട്. വെറുപ്പിക്കൽ സംസാരം അസ്ഥാനത്തുള്ള ചിരി.. അപ്പോൾ ശരിക്കും ജഗൻ അതാണ് എന്ന് റൈറ്റർക്കും അറിയാം . അറിഞ്ഞുകൊണ്ടാണ് അല്ലെ.. ഇങ്ങനെ ഒക്കെ..

ഇനി അടുത്ത ഒരു കോമെടി സംഭവം… ആദി സാർ പ്രണയിക്കാൻ കിട്ടിയ സ്ഥലത്ത് മണ്ടത്തരം കാണിച്ചു വച്ചിട്ട് ഋഷിയുടെ വായിലിരിക്കുന്നതെല്ലാം കേട്ടതാണ്. ‘അമ്മ കേൾക്കെ നെഗറ്റിവ് അടിക്കരുത് എന്നൊക്കെ ഉപദേശിച്ചപ്പോൾ, ആദി സാർ പറഞ്ഞത് കിടു…

എനിക്ക് ഇത്തരം കാര്യങ്ങളിൽ നിന്റെ അത്ര എക്സ്പീരിയൻസ് ഒന്നും ഇല്ല മോനെ.. ആ മോനെ വിളി എന്തോ ഒരു ആക്കൽ ഉള്ളപോലെ … അല്ലെ.. അതുതോന്നിയത് കൊണ്ടാണ്, എന്താ വിളിച്ചേ എന്ന് ചോദിക്കുമ്പോൾ… മോനെ എന്ന്…

അവിടം കൊണ്ടും തീർന്നില്ല,. നമ്മൾക്ക് ആ ആദി സാറിനോട് പറയാനുള്ള കാര്യം അത് ഋഷി ആദി സാറിനോട് പറയുന്നുണ്ട്. നിങ്ങൾ സെമിനാറിന് പോയിട്ട് വന്നത് തിന്നാൽ വേണ്ടി ആണോ മനുഷ്യ.. ഇങ്ങനെ അല്ല വാക്കുകൾ.. എന്നാലും ഇത് നമ്മൾ കുറെ നാളായി ചോദിക്കുന്നുണ്ട്…

ഭക്ഷണം ഭക്ഷണം എന്നും പറഞ്ഞാണ് നടക്കുന്നത്.. ഋഷിയുടെ ആ ഡയലോഗുണ്ടല്ലോ… അടിപൊളി പഴംപൊരി… കിടു വട… കിടുക്കാച്ചി ചായ… അടിപൊളി അല്ലെ….

പക്ഷെ ഒരു രസമല്ലേ … ഇതുപോലെ ഫുഡും യാത്രയും പിന്നെ പ്രണയവും.. പ്രണയം എന്ന് പറയുമ്പോൾ ഒരു വ്യക്തിയോ താനെന്ന വേണം എന്നൊന്നുമില്ല. പകരം മഴയോ കാടോ അങ്ങനെ നടന്നാലും മതി..

പിന്നെ പൌഡർ മമ്മി സോപ്പ് ഡാഡി എന്തോ എവിടെയോ കൊണ്ടപോലെ.. ഞാൻ എപ്പോഴോ പറഞ്ഞെന്നു … സോപ്പിടാൻ ആദി സാർ വേണം.. അല്ലെ./…പിന്നെ ഗോൾ അടിച്ചത് മുഴുവൻ ആദി സാർ ആണ്…

പിന്നെ ഒരു പണിയും ചെയ്യാത്ത ഒരു ഗുണ്ടാ ഉണ്ടല്ലോ.. മിസ്റ്റർ ഡി ഡി ഫോർ ഡെത്ത് എന്നൊക്കെ പറഞ്ഞ് കൊണ്ടുവന്ന ഒരു അപരിചിതൻ. അയാളെ ഒളിപ്പിക്കാൻ കിടന്നു ബുദ്ധിമുട്ടുകയാണ് റാണിയമ്മയും ജഗനും..

ഇതിനിടയിൽ മിത്രയുമായി നല്ല ഒരു സൗഹൃദം സൂരജ് സാർ ഉണ്ടാക്കി എടുക്കുന്നുണ്ട്.. സൂരജ് മാത്രമേ ഉള്ളു ഇപ്പോൾ മിത്രയ്ക്കൊപ്പം. റാണിയമ്മ പോലും തിരിഞ്ഞു നോക്കുന്നില്ല.. ഏതായാലും മിത്ര തിരികെ വരും..

ഇന്നലത്തെ ആ ഒരു സീൻ കണ്ടപ്പോൾ മുൻപ് സൂരജ് സാറിനെയും മിത്രയെയും ചേർത്ത് പ്രേക്ഷകർ പറഞ്ഞ കമെന്റ് ആണ് ഞാൻ ഓർത്തത്.

ഏതായാലും ഇന്നത്തെ എപ്പിസോഡ് കലക്കിയിട്ടുണ്ട്. വാൽ മുറിഞ്ഞു നിൽക്കുന്ന ജഗൻ ആണ് ഇന്നത്തെ ഹൈലൈറ്റ്..

about koodevide

More in Malayalam

Trending

Recent

To Top