Malayalam
മകളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ലേഖ ശ്രീകുമാര്‍! പെയിന്റ് പാട്ടകളെന്ന് വിമര്‍ശിച്ചവരുടെ വായടപ്പിച്ച് കിടിലൻ മറുപടി ഇങ്ങനെ
മകളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ലേഖ ശ്രീകുമാര്‍! പെയിന്റ് പാട്ടകളെന്ന് വിമര്‍ശിച്ചവരുടെ വായടപ്പിച്ച് കിടിലൻ മറുപടി ഇങ്ങനെ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീതഞ്ജനാണ് എംജി ശ്രീകുമാര്‍. സംഗീത കുടുംബത്തില്‍ ജനിച്ച അദ്ദേഹം ചെറുപ്പത്തിലേ പാട്ടില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എംജി ശ്രീകുമാര്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയായ ലേഖ ശ്രീകുമാറും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍മീഡിയയിലൂടെയുമായാണ് ലേഖ വിശേഷങ്ങള്‍ പങ്കിടാറുള്ളത്. രുചികരമായ വിഭവങ്ങളും യാത്രകളും വീടൊരുക്കുന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞാണ് ലേഖ എത്താറുള്ളത്.
ജീവിതത്തില്‍ തനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ലെന്നും ഒരു മകളുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും മുന്‍പ് ലേഖ പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് അവര്‍.മകളോടൊപ്പമുള്ള ചിത്രങ്ങളുമായാണ് ലേഖ എത്തിയത്. ഗുരുവായൂരില്‍ നിന്നുള്ള ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മകളാണോ കൂടെയുള്ളതെന്നായിരുന്നു എല്ലാവരും ചോദിച്ചത്.
മകള്‍ നാട്ടിലെത്തിയോ എന്ന് ചോദിച്ചപ്പോള്‍ നാലാഴ്ചത്തെക്കായി എത്തിയതാണെന്നായിരുന്നു ലേഖയുടെ മറുപടി. മകള്‍ക്കും കൂട്ടുകാരികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും ലേഖ പോസ്റ്റ് ചെയ്തിരുന്നു.
നാല് പേര്‍ ഒന്നിച്ചുള്ള ചിത്രത്തിന് താഴെയായി ഏത് പെയിന്റിന്റെ പാട്ടകളാണ് എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഓക്കെ, നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം, ഈ നാലില്‍ ഏതെങ്കിലും നിങ്ങള്‍ വാങ്ങിക്കുന്നുണ്ടോ എന്നായിരുന്നു ലേഖ തിരിച്ച് ചോദിച്ചത്. ഈ മറുപടി കലക്കി, മലയാളത്തില്‍ ചോദിക്ക് ചേച്ചി, താങ്കളുടെ അമ്മയോടോ സഹോദരിയോടോ ആണ് ഇത്തരമൊരു ചോദ്യമെങ്കില്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്. ലേഖയുടെ മറുപടി കിടിലനായെന്നുള്ള കമന്റുകളുമുണ്ട്.
എനിക്കൊരു മകളുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണത്. അവള്‍ കല്യാണം കഴിഞ്ഞ് അമേരിക്കയില്‍ സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ്. ആരില്‍ നിന്നും ഒന്നും മറച്ച് വെക്കാനില്ലെന്നും ലേഖ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ലേഖയുടെ തുറന്നുപറച്ചില്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. മകളും ലേഖയും ഒന്നിച്ചുള്ള ചിത്രങ്ങളും അന്ന് വൈറലായിരുന്നു.
ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷം ശ്രീക്കുട്ടനെ കണ്ടുമുട്ടിയതാണെന്നും ലേഖ പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ സ്‌നേഹമാണ് തന്റെ സൗന്ദര്യത്തിന് പിന്നിലെന്നും ഒന്നും പറയാതെ തന്നെ എനിക്ക് വേണ്ടതെല്ലാം ചെയ്യുന്നയാളാണ് അദ്ദേഹം. പാട്ട് കേട്ട് ചാടിയെടുത്ത തീരുമാനമായിരുന്നില്ല വിവാഹം. പരസ്പരം മനസിലാക്കിയതിന് ശേഷം രണ്ടാളും ഒന്നിച്ചെടുത്തതാണ്. വര്‍ഷങ്ങളോളം ലിവിങ് റ്റുഗദറില്‍ കഴിഞ്ഞതിന് ശേഷമായാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
about rekha sreekumar
