നമ്മള് ജനിച്ച മതവും വിശ്വാസവും നമ്മുടെ പെറ്റമ്മക്ക് തുല്യം, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പോലെയുള്ള സോഷ്യല്‍മീഡിയയില്‍ അമ്മാനമാടാന്‍ ‘ഒരു മനുഷ്യന്റെ വിശ്വാസം, ഭക്തി എന്നതു അടാര്‍ ലവ് പടത്തിലെ കണ്ണിറുക്കി കാട്ടലല്ല; ഒമര്‍ലുലുവിന്റെ പ്രസ്താവനയ്ക്കെതിരെ ഗായകന് കൗശിക് മേനോന്
നമ്മള് ജനിച്ച മതവും വിശ്വാസവും നമ്മുടെ പെറ്റമ്മക്ക് തുല്യം, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പോലെയുള്ള സോഷ്യല്‍മീഡിയയില്‍ അമ്മാനമാടാന്‍ ‘ഒരു മനുഷ്യന്റെ വിശ്വാസം, ഭക്തി എന്നതു അടാര്‍ ലവ് പടത്തിലെ കണ്ണിറുക്കി കാട്ടലല്ല; ഒമര്‍ലുലുവിന്റെ പ്രസ്താവനയ്ക്കെതിരെ ഗായകന് കൗശിക് മേനോന്
നമ്മള് ജനിച്ച മതവും വിശ്വാസവും നമ്മുടെ പെറ്റമ്മക്ക് തുല്യം, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പോലെയുള്ള സോഷ്യല്‍മീഡിയയില്‍ അമ്മാനമാടാന്‍ ‘ഒരു മനുഷ്യന്റെ വിശ്വാസം, ഭക്തി എന്നതു അടാര്‍ ലവ് പടത്തിലെ കണ്ണിറുക്കി കാട്ടലല്ല; ഒമര്‍ലുലുവിന്റെ പ്രസ്താവനയ്ക്കെതിരെ ഗായകന് കൗശിക് മേനോന്
കഴിഞ്ഞ ദിവസമായിരുന്നു നോമ്പ് കാലമായതിനാല്‍ ഹോട്ടലുകള്‍ തുറക്കുന്നില്ലെന്നു കാട്ടി സംവിധായകന് ഒമര്‍ ലുലു രംഗത്തെത്തിയത്. ഈ പ്രസ്താവന വന്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ ഒമര്‍ ലുലുവിനെതിരെ ശക്തമായ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഗായകനും ദുംബൈയിലെ ആര്‍ജെയുമായ കൗശിക് മേനോന്. നമ്മള് ജനിച്ച മതവും വിശ്വാസവും നമ്മുടെ പെറ്റമ്മക്ക് തുല്യം. ഫേസ്ബുക് , ഇന്‍സ്റ്റാഗ്രാം പോലെയുള്ള സോഷ്യല്‍മീഡിയയില്‍ അമ്മാനമാടാന്‍ ‘ ഒരു മനുഷ്യന്റെ വിശ്വാസം, ഭക്തി എന്നതു adaar love പടത്തിലെ കണ്ണിറുക്കി കാട്ടലല്ലെന്ന് കൗശിക് സോഷ്യല്‍ മീഡിയയിലൂടെ പറയുന്നു
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഒമര്‍ ലുലു പുണ്യ റമദാനെ കുറിച്ചും നോമ്പിനെ കുറിച്ചും പരാമര്‍ശിച്ചത് കാണാനിടയായി , അതും ഒരു റെസ്റ്റോറന്റ് ഉന്നക്കായുടെ പേരും പറഞ്ഞു അദ്യേഹം ഇങ്ങനെ പറഞ്ഞത് ഒരു ശതമാനം പോലും എനിക്കു യോജിക്കാന്‍ കഴിയുന്നില്ല . ഞാന്‍ ജന്മം കൊണ്ടു ഹിന്ദു ആണേലും സ്കൂള്‍ കലോത്സവമത്സരങ്ങളില്‍ മാപ്പിളപ്പാട്ടിലൂടെയാണ് നബി സല്ലല്ലാഹു അലൈഹിവ്വസല്ലമനെയും , ഖുറാനും അറിയാന്‍ ശ്രമിച്ചതും . നോമ്പു എടുക്കന്നതു എന്തിനാണ് എന്ന ബോധം എനിക്കു ഉള്ളതു കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പലതവണ എനിക്ക് പുണ്യനോമ്പു നോല്ക്കാന് സാധിച്ചിട്ടുണ്ട്.
ഇത്തവണ ഏന്റെ ഭാര്യ നോമ്പു നോക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷവും ഉണ്ട്. ഈ നോമ്പുകാലത്തില്‍ അല്ലാഹുവിനെ അനുഗമിക്കുന്ന കോടിശ്വരനും ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാത്ത ദരിദ്രനും ഒരേ പോലെ ആണ് അല്ലാഹുവിന്റെ മുന്നില്‍ എന്ന ഓര്‍മപ്പെടുത്തല്‍ പോലെ തന്നെ . ഉള്ളവന് ഇല്ലാത്തവനു കൊടുക്കണം എന്ന സകാത് സമ്പ്രദായം ദാനശീലം ഇല്ലാത്തവര്‍ പോലും പുണ്യ റമദാന് മാസം തന്നാല്‍ കഴിയുന്ന ദാനം ചെയ്തിരിക്കും.
Self discipline അതായതു വര്‍ഷത്തില്‍ ഒരിക്കല്‍ അല്ലാഹുവിനെ അടുത്തറിയാന്‍ ഉള്ള ഈ തപസ്സ് .. ഏതൊരു മുസല്‍മാനും മുടങ്ങാതെ ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ . അതു ചെയ്തില്ലേലും സാരമില്ല പക്ഷെ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുവരുന്ന മതപരമായ നന്മകളെ എന്തിനാണ് താങ്കള്‍ വലിച്ചിഴച്ചു വിശ്വാസികളെ വേദനിപ്പിക്കാന്‍ ശ്രമിക്കുന്നു ? ഏത് മതമായാലും ”സമാധാനം സ്നേഹം.. ആണ് ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് . ഒരു ഉന്നക്കായുടെ പേരും പറഞ്ഞു തുടങ്ങിവച്ച താങ്കളുടേതായ ഈ അഭിപ്രായം ഹിന്ദുവായി ജനിച്ചു അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച എനിക്കു തന്നെ വിഷമം തരുന്നുണ്ടേല്‍ പിന്നെ ബാക്കി പറയേണ്ടതില്ല.
നിങ്ങള്‍ ഇനിയും പക്വ്ത ആവേണ്ടിയിരിക്കുന്നു. നമ്മള് ജനിച്ച മതവും വിശ്വാസവും നമ്മുടെ പെറ്റമ്മക്ക് തുല്യം . ഫേസ്ബുക് , ഇന്‍സ്റ്റാഗ്രാം പോലെയുള്ള സോഷ്യല്‍മീഡിയയില്‍ അമ്മാനമാടാന്‍ ‘ ഒരു മനുഷ്യന്റെ വിശ്വാസം, ഭക്തി എന്നതു adaar love പടത്തിലെ കണ്ണിറുക്കി കാട്ടലല്ല.. താങ്കളുടെ power star സിനിമയ്ക്കു എന്റെ ആശംസകള്‍ .. ആര് ഏന്തു പറഞ്ഞാലും താങ്കള്‍ക്ക് താങ്കളുടേതായ മറുപടി കാണും അതിനു കുറേപേര്‍ likes & comment ഇടുന്നു എന്ന ഒരു കാരണം വച്ച് താങ്കള്‍ ശരിയാണ് എന്നര്‍ഥം ലവലേശം ഇല്ല. താങ്കള്‍ക്ക് പരിശുദ്ധ റമദാനെ ചൊല്ലിയോ , പരിശുദ്ധ ഖുറാനെ കുറിച്ചോ എന്തു സംശയം ഉണ്ടേലും ചോദിയ്ക്കാന്‍ മടിക്കണ്ട , എന്നാലാവുന്നപോലെ പറഞ്ഞുതരാം.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...