പ്രധാന സംഘട്ടനരംഗം ക്രോമയില്‍ ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്, എന്നാല്‍ അത് താന്‍ നിരസിച്ചു; ‘രോഗം ഭേദമായി ഉടന്‍ ചെയ്ത ചിത്രമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ തന്റെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധപുലര്ത്തിയിരുന്നുവെന്ന് സഞ്ജയ് ദത്ത്

ആദ്യ ഭാഗത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ചിത്രമാണ് കെജിഎഫ്. ഇതിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. യഷ് നായകനായ ചിത്രത്തില്‍ സഞ്ജയ് ദത്താണ് വില്ലനായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സഞ്ജയ് ദത്ത്.
‘രോഗം ഭേദമായി ഉടന്‍ ചെയ്ത ചിത്രമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ തന്റെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നു. സെറ്റില്‍ ചെളിയും പുകയും പൊടിയുമെല്ലാം ഉണ്ടായിരുന്നു. തന്റെ ആരോഗ്യം സംരക്ഷിക്കാനുള്ളതെല്ലാം അവര്‍ ചെയ്തിരുന്നു. ചിത്രത്തിലെ ഒരു പ്രധാന സംഘട്ടനരംഗം ക്രോമയില്‍ ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍ അത് താന്‍ നിരസിച്ചു. സിനിമ നന്നായി ചിത്രീകരിക്കണമെന്നത് നടനെന്ന നിലയില്‍ തന്റെ ആവശ്യമാണ്. അവരുടെ സഹായമില്ലായിരുന്നെങ്കില്‍ ഞാനത് ചെയ്യുമായിരുന്നില്ല’എന്നും സഞ്ജയ് ദത്ത് പറഞ്ഞു.
അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ രവീണ ടണ്ടണ്, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹോമബിള്‍ ഫിലിംസാണ്. കന്നഡ ഭാഷയിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് കെ ജി എഫ് ചാപ്റ്റര്‍ 2. കന്നഡയ്ക്ക് പുറമെ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യും.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...