News
കറുത്ത വസ്ത്രം അണിഞ്ഞ് ചെരുപ്പിടാതെ തിയേറ്ററിലെത്തി രാം ചരണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
കറുത്ത വസ്ത്രം അണിഞ്ഞ് ചെരുപ്പിടാതെ തിയേറ്ററിലെത്തി രാം ചരണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള താരമാണ് രാം ചരണ്‍. താരത്തിന്റേതായി പുറത്തെത്തിയ ആര്‍ആര്‍ആര്‍ വന്‍ വിജയമായിരുന്നു. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറില്‍ അല്ലൂരി സീതാരാമരാജുവായാണ് താരം എത്തിയത്. ജൂനിയര്‍ എന്‍ടിആറും ശക്തമായ വേഷത്തില്‍ ചിത്രത്തിലെത്തിയിരുന്നു.
ഇതിന് പിന്നാലെ നടന് രാം ചരണ്‍ ശബിരിമല ദര്‍ശനത്തിന് എത്തുന്നുവെന്നുളള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. 41 ദിവസത്തെ വ്രതം നോറ്റാണ് താരം ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നത്.
കറുത്ത വസ്ത്രം അണിഞ്ഞ് ചെരുപ്പിടാതെ മുംബൈയില്‍ നിന്നുള്ള രാം ചരണിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മുംബൈയില്‍ ബാന്ദ്രയിലുള്ള തിയറ്ററിലാണ് ആരാധകരെ കാണാനായി താരം എത്തിയത്. ആര്‍ആര്‍ആറിന് നല്കുന്ന പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയും താരം അറിയിച്ചു.
കറുത്ത കുര്‍ത്തയും പൈജാമയും ധരിച്ചാണ് താരം എത്തിയത്. കയ്യില്‍ ഒരു തോര്‍ത്തുമുണ്ടായിരുന്നു. ചെരിപ്പിടാതെയാണ് താരം തിയേറ്ററില്‍ എത്തിയത്. ഇതിന് മുന്‍പും രാംചരണിന്റെ ശബരിമല ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പിതാവ് ചിരഞ്ജീവിക്കൊപ്പമാണ് രാം ചരണ്‍ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്.
