Connect with us

ഗ്രാമി പുരസ്‌കാര നിറവില്‍ ഇന്തോ-അമേരിക്കന്‍ ഗായിക ഫല്‍ഗുനി ഷാ

News

ഗ്രാമി പുരസ്‌കാര നിറവില്‍ ഇന്തോ-അമേരിക്കന്‍ ഗായിക ഫല്‍ഗുനി ഷാ

ഗ്രാമി പുരസ്‌കാര നിറവില്‍ ഇന്തോ-അമേരിക്കന്‍ ഗായിക ഫല്‍ഗുനി ഷാ

ഗ്രാമി പുരസ്‌കാരം സ്വന്തമാക്കി ഇന്തോ-അമേരിക്കന്‍ ഗായിക ഫല്‍ഗുനി ഷാ. എ കളര്‍ഫുള്‍ വേള്‍ഡ് എന്ന കുട്ടികള്‍ക്കുള്ള മികച്ച ആല്‍ബത്തിനാണ് ഫല്‍ഗുനിയ്ക്ക് പുരസ്‌കാരം. നിരവധി ആരാധകരുള്ള താരമാണ് ഫല്‍ഗുനി ഷാ.

മുംബൈയിലാണ് ഫല്‍ഗുനി ജനിച്ചത്. സാരംഗി വാദകനും സംഗീതജ്ഞനുമായിരുന്ന ഉസ്താദ് സുല്‍ത്താന്‍ ഖാനായിരുന്നു ഹിന്ദുസ്ഥാനിയില്‍ ഫല്‍ഗുനിയുടെ ഗുരു. ബാല്യകാലം മുതല്‍ ഖരാനയില്‍ പരീശീലനം ആരംഭിച്ചിരുന്നു.

ബോസ്റ്റണിലെ ഇന്തോ-അമേരിക്കന്‍ ബാന്റായ കരീഷ്മയിലെ പ്രധാനഗായികയായിരുന്നു. പിന്നീട് സ്വന്തമായി ഫലു മ്യൂസിക് എന്ന പേരില്‍ സംഗീത ബാന്റ് ആരംഭിക്കുകയും അമേരിക്കയ്ക്കകത്തും പുറത്തും ധാരാളം സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. എ.ആര്‍ റഹ്മാന്‍, ഫിലിപ്പ് ഗ്ലാസ്, റിക്കി മാര്‍ട്ടിന്‍ എന്നിവര്‍ക്കൊപ്പം ഫല്‍ഗുനി പ്രവര്‍ത്തിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top