Connect with us

അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു; പിതാവിന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരവുമായി രാം ചരണ്‍

Actor

പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി. ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു താരത്തിന് പുരസ്‌കാരം സമ്മാനിച്ചത്. കുടുംബസമേതമാണ് താരം ചടങ്ങില്‍ പങ്കെടുത്തത്. ശേഷം ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും രാം ചരണ്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

പിതാവിന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന്റെ ചിത്രവും താരം പങ്കുവച്ചു. ‘അഭിനന്ദനങ്ങള്‍, അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു.’ എന്ന കുറിപ്പോടെയായിരുന്നു രാം ചരണ്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. രാഷ്ട്രപതിയില്‍ നിന്ന് ചിരഞ്ജീവി പുരസ്‌കാരം സ്വീകരിക്കുന്നതിന്റെ വീഡിയോയും രാം ചരണ്‍ പങ്കുവച്ചിട്ടുണ്ട്.

പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ചിരഞ്ജീവി പ്രിയപ്പെട്ടവരോട് നന്ദി അറിയിച്ച് രംഗത്തെത്തി. സിനിമാ ജീവിതത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്കും പ്രിയപ്പെട്ട ആരാധകര്‍ക്കും നന്ദി. അഭിമാനകരമായ ഈ ബഹുമതി നല്‍കിയതിന് കേന്ദ്ര സര്‍ക്കാരിനും നന്ദി.’ ചിരഞ്ജീവി എക്‌സില്‍ കുറിച്ചു.

More in Actor

Trending