Connect with us

അമ്പാടിയുടെ ജീവൻ ആപത്തിൽ; ഗജനിയുമായുള്ള കയ്യാങ്കളി കടുത്തു; ഒടുവിൽ അതും.. ; ഏറെ നിർണ്ണായകമായ നിമിഷങ്ങളിലൂടെ ‘അമ്മ അറിയാതെ!

Malayalam

അമ്പാടിയുടെ ജീവൻ ആപത്തിൽ; ഗജനിയുമായുള്ള കയ്യാങ്കളി കടുത്തു; ഒടുവിൽ അതും.. ; ഏറെ നിർണ്ണായകമായ നിമിഷങ്ങളിലൂടെ ‘അമ്മ അറിയാതെ!

അമ്പാടിയുടെ ജീവൻ ആപത്തിൽ; ഗജനിയുമായുള്ള കയ്യാങ്കളി കടുത്തു; ഒടുവിൽ അതും.. ; ഏറെ നിർണ്ണായകമായ നിമിഷങ്ങളിലൂടെ ‘അമ്മ അറിയാതെ!

ഇന്നത്തേത് വല്ലാതെ ഒരു എപ്പിസോഡ് ആയിപോയി. ഇയത്രയും നാൾ ഓരോ ‘അമ്മ അറിയാതെ പ്രേക്ഷകരും കാത്തിരുന്നത് ഇങ്ങനെ ഒരു സീൻ കാണാൻ ആയിരുന്നോ? ഇങ്ങനെ അവസാനിക്കാൻ ആരും ആഗ്രഹിച്ചിട്ടുണ്ടാകില്ല. വല്ലാത്തൊരു സസ്പെൻസ് ആണ് ഇന്നത്തെ ‘അമ്മ അറിയാതെ എപ്പിസോഡിൽ നടക്കുന്നത്. അതിൽ ആദ്യം തന്നെ നമ്മൾ ഇന്നലെ കണ്ടുനിർത്തിയതിന്റെ ബാക്കി ഫൈറ്റ് ആയിരുന്നു. അമ്പാടി ജിതേന്ദ്രൻ തമ്മിലുള്ള ഒന്നൊന്നര ഫൈറ്റ്.. ശരിക്കും കണ്ണ് ചിമ്മാതെ നോക്കി ഇരുന്നു പോകുന്ന പോലെയുള്ള അടിയാണ്.

എന്നാൽ അമ്പാടിയ്ക്ക് ആപത്ത് സംഭവിക്കുമോ അതോ ജിതേന്ദ്രൻ തന്നെ വീഴുമോ എന്നെല്ലാം നമ്മളെ ചിന്തിപ്പിക്കും അതുപോലെ മുൾമുനയിൽ നിർത്തുന്ന സീൻ. ആദ്യത്തെ ഒരു പത്തുമിനിറ്റോളം പ്രേക്ഷകരെ ഒരുപോലെ പിടിച്ചിരുത്തുന്ന തല്ലായിരുന്നു രണ്ടാളുടെയും.

സിനിമാറ്റിക് ആയി തന്നെയുള്ള ഒരു ഫൈറ്റ് സീൻ. മലയാളം സീരിയലുകളിൽ വരുന്ന ഒരു വലിയ മാറ്റം തന്നയാണ് ഇതുപോലെയുള്ള ഫൈറ്റ്. എതെയാലും ‘അമ്മ അറിയാതെ ആരാധരെ സന്തോഷിപ്പിക്കാൻ ഇന്ന് ‘അമ്മ അറിയാതെ ടീമിനു സാധിച്ചു. ഇന്നത്തെ എപ്പിസോഡ് എല്ലാവരും ടി വിയിൽ തന്നെ കാണുക.

കാരണം ആ ഫൈറ്റ് അവസാനിക്കുന്നത് ഒരു വലിയ ഷോക്ക് തന്നുകൊണ്ടാണ്. പിന്നെ അപർണ്ണയ്ക്ക് ബോധം തിരിച്ചു കിട്ടുന്നുണ്ട്. അതുപോലെ ഇന്ന് ഡൊമനിക് സാറും ശരിക്കും നമ്മളെ വേദനിപ്പിക്കുണ്ട്. അലീനയുടെ വാക്കുകൾ എല്ലാം ഇന്ന് വിഷമം തോന്നും.

ഇനി അപർണ്ണ തിരികെ വരുമ്പോൾ വിനീത് അഭിനയിച്ചു വീണ്ടും ഈ കഥയുടെ ട്രാക്ക് കുളമാക്കാതെ ഇരുന്നാൽ മതി. ഏതായാലും ഇന്നത്തെ എപ്പിസോഡിൽ വെറുപ്പിക്കുന്ന ഒരു സീനും ഇല്ല. പക്ഷെ വേദനിപ്പിക്കുന്ന സീൻ ഉണ്ടുതാനും. ഒരുവലിയ ട്വിസ്റ്റ് ഒളിപ്പിച്ചു വച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഈ ഒരു സ്റ്റോറി ട്രാക്ക് വലിച്ചു നീട്ടാതെ പെട്ടന്ന് കാണിക്കട്ടെ. കാരണം അത്രയ്ക്ക് ടെൻഷൻ കൊടുത്താണ് ഇന്നത്തെ എപ്പിസോഡ് അവാനിച്ചത്.

ഏതായാലും ജനറൽ പ്രോമോ വരും വരെ കാത്തിരിക്കാം. ഇന്നലത്തെ എപ്പിസോഡിൽ ജിതേന്ദ്രന്റെ അടുത്തേക്ക് അമ്പാടി വരുന്ന സീൻ അടിപൊളിയായിരുന്നു. ജിതേന്ദ്രൻ അപർണ്ണയെ ഉപദ്രവിക്കാൻ തുടങ്ങിയതും അമ്പാടി അവനെ ഒറ്റ ചവിട്ട്..

പിന്നെ രണ്ടാളും നേർക്കുനേർ, ഒരാൾ കൊടുംകാറ്റും മറ്റെയാൾ ഇടിമിന്നലും അത്രയും പവർ ഉണ്ടെന്ന് കാണിച്ചാണ് ആ ഫൈറ്റ് തുടങ്ങിയത്. രോമാഞ്ചം തോന്നിയ സീൻ എന്നാണ് പ്രേക്ഷകർ കമെന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്. വില്ലനും നായകനും ഒരുപോലെ പിടിച്ചു നിന്ന സീൻ . അപ്പോൾ അടുത്ത ആഴ്ച എന്താകും സംഭവിക്കുക എന്ന് കാത്തിരുന്നു കാണാം..

about amma ariyathe

More in Malayalam

Trending