Malayalam
ആരും കാണിക്കാത്ത മാന്യത; കയ്യടി നേടി കുട്ടി അഖില്‍; ശാലിനി നമ്മള് വിചാരിച്ച ആളല്ല!
ആരും കാണിക്കാത്ത മാന്യത; കയ്യടി നേടി കുട്ടി അഖില്‍; ശാലിനി നമ്മള് വിചാരിച്ച ആളല്ല!
കാത്തിരിപ്പിനൊടുവില്‍ ആരംഭിച്ച ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ ആവേശത്തിലാണ് ആരാധകര്‍. തീര്‍ത്തും വ്യത്യസ്തരായ 17 പേരുമായി ആരംഭിച്ച ഷോ തുടക്കത്തില്‍ തന്നെ രസകരമായി മാറിയിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും പരിചിതരല്ലാത്തവരും ഇത്തവണ ബിഗ് ബോസ് വീട്ടിലുണ്ട്. ഇതിനോടകം തന്നെ ശ്രദ്ധ നേടാന്‍ ചിലര്‍ക്കൊക്കെ സാധിച്ചിട്ടുണ്ടെങ്കിലും പലരേയും വരും ദിവസങ്ങളിലായിരിക്കാം കൂടുതല്‍ അടുത്തറിയാന്‍ സാധിക്കുക.
അതേസമയം രസകരമായൊരു വീക്കിലി ടാസ്ക്കിലൂടെയാണ് ഇത്തവണ ബിഗ് ബോസ് മലയാളം കടന്നു പോകുന്നത്. പാവ കൈവശം വെക്കുന്നവര്‍ വീടിന് അകത്തും പാവയില്ലാത്തവര് പുറത്തുമായി തുടരുകയാണ്. ഇതുപ്രകാരം ലഭിച്ച പ്രത്യേക അധികാരം ഉപയോഗിച്ച് പാവയുള്ളവര്ക്ക് വീടിന് അകത്തേക്ക് പ്രവേശിക്കാന്‍ പുറത്തുള്ളവരില്‍ നിന്നും രണ്ടു പേരെ തിരഞ്ഞെടുക്കാം. ഇവര്‍ക്കിടയില്‍ നടത്തുന്ന മത്സരത്തില്‍ ജയിക്കുന്നയാള്ക്കാണ് അകത്തേക്ക് പ്രവേശനം ലഭിക്കുക. ഇത് പ്രകാരം ഇന്നലെ ദില്‍ഷയും നിമിഷയും വീടിന്് ഉളളില്‍ പ്രവേശിച്ചിരിക്കുകയാണ്.
ഇന്നും മത്സരം നടക്കുന്നുണ്ട്. ഇന്നത്തെ ഒരു മത്സരം അഖിലും ശാലിനിയും തമ്മിലായിരുന്നു. കോമഡി താരമായ അഖില്‍ നേരത്തെ തന്നെ ബിഗ് ബോസ് വീട്ടിലെത്തുമെന്ന് വിലയിരുത്തപ്പെട്ട താരമാണ്. ആദ്യ ദിവസങ്ങളില്‍ തന്നെ വീട്ടിലെ ജനപ്രീയ താരമായി മാറാനും അഖിലിന് സാധിച്ചിട്ടുണ്ട്. അതേസമയം പ്രേക്ഷകര്‍ക്ക് അത്ര പരിചിതയല്ല ശാലിനി നായര്‍. തനി നാട്ടിന് പുറത്തുകാരിയാണ് താനെന്നാണ് ശാലിനി പറയുന്നത്. പോയ വര്‍ഷത്തിലെ സൂര്യയെ പോലെയാണ് ശാലിനിയെന്നാണ് ചിലര്‍ പറയുന്നത്.
ശാലിനിയും അഖിലും തമ്മിലാണ് ഇന്നത്തെ ആദ്യത്തെ മത്സരം. ശക്തമായ മത്സരം തന്നെയായിരുന്നു ഇവര്‍ക്കിടയില്‍ നടന്നത്. കപ്പിയില്‍ തൂക്കിയിട്ട ഭാരമുളള സഞ്ചി ഉപയോഗിച്ച് ബ്ലോക്കുകള്‍ തകര്‍ക്കുക എന്നതായിരുന്നു ടാസ്ക്. ശക്തമായ മത്സരം തന്നെ ഇരുവരും കാഴ്ച വച്ചു. തുടക്കത്തില്‍ തന്നെ അഖില്‍ മേല്‍ക്കൈ നേടിയിരുന്നു. എന്നാല്‍ ഇതിനിടെ ശാലിനിയുടെ കപ്പിയില്‍ കയര്‍ കുടുങ്ങിയതോടെ താരത്തിന് മത്സരിക്കാന്‍ വയ്യാതെ വന്നു. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ കളിക്കുന്നത് നിര്‍ത്തിയ അഖില്‍ തന്റെ മാന്യത കൊണ്ട് കയ്യടി നേടി. പ്രശ്നം പരിഹരിച്ചതോടെ ശാലിനിയും ശക്തമായി തന്നെ മത്സരിച്ചു.
തുടക്കത്തില്‍ പലരും ദുര്‍ബലയായ മത്സരാര്‍ത്ഥിയാണെന്ന് കരുതിയിരുന്ന ശാലിനിയില്‍ നിന്നും ശക്തമായ പ്രകടനമാണ് കണ്ടത്. ടാസ്ക്കിന്റെ കാര്യത്തില്‍ താന്‍ മോശക്കാരിയല്ലെന്നും പലരുടേയും ധാരണ ശരിയല്ലെന്നും ബോധ്യപ്പെടുത്താന്‍ ശാലിനിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ മത്സരത്തിന്റെ അന്തിമ വിജയി അഖില്‍ തന്നെയായിരുന്നു. ഇതോടെ അഖില്് വീടിന് അകത്തേക്കും ശാലിനി പുറത്തേക്കും പോയി. ഇന്നത്തെ രണ്ടാമത്തെ മത്സരം സുചിത്രയും ലക്ഷ്മി പ്രിയയും തമ്മിലായിരുന്നു. കഴിഞ്ഞ ദിവസം തന്നെ ലക്ഷ്മിയ്ക്കെതിരെ സുചിത്ര പടയൊരുക്കത്തിന് ശ്രമിക്കുന്നത് കണ്ടിരുന്നു.അതിനാല്‍ ഈ മത്സരം വാശിയേറുന്നതായിരിക്കുമെന്നുറപ്പാണ്. മത്സരത്തിനിടെ ലക്ഷ്മി തളര്‍ന്നു വീഴുന്നതായാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.
തുടക്കത്തില്‍ തന്നെ ടാസ്കുകളില് കയ്യടി നേടുകയാണ് ബിഗ് ബോസ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നല്ല ടാസ്കുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നും എന്നാല്‍ മത്സരാര്‍ത്ഥികള്‍ നല്ലത് കഴിഞ്ഞ തവണയാണെന്നായിരുന്നു ഒരാളുടെ കമന്റ്. കഴിഞ്ഞ തവണ കണ്ടത് പോലെ കലോത്സവം ടാസ്കൊന്നുമല്ല വേണ്ടതെന്നും ഇതുപോലെ മത്സരമുണ്ടാകുന്ന ടാസ്കുകളാണ് വേണ്ടതെന്നുമാണ് ചിലര്‍ പറയുന്നത്.
അതേസമയം ബിഗ ബോസ് മലയാളം സീസണ് 4 ലെ ആദ്യത്തെ അടി ഇന്നായിരിക്കുമെന്നാണ് പ്രൊമോ വീഡിയോ കണ്ട ആരാധകര്‍ പറയുന്നത്. നിലവിലെ ക്യാപറ്റനായ അശ്വിനും ഡോക്ടര്‍ റോബിനും തമ്മിലായിരിക്കും ആദ്യത്തെ അടിയെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. അതേസമയം റോബിനും ജാസ്മിനും തമ്മിലും കൊമ്പു കോര്‍ക്കുമെന്നും പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നുണ്ട്. ഇന്നത്തെ എപ്പിസോഡ് സംഭവബഹുലമായിരിക്കുമെന്നുറപ്പായിരിക്കുകയാണ്.
about big boss
